സർക്കാരിന്റെ വായടപ്പിച്ചു!തൂത്തെറിയാൻ കേന്ദ്രം!മണ്ടത്തരവുമായി ഗോവിന്ദൻ!തലയിൽ കൈവെച്ച് മുഖ്യൻ! സർക്കാരിന്റെ മണ്ടത്തരമെന്ന് ശ്രീധരൻ! കെ റെയിൽ സ്വപനം തകർന്നു! റെയിൽവേയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ കെ റെയിൽ

സർക്കാരിന്റെ സ്വപ്‍നം തകർന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കാനുള്ള സാധ്യത അതിവിദൂരമെന്നാണ് ഇപ്പോഴത്തെ സ്ഥിതി. നിലവിൽ പോരായ്മകള്‍ പരിഹരിച്ച് സമര്‍പ്പിക്കേണ്ട ഡിപിആര്‍ ഇനിയും റയില്‍വേ മന്ത്രാലയത്തിലെത്തിയിട്ടില്ലെന്നതും സർക്കാരിന് തിരിച്ചയായി.സാമൂഹികാഘാത പഠനം, ഭൂമി ഏറ്റെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങള്‍ക്കും കെ റെയിൽ ഇതുവരെ മറുപടി കൊടുത്തിട്ടില്ല.
അതേസമയം കെ റെയിലിന് അനുമതി നല്‍കുന്നതിലെ മുന്നിലുള്ള തടസങ്ങള്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര റയില്‍വേ മന്ത്രി വ്യക്തമാക്കിയതാണ്. എന്നാൽ അവിടെ നിന്ന് കാര്യങ്ങള്‍ ഒരടി മുന്‍പോട്ട് പോയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പല തവണ മടക്കി അയച്ച ഡിപിആര്‍ സംശയ നിവൃത്തി വരുത്തി ഇനിയും റയില്‍വേ ബോര്‍ഡിന് മുന്നിലെത്തിയിട്ടില്ല. മാത്രമല്ല ഇത് റയില്‍വേ ബോര്‍ഡ് മുഖേനെയാണ് മന്ത്രാലയത്തിലെത്തേണ്ടത്.
അതോടൊപ്പം തന്നെ കെ റെയിലിന് കത്തുകളയച്ചിട്ടും മറുപടിയില്ലെന്ന് റയില്‍വേ ബോര്‍ഡ് കേരള ഹൈക്കോടതിയെ രണ്ട് മാസം മുന്‍പ് അറിയിക്കുകയും ചെയ്തിരുന്നു. സില്‍വര്‍ ലൈനിനായ എത്ര റെയില്‍വേ ഭൂമി വേണ്ടി വരുമെന്നും , എത്ര സ്വകാര്യ ഭൂമി വേണം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ദില്ലിയിലെത്തിയിട്ടില്ല. മാത്രമല്ല നിലവിലെ റെയില്‍വേ ലൈനില്‍ എവിടെയെല്ലം ക്രോസിംഗുകള്‍ വരുമെന്ന ചോദ്യവും അങ്ങനെ തന്നെ നിലനിൽക്കുകയാണ്.
https://www.facebook.com/Malayalivartha


























