ചന്ദ്രബോസ് വധക്കേസില്‍ നിസാമിന്റെ ഭാര്യ അമല്‍ കൂറു മാറി

ആഡംബര ഫ്‌ലാറ്റ് കാവല്‍ക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചും വാഹനം കയറ്റിയും കൊന്ന കേസില്‍ നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറി. ഭര്‍ത്താവ് ചന്ദ്രബോസിനെ ഗേറ്റിലിട്ടും പിന്നീട് റൂമില്‍ വെച്ചും മര്‍ദ്ദിച്ചെന്നുമാണ് അമല്‍ മുമ്പ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിചാരണവേളയില്‍ അപകടമാണെന്ന മൊഴിയാണ് നല്‍കിയത്. മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മജിസ്‌ട്രേറ്റിനും മുന്നില്‍ നല്‍കിയ മൊഴിയില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് അവര്‍ ഇപ്പോള്‍ സ്വീകരിച്ചത്.
ഇതേ തുടര്‍ന്ന് അമല്‍ കൂറുമാറിയതായി കണക്കാക്കണമെന്ന വാദിഭാഗം അഭിഭാഷകരുടെ അപേക്ഷ കോടതി സ്വീകരിച്ചു. നേരത്തേ ഈ കേസില്‍ ഗേറ്റില്‍ നിന്നും ചന്ദ്രബോസിനെ മര്‍ദ്ദിക്കുമ്പോള്‍ അമലിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. അമലിന്റെ ആവശ്യപ്രകാരം രഹസ്യവിചാരണയായിരുന്നു കോടതിയില്‍ നടത്തിയത്. എന്നാല്‍ സാക്ഷി വിസ്താരത്തിനിടെ മാറ്റിപ്പറയുകയായിരുന്നു. നേരത്തേ ഈ കേസില്‍ ഒന്നാം സാക്ഷിയും കൂറു മാറിയിരുന്നെങ്കിലും പിന്നീട് തിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha