ഇലന്തൂര്‍ നരബലിക്കേസിൽ നിർണായകം; മൃതദേഹങ്ങള്‍ പദ്മയുടെയും റോസ്‌ലിന്റെയുമെന്ന് സ്ഥിരീകരിച്ചു; ഇരുവരുടെയും മൃതദേഹങ്ങള്‍ നാളെ ബന്ധുക്കള്‍ക്ക് കൈമാറും; ബന്ധുക്കളോട് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്താന്‍ പൊലീസ് നിർദേശം

പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസില്‍ നിർണായകം. പ്രതികളുടെ വീട്ടില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ പദ്മയുടെയും റോസ്‌ലിന്റെയുമെന്ന് സ്ഥിരീകരിച്ചു. മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധന പൂര്‍ത്തിയായതോടെയാണ് സ്ഥിരീകരണം. ഇരുവരുടെയും മൃതദേഹങ്ങള്‍ നാളെ ബന്ധുക്കള്‍ക്ക് കൈമാറും. ബന്ധുക്കളോട് നാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്താന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ ആദ്യ ആഴ്ചയിലും സെപ്തംബര്‍ അവസാന ആഴ്ചയിലുമായിട്ടാണ് കൊലപാതകങ്ങള്‍ നടന്നത്. പദ്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകന്‍ സെല്‍വരാജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിുന്നു. കൊച്ചി പൊന്നുരുന്നിയില്‍ താമസിച്ചിരുന്ന പദ്മ (52) തമിഴ്നാട് സ്വദേശിയാണ്യ കൊച്ചി ചിറ്റൂര്‍ റോഡില്‍ ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു. സെപ്തംബര്‍ 26നാണ് പദ്മയെ കാണാതാകുന്നത്. ഈ കേസിലെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
കേസില്‍ ഇലന്തൂര്‍ സ്വദേശിയായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്ബാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha



























