Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരുവുനായയുടെ ആക്രമണം വീണ്ടും: വില്ലേജ് ഓഫീസറും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 15 പേര്‍ക്കു പരിക്ക്

13 NOVEMBER 2015 08:22 AM IST
മലയാളി വാര്‍ത്ത.

തെരുവുനായയുടെ കടിയേറ്റ് വില്ലേജ് ഓഫീസറും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്. നാട്ടുകാരെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നായയെ നാല് മണിക്കൂറിനുശേഷം തല്ലിക്കൊന്നു.

സിവില്‍ സര്‍വീസ് മേളയുടെ ഭാഗമായി കായിക പരിശീലനത്തിനായി പോവുകയായിരുന്ന ചെറുകാട്ടൂര്‍ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ പൂതാടി കൊല്ലിക്കല്‍ കുമാരനെ (45) രാവിലെ ആറോടെ കണിയാരത്ത് വച്ചാണ് നായ ആക്രമിച്ചത്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ മുഖത്തും കടിയേറ്റു. പിന്നീട് അമ്പുകുത്തി, കണിയാരം, ഒണ്ടയങ്ങാടി, ചോയിമൂല, എടപ്പെട്ടി, കല്ലിയോട്ട്കുന്ന്, കല്ലുമൊട്ടംകുന്ന് എന്നിവിടങ്ങളിലും സ്‌കൂളിലേയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികളെയും പാല് വാങ്ങാന്‍ പോയവരെയും തെരുവ് നായ ആക്രമിച്ചു.
നായയുടെ ആക്രമണത്തില്‍ കണിയാരം ടിടിഐയിലെ വിദ്യാര്‍ഥികളായ അമ്പുകുത്തി ചോയിമൂല കൂവ്വക്കാട്ട് അക്ഷയ് (ഏഴ്), ചോയിമൂല ഓടപ്പുറം ഷിഹാബുദീന്‍ (ഒമ്പത്), കല്ലുമൊട്ടംകുന്ന് പുത്തന്‍പുരയില്‍ പി.ആര്‍. നന്ദന (10), കല്ലുമൊട്ടംകുന്ന് കാരിക്കാമുകളില്‍ എബിന്‍ (11), കല്ലുമൊട്ടംകുന്ന് മുഹമ്മദ് നിസാര്‍ (ഒമ്പത്), സഹോദരി ഫാത്തിമ (ഏഴ്), കണിയാരം സാന്‍ജോ സ്‌കൂള്‍ വിദ്യാര്‍ഥി താന്നികുന്നേല്‍ അഭിനവ് (14), സെന്റ് തോമസ് കോളജ് ബിരുദ വിദ്യാര്‍ഥി കല്ലിയോട്ട് കരിമണ്ണില്‍ മുബിന (18), മാനന്തവാടി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥി എടപ്പെട്ടി വലിയ വീട്ടില്‍ ഷര്‍മി (16), കാട്ടിക്കുളം ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥി എടപ്പെട്ടി കൊല്ലിയില്‍ ശരണ്യ (17), കണിയാരം പുതുശേരി ശശീന്ദ്രന്‍ (55), എടപ്പെട്ടി കൊടിയംകുന്നേല്‍ അഗസ്റ്റിന്‍ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നായയെ കണ്ട് പരിഭ്രമിച്ച് ഓടുന്നതിനിടെ വീണ് എടപ്പെട്ടി കിഴക്കേപീടികയില്‍ ജുബി(38)ക്കും പരിക്കേറ്റു. ജനങ്ങളെ ഭീതിയിലാഴ്ത്തിയ നായയെ ഒണ്ടയങ്ങാടി എടപ്പെട്ടിയില്‍ വച്ച് നാട്ടുകാര്‍ തല്ലിക്കൊന്നു. സബ് കളക്ടര്‍ ശീറാം സാംബശിവ റാവു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.

കാസര്‍കോട് തെരുവുനായകള്‍ ഓടിച്ച കുട്ടി വീണു തോളെല്ലൊടിഞ്ഞു. തൃക്കരിപ്പൂര്‍ ബീരിച്ചേരി കൂലേരിയിലെ മുഹമ്മദ് യാസിറിന്റെ മകന്‍ മുഹമ്മദ് ഇഹ്‌സാനെ(6)യാണ് നായകള്‍ പിന്തുടര്‍ന്നത്. സ്‌കൂളില്‍നിന്നു വീട്ടിലേക്കു വരികയായിരുന്ന ഇഹ്‌സാനെ റോഡരികില്‍നിന്ന നായകള്‍ ഓടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ അതിവേഗം ഓടിയ കുട്ടി കാല്‍തട്ടി വീണാണു പരിക്കേറ്റത്. പരിസരവാസികളും വീട്ടുകാരും കണ്ടതിനാല്‍ നായ്ക്കളുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റൊരു സംഭവത്തില്‍ പൂച്ചോലിലെ കെ.പി.അബ്ദുള്ളയുടെ മകള്‍ ലിബാബ(11)യെ തെരുവുനായകള്‍ ഓടിച്ചു. പൂച്ചോല്‍ ശ്മശാനം പരിസരത്തായിരുന്നു സംഭവം. കുട്ടി ഓടി വീട്ടില്‍ കയറിയതോടെ നായകള്‍ പിന്‍വാങ്ങുകയായിരുന്നു. നായകളുടെ ശല്യം കാരണം മുതിര്‍ന്ന കുട്ടികളെ പോലും ഒറ്റയ്ക്കു സ്‌കൂളില്‍ വിടാനാവാത്ത സാഹചര്യമാണു തൃക്കരിപ്പൂരിലും പരിസരങ്ങളിലുമുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends