12 കാരിയായ മകള്‍ക്ക് പിതാവിന്റെ പീഡനം; കൂട്ടുകാര്‍ക്കും പങ്കുവെച്ചു

അച്ഛന്റെ ക്രൂര പീഡനത്തില്‍ പെണ്‍കുട്ടി ആത്മഹത്യയുടെ വക്കില്‍. കൊച്ചിയില്‍ സുഹൃത്തിനൊപ്പം 12 കാരിയായ മകളെ നിരന്തരം പീഡിപ്പിക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. കേരളത്തില്‍ ജോലിക്കായി എത്തിയ പശ്ചിമബംഗാള്‍ സ്വദേശിയാണ് പിടിയലായത്. അഞ്ചു വര്‍ഷമായി മകളെ നിരന്തരം പീഡിപ്പിച്ചിരുന്ന ഇയാള്‍ തന്റെ കൂട്ടുകാര്‍ക്കും മകളെ നല്‍കിയിരുന്നു. ഇയാള്‍ക്കൊപ്പം കൂട്ടുകാരന്‍ രാമന്റോയി എന്ന 28 കാരനെയും പിടികൂടി.
വിവരം അമ്മയോട് പറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടയില്‍ പീഡന വിവരം പെണ്‍കുട്ടി പറയുകയായിരുന്നു. പിന്നീട് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇയാളെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിലെ മൂന്നാമത്തെ പ്രതി മുങ്ങിയിരിക്കുകയാണ്.
അഞ്ചു വര്‍ഷമായി ഇയാള്‍ കുടുംബത്തോടൊപ്പം കൊടുങ്ങല്ലൂരില്‍ താമസിക്കുക ആയിരുന്നു. ഭാര്യ ഉറങ്ങിക്കഴിയുമ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയുടെ മുറിയിലേക്ക് പോകുകയും പീഡിപ്പിക്കുകയും നിരന്തരം ചെയ്യുമായിരുന്നു. കുട്ടിയുടെ പിതാവും കൂട്ടുകാരും കൊടുങ്ങല്ലൂരിന് സമീപം കുഞ്ഞുണ്ണിക്കരയില്‍ ഒരു പലചരക്ക് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവിടെ ഒരു വീട് വാടകയ്ക്ക് എടുത്താണ് താമസം. പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ബാബുവും കൂട്ടുകാരനും താമസിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha