കല്യാണപ്പന്തലിലേക്കു പോകാന്‍ കാത്തിരുന്ന വരനെത്തേടി ഭാര്യയും മക്കളുമെത്തി നാദാപുരത്തെ യുവാവിനെ തേടിയെത്തിയത് ശ്രീലങ്കന്‍ സ്വദേശിനിയും മക്കളും

വിവാഹം കഴിച്ച് മുങ്ങിയ മലപ്പുറം സ്വദേശിയേത്തേടി ലണ്ടനില്‍ നിന്നും പാക്കിസ്ഥാന്‍ വനിത എത്തിയതുപോലെ മറ്റൊരു സംഭവം കൂടി. കല്യാണത്തിനു തലേദിവസം വരനെത്തേടി ഭാര്യയും മക്കളുമെത്തി! അതും ശ്രീലങ്കയില്‍ നിന്ന്. നാദാപുരത്താണു സിനിമയെയും വെല്ലുന്ന സംഭവം.
വളയം വാണിമേലിനടുത്ത് ഉരുട്ടിക്കോളനിക്കടുത്തുള്ള യുവാവിനെ തേടിയാണ് 34കാരിയായ ശ്രീലങ്കന്‍ യുവതിയായ ഫാത്തിമ ഇര്‍ഷാന(34)യും രണ്ടര വയസ്സും ഒരു വയസുമുളള രണ്ട് പെണ്‍കുട്ടികളും നാട്ടിലെത്തിയത്. കല്യാണത്തിനു തലേദിവസമാണ് ഇവര്‍ യുവാവിനെ അന്വേഷിച്ച് എത്തിയത്.അഞ്ച് വര്‍ഷം മുമ്പാണ് യുവാവു തന്നെ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹം കഴിച്ചതെന്നും യുവതി പറഞ്ഞു. ഷാര്‍ജയിലായിരുന്നപ്പോഴാണ് യുവാവുമായി പരിചയപ്പെട്ടത്. ഇയാള്‍ ശ്രീലങ്കയില്‍ തനിയ്‌ക്കൊപ്പം വന്ന് താമസിച്ചിട്ടുണ്ടെന്നും പൊലീസിനോട് പറഞ്ഞു.
ഒന്നര വര്‍ഷം മുമ്പ് യുവതിയും കുട്ടിയും ഇയാളുടെ ഇരിട്ടിയിലുള്ള വീട്ടില്‍ വന്ന് താമസിച്ചു. വിസ തീര്‍ന്നപ്പോള്‍ ശ്രീലങ്കയിലേയ്ക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് യുവാവിന്റെ വിവരമൊന്നും ലഭിച്ചില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇയാളുടെ കല്യാണമായെന്ന് അറിയുന്നത്. തുടര്‍ന്നു നെടുമ്പാശേരിയില്‍ വിമാനമിറങ്ങി വടകരയിലേയ്ക്ക് ട്രെയിന്‍ മാര്‍ഗം എത്തുകയായിരുന്നു.
വടകര വനിത സെല്ലില്‍ പരാതി കൊടുക്കാന്‍ എത്തിയപ്പോള്‍ പരാതി സ്വീകരിക്കാതിരുന്നതായും ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha