Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമുകന്റെ എസ് എം എസിനെ ചൊല്ലി കുടുംബകലഹം തുടങ്ങി, ഒടുക്കം ഭാര്യാപിതാവിനെ കുത്തി കൊന്നു; ഭാര്യയും കാമുകനും കുത്തേറ്റ് ആശുപത്രിയില്‍

13 NOVEMBER 2015 11:00 AM IST
മലയാളി വാര്‍ത്ത.

മൊബൈല്‍ ഫോണ്‍, വാട്ട്‌സ് ആപ്പ് വഴി തകരുന്ന കുടുംബങ്ങളുടെ എണ്ണം അനുദിനം കൂടുകയാണ്. മിക്ക കുടുംബങ്ങളിലും ഇതേ തുടര്‍ന്നുണ്ടാകുന്ന കലഹങ്ങളുടെ എണ്ണം കൂടുന്നതായാണ് കണക്കുകള്‍. ഒരു എസ്എംഎസ് സന്ദേശം ഒരു ജീവനെടുത്തു, രണ്ട് പേര്‍ ജീവനോട് മല്ലിട്ട് ഗുരുതരാവസ്ഥയിലും. തൃപ്പൂണിത്തുറ യിലാണ് ഭാര്യയുടെ മൊബൈല്‍ ഫോണില്‍ വന്ന എസ്എംഎസ് സന്ദേശത്തം മൂലം ഒരു കുടുംബം മുഴുവന്‍ തകര്‍ന്നത്. ഭാര്യയുടെ ഫോണില്‍ കാമുകന്റെ സന്ദേശങ്ങള്‍ കണ്ടതിനെത്തുടര്‍ന്നുണ്ടായ കുടുംബ വഴക്ക് മൂര്‍ച്ഛിക്കുകയും ചെയ്തതോടെ ഭര്‍ത്താവ് ആക്രമണകാരിയായതോടെയാണ് ഒരാള്‍ മരിച്ചതും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതും.
എസ്എംഎസിനെ തടുര്‍ന്നുണ്ടായ വിവാഹമോചനക്കേസില്‍ എത്തിയതിന്റെ വൈരാഗ്യത്തില്‍ യുവാവ് ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തി. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ ഭാര്യയെയും കാമുകനെന്നു സംശയിക്കുന്ന യുവാവിനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി കുറ്റസമ്മതം നടത്തി.
തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന്‍ റിഫൈനറി റോഡില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണു കൊലപാതകം നടന്നത്. കൊച്ചി പൊന്നുരുന്നി ഗാലക്‌സി ലൈനില്‍ വാടകയ്ക്കു താമസിക്കുന്ന റിട്ട. നേവല്‍ബേസ് ഉദ്യോഗസ്ഥന്‍ തൊടുപുഴ കാളിയാര്‍ വണ്ണപ്പുറം കുരുവിക്കടയില്‍ ജോണി (68) ആണു മരിച്ചത്. ജോണിയുടെ മകള്‍ അനില (29), തൈക്കൂടം പ്രിജിഭവനില്‍ ഷിജു (40) എന്നിവരാണു ചികില്‍സയില്‍ കഴിയുന്നത്.
തൃപ്പൂണിത്തുറ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. കേസില്‍ പൊലീസിനു ലഭിച്ച വിവരം ഇങ്ങനെ: രണ്ടു സമുദായക്കാരായ പ്രിജിയും അനിലയും പ്രണയിച്ച് ഏഴുവര്‍ഷം മുന്‍പ് വിവാഹിതരായി. ഇവര്‍ക്ക് ആറുവയസുള്ള ആണ്‍കുട്ടിയുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അനിലയുടെ മൊബൈല്‍ ഫോണ്‍ ഒരു ദിവസം വീട്ടില്‍ മറന്നുവച്ചു. ഫോണ്‍ കാണാന്‍ ഇടയായ പ്രിജി അതില്‍ ഷിജു അയച്ച സന്ദേശങ്ങള്‍ കണ്ടതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവും വഴക്കുമുണ്ടായപ്പോള്‍ വെവ്വേറെ മാറി താമസിക്കുകയായിരുന്നു.
പ്രിജിയുമായുള്ള ബന്ധം തുടരാന്‍ അനിലയും മാതാപിതാക്കളും താല്‍പര്യപ്പെട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനു തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന്‍ റിഫൈനറി റോഡില്‍ ഷിജു കെട്ടിട നിര്‍മ്മാണ ഉപകരണങ്ങള്‍ വാടകയ്ക്കു നല്‍കുന്ന സ്ഥാപനം തുടങ്ങി അനിലയ്ക്ക് അവിടെ ജോലി നല്‍കി. അനിലയ്ക്കു താമസിക്കാന്‍ സമീപത്തെ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്തു നല്‍കിയതും ഷിജുവാണ്. മകനെ കാണണമെന്നാവശ്യപ്പെട്ടു പ്രിജി സമീപിച്ചെങ്കിലും കുട്ടിയെ കാണിക്കാനോ ബന്ധം തുടരാനോ അനിലയും കുടുംബവും താല്‍പ്പര്യം കാണിച്ചില്ല.
ഇതിനിടെ അനില വിവാഹമോചനത്തിനു കുടുംബക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ഉണ്ടായി.
കുട്ടിയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇതിനിടെ പ്രിജി തൃപ്പൂണിത്തുറ പൊലീസില്‍ പരാതി നല്‍കി. എസ്‌ഐ ഇരുവരെയും വിളിച്ച് ഉപദേശിച്ചുവിടുകയും ചെയ്തു. കുടുംബക്കോടതിയിലെ കേസില്‍ കഴിഞ്ഞ ദിവസം വിചാരണ തുടങ്ങിയപ്പോള്‍ മകനെക്കൊണ്ടു പ്രിജിക്കെതിരെ അനില മൊഴി കൊടുപ്പിച്ചതാണു ആക്രമണത്തിനും കൊലയ്ക്കും പ്രകോപനമായതെന്നാണു പൊലീസിനു ലഭിച്ച സൂചന.
ഗള്‍ഫ് ജോലി നഷ്ടപ്പെട്ടതിനു പുറമെ അനിലയും മകനും നഷ്ടപ്പെട്ടതോടെ പ്രിജി പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കറിക്കത്തിയുമായി കടയിലെത്തിയ പ്രിജി അകത്തുനിന്നു വാതില്‍ അടച്ചശേഷം അനിലയെയും തടയാനെത്തിയ പിതാവു ജോണിയെയും കുത്തി. പിന്നീടു തൈക്കൂടത്തെ വീടിനു മുന്നിലെത്തി ഷിജുവിനെ വിളിച്ചിറക്കി കുത്തിവീഴ്ത്തി. പിന്നീട് തൃപ്പൂണിത്തുറ സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends