Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

പിണറായിക്ക് അയ്യപ്പൻ്റെ പണി! വിശ്വസ്തർ കാലുവാരി... മുഖ്യനെ വെട്ടി ഗോവിന്ദൻ മാസ്റ്ററും...

19 NOVEMBER 2022 10:29 PM IST
മലയാളി വാര്‍ത്ത

ശബരി മാമല ശരണം വിളികളാൽ വീണ്ടും മുഖരിതമായപ്പോൾ സ്വാമി അയ്യപ്പൻ പിണറായിക്ക് വീണ്ടും പണി കൊടുത്തു. കോടിയേരിയുടെ മരണത്തോടെ തകർന്നു പോയ പിണറായി തീർത്തും അപ്രതീക്ഷിതമായി വന്ന ഇ.പി.ജയരാജൻ്റെ പണിയിലാണ് തകർന്നു പോയത്. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെയാണ് ഇ.പി.ജയരാജൻ തെറ്റിയത്.

കോടിയേരിയുടെ മരണത്തോടെ തനിക്ക് പാർട്ടി സെക്രട്ടറി സ്ഥാനം ലഭിക്കുമെന്ന് ഇ.പി.പ്രതീക്ഷിച്ചു. എന്നാൽ ഇ പി യുടെ വാവിട്ട കളികൾ തന്നെ അദ്ദേഹത്തെ ബുദ്ധിമുട്ടിലാക്കി. പിണറായി തന്നെയാണ് ഇ പി യെ വെട്ടാൻ മുന്നിൽ നിന്നത്. എന്നാൽ സെക്രട്ടറിയായതോടെ ഗോവിന്ദൻ പിണറായിയെ വെട്ടി. പെൻഷൻ പ്രായം അറുപതാക്കിയ തീരുമാനത്തെയാണ് ഗോവിന്ദൻ ആദ്യം വെട്ടിയത്. തീർത്തും അപ്രതീക്ഷിതമായിട്ടാണ് പിണറായിക്ക് ഗോവിന്ദനിൽ നിന്നും പണി കിട്ടിയത്.

ഇതോടെ ഇ പി.ജയരാജനും വാശിയായി. പിണറായിയടിമ എന്ന് വിശേഷിക്കപ്പെട്ടിരുന്ന ഇ.പി പിണറായിക്ക് മനസുകൊണ്ട് ശത്രുവായി മാറി. പാർട്ടി പരിപാടികളിൽ നിന്നും അസുഖത്തിൻ്റെ പേരിൽ മാറി നിൽക്കാൻ ഇ.പി.തീരുമാനിച്ചത് പ്രതിഷേധത്തിൻ്റെ ഭാഗമായാണ്. പാർട്ടിയുടെ പ്രസ്റ്റീജ് പരിപാടിയായ രാജ്ഭവൻ വളയലിലും ഇ.പി. പങ്കെടുത്തില്ല. ഇത് വാർത്തയായപ്പോൾ താൻ അസുഖത്തിൻ്റെ പേരിൽ അവധിയെടുത്തിരിക്കുകയാണെന്ന് പറഞ്ഞ് ഇ പി. തടി തപ്പി. ഇതിന് പിന്നാലെയാണ് ഇ പി പിണറായിയുടെ ആഭ്യന്തര വകുപ്പിനെതിരെ രംഗത്തെത്തിയത്.

പൊലീസിനെ വിമര്‍ശിച്ചുള്ള പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ചാണ് ഇ പി ജയരാജൻ പിണറായിക്ക് പണി കൊടുത്തത്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ് ബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനുവിന്റെ കാര്യത്തിൽ സംഭവിച്ചത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇപി ജയരാജൻ പറഞ്ഞു.

പൊലീസുകാർക്കെതിരായ കേസുകൾ വർധിച്ചതിന് പിന്നാലെയാണ് പി കെ ശ്രീമതി ഫേസ് ബുക്കിൽ വിമർശന പോസ്റ്റിട്ടത്. വേലി തന്നെ വിളവ് തിന്നുന്നോ എന്ന ചോദ്യത്തോടെയായിരുന്നു പി കെ ശ്രീമതിയുടെ പോസ്റ്റ്. കൂട്ട ബലാത്സംഗ കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ സുനുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു വിമർശനം. തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി ആര്‍ സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സമാനമായി നിരവധി പരാതികളാണ് പൊലീസുകാർക്കെതിരെ ഉയരുന്നത്. അമ്പലവയലിൽ പോക്സോ കേസ് അതിജിവിതയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവും പിന്നാലെയുണ്ടായി. കോഴിക്കോട്ട് പോക്സോ കേസിൽ പൊലീസ് പ്രതിയാകുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസിനെതിരെ സിപിഎം നേതാക്കൾ തന്നെ വിമർശനവുമായെത്തിയത്.

കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമാണ് പി കെ ശ്രീമതി ടീച്ചര്‍ നടത്തിയത്. പൊലീസുകാര്‍ പീഡനക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് വിമര്‍ശനം. കൂട്ടബലാത്സംഗ കേസിൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയിലായിരുന്നു. വേലി തന്നെ വിളവ് തിന്നുന്നോ എന്ന ചോദ്യത്തോടെയാണ് പി കെ ശ്രീമതിയുടെ കുറിപ്പ്.

തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി ആര്‍ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ‌ മെയ് മാസം കൊച്ചി നഗരത്തില്‍ രണ്ടിടങ്ങളായി നടന്ന കൂട്ട ബലാല്‍സംഗത്തിന് പിന്നാലെ തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തൃക്കാക്കര കൂട്ട ബലാത്സഗ കേസിൽ കസ്റ്റഡിയിലായ സിഐ പി.ആർ സുനു നേരത്തെ ബലാത്സംഗ കേസിൽ റിമാൻഡിലായ ആളാണെന്നാണ് ഒടുവിലെത്തുന്ന വിവരം. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളിൽ വകുപ്പു തല നടപടി കഴിയും മുൻപാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്. എന്നാല്‍ പൊലീസുകാരന്‍ നേരത്തെ കേസില്‍ പ്രതിയായിരുന്നത് അറിയില്ലെന്നാണ് കോഴിക്കോട് സിറ്റി പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.

തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വെച്ച് സുനു ഉള്‍പ്പെടെയുളള ആറംഗ സംഘം തന്നെ ബലാല്‍സംഗം ചെയ്തതായി കാട്ടി തൃക്കാക്കര സ്വദേശിയായ വീട്ടമ്മ കഴിഞ്ഞ ദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. യുവതിയുടെ ഭർത്താവ് തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിൽ ജയിലിൽ കഴിയുകയാണ്.

പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്. വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരൻ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവിന്‍റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്.കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ അഞ്ച് പേർ കസ്റ്റഡിയിലാണ്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാന.

സാധാരണ ഗതിയിൽ പാർട്ടിക്കെതിരെ ഇ.പി. സംസാരിക്കാറില്ല. മറ്റ് നേതാക്കൾ പാർട്ടിയെ വിമർശിക്കുമ്പോഴും ഇ.പി.നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത്.ശ്രീമതി ടീച്ചറിൻ്റെ കാര്യവും വ്യത്യസ്തമല്ല. ഇതിനർത്ഥം സി പി എം പിണറായിയുടെ കൈയിൽ നിന്നും അകലുന്നു എന്നാണ്. ഈ വ്യശ്ചിക പുലരിയിൽ ഇതിനെ അയ്യപ്പൻ്റെ കളിയെന്നല്ലാതെ മറ്റെന്താണ് പറയേണ്ടത്?

അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് ഗവർണർക്കെതിരായ തിരുവനന്തപുരത്ത് ഗവർണർക്കെതിരെ ഇടതുമുന്നണി നടത്തിയ രാജ്ഭവൻ ഉപരോധ സമരത്തിൽ പങ്കെടുക്കാതിരുന്നതെന്ന് മുന്നണി കൺവീനർ ഇപി ജയരാജൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ അസാന്നിധ്യം വാർത്തയായതിനെ തുടർന്ന് സ്വന്തം വീട്ടിൽ മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തി വാർത്താ സമ്മേളനം നടത്തി കാര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ചികിത്സാർത്ഥം തനിക്ക് പാർടി ലീവ് അനുവദിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നിശ്ചയിച്ച ചില പരിപാടികളിൽ ചികിത്സയ്ക്കിടെ പങ്കെടുത്തു എന്നു മാത്രമേയുള്ളൂ. എന്നാൽ ഇത് ആരോഗ്യ നില കൂടുതൽ വഷളാക്കി. തിരുവനന്തപുരത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് പാർട്ടി സെക്രട്ടറി ചോദിച്ചിരുന്നു. തിരുവനന്തപുരത്ത് പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നതിനാൽ തന്റെ അസാന്നിധ്യം ഒരു പ്രശ്നമായി വരില്ല എന്ന് കരുതി. കണ്ണൂരിലെ പ്രതിഷേധത്തിൽ പാർടി പിബി അംഗം എംഎ ബേബി ഉണ്ടായിരുന്നു. അതിനാൽ പിന്നെ പങ്കെടുക്കേണ്ടതില്ലല്ലോ എന്ന് കരുതി.

പ്രായം കൂടി വരുന്നതും ഒരു പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിലെ നിയമന വിവാദം അടിസ്ഥാന രഹിതമായ ആരോപണമാണ്. പാർട്ടി ജില്ല സെക്രട്ടറിക്ക് പാർട്ടി അംഗം കത്ത് അയക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നിയമ വിരുദ്ധമായി ഒരു കാര്യവും അവിടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടത്ത് തപ്പുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. പാർട്ടിക്കാർ തൊഴിലിനായി നേതാക്കൾക്ക് കത്ത് എഴുതുന്നത് സ്വാഭാവികമാണ്. കത്തിന്റെ അടിസ്ഥാനത്തിൽ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. ജോലി സഹായത്തിനായി തനിക്കും ഒരുപാട് കത്ത് വരാറുണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്തിടത്തോളം ഇവയൊന്നും വിവാദമാക്കേണ്ടതില്ല. പൊലീസിന്റെ സമയം കളയുക മാത്രമാണ് ഇപ്പോഴത്തെ സമരം കൊണ്ടുളള പ്രയോജനം.

തന്നെ ആക്രമിക്കാനും സുധാകരൻ ആർ എസ് എസുകാരെയാണ് അയച്ചതെന്ന് ഇപി കുറ്റപ്പെടുത്തി. കോൺഗ്രസിനെ ആർ എസിന്റെ കയ്യിൽ എത്തിക്കലാണ് സുധാകരന്റെ ദൗത്യം. ന്യൂനപക്ഷത്തിന് കോൺഗ്രസിൽ രക്ഷയില്ല. മുസ്ലിം ലീഗ് ലീഗ് ശരിയായ നിലപാട് സ്വീകരിക്കണം എന്നാണ് പറയാനുള്ളതെന്നും ഇപി ജയരാജൻ പറഞ്ഞു.

കെ സുധാകരൻ ബിജെപിയിൽ ചേരാൻ ചർച്ചയ്ക്കായി ചെന്നൈ വരെ പോയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പാർടി തഴയുന്നത് കൊണ്ട് താൻ സമരത്തിൽ നിന്ന് മാറിനിന്നുവെന്ന പ്രചാരണം തെറ്റാണ്. പിബി അംഗം എന്ന നിലയിൽ ചുമതല നിർവഹിക്കാൻ തനിക്ക് കഴിയില്ല. പ്രായം കൂടി വരുന്ന കാര്യം താൻ മനസിലാക്കുന്നു. പി ബി അംഗത്വത്തിന് അനുയോജ്യൻ എം വി ഗോവിന്ദൻ തന്നെയാണ്. തനിക്ക് അതൃപ്തിയുണ്ടെന്നത് ചിലരുടെ വക്രദൃഷ്ടിയിൽ ഉണ്ടാകുന്ന ഭാവന മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎമ്മിൽ പഴയത് പോലെയല്ല കാര്യങ്ങളെന്ന് കഴിഞ്ഞ കുറെ നാളുകളായി പറഞ്ഞു കേൾക്കുന്നുണ്ട്. മുമ്പ് പാർട്ടിക്കുള്ളിൽ ശത്രുക്കൾ ഉണ്ടായിരുന്നില്ല. എന്നാലിന്ന് പാർട്ടിക്കുള്ളിലാണ് ശത്രുക്കൾ. അവർ പ്രബലരാണ് എന്നതാണ് മറ്റൊരു കാര്യം. പിണറായിയുടെ ദൗർബല്യങ്ങളെയാണ് അവർ മുതലെടുക്കുന്നത്. പിണറായിക്ക് ശേഷം ആര് എന്ന ആലോചന ഏറെ നാളായി അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്. പിണറായിക്ക് ശേഷം എം.വി.ഗോവിന്ദൻ എന്ന ഉത്തരം ഗോവിന്ദൻ തന്നെ ഉറപ്പിക്കുന്നു. എം.വി.ഗോവിന്ദൻ തനിക്ക് അടിമപ്പെടും എന്ന പിണറായിയുടെ വിശ്വാസമാണ് തേഞ്ഞത്.

എല്ലാം എൻ്റെ പാർട്ടി എന്നാണ് ഗോവിന്ദൻ്റെ നിലപാട്. ആദ്യവും അവസാനവും പാർട്ടിയെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കോടിയേരിക്കുണ്ടായിരുന്ന വിട്ടുവീഴ്ചയുടെ പാർട്ടി ആരോഗ്യം എം വി ഗോവിന്ദൻ മാഷിനില്ല. പാർട്ടി നിലപാടുകളിൽ നിന്നും വ്യതിചലിക്കാൻ അദ്ദേഹം തയ്യാറല്ല. ഇതാണ് പിണറായിയെ അലട്ടുന്ന ഏറ്റവും വലിയ വേദന. ഓരോ നിമിഷവും കോടിയേരി ഉണ്ടായിരുന്നെങ്കിലെന്ന് പിണറായി ആഗ്രഹിക്കുന്നു.

സി പി എം എത്തിച്ചേർന്നിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. അതീവ സുരക്ഷിതമായി എത്തേണ്ട പാർട്ടി കത്താണ് വാർത്താ ചാനലുകളിൽ വന്നു കൊണ്ടിരിക്കുന്നത്. പാർട്ടി കത്ത് ചോരുന്നത് എങ്ങനെയാണെന്ന് പാർട്ടിക്ക് അറിയാം. എന്നാൽ നടപടിയെടുക്കാനാവാത്ത കുടുക്കിലാണ് പാർട്ടി. അത്രമാത്രം ഗ്രൂപ്പിസം ശക്തമാണ് പാർട്ടിയിൽ. നേതാക്കളെ ബലി കൊടുക്കാൻ വേണ്ടി പാർട്ടിയെ ബലി കൊടുക്കുകയാണ് നേതാക്കൾ. മുമ്പ് പിണറായി, വി.എസ് ഗ്രൂപ്പുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഗ്രൂപ്പുകൾ നൂറായിരമുണ്ട്.

പാർട്ടിയിലും സർക്കാരിലും തൻെറ പിടി അയയുന്നതായി പിണറായി മനസിലാക്കുന്നു. വിശ്വസ്തനായ ഇ.പിയെ പോലുള്ളവർ കളം മാറ്റി ചവിട്ടുമ്പോൾ കാൽചുവട്ടിലെ മണ്ണടിയുന്നതായി പിണറായി മനസിലാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വലിയ തുറ പാലം പണിയാത്തവർക്ക് ഇനി വോട്ടില്ല; പൊട്ടിത്തെറിച്ച് വലിയതുറയിലെ മത്സ്യതൊഴിലാളികൾ...!  (19 minutes ago)

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (1 hour ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (1 hour ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (1 hour ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (2 hours ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (2 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (3 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (3 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (3 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (3 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (3 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (4 hours ago)

Malayali Vartha Recommends