പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി പതിനാലുകാരിയെ പീഡിപ്പിച്ചു.... വീണ്ടും അറസ്റ്റില്‍

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി പതിനാലുകാരിയെ പീഡിപ്പിച്ചു.... വീണ്ടും അറസ്റ്റില്‍.
ആറുമാസം മുമ്പ് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. ഏനാദിമംഗലം ചാങ്കൂര്‍ സ്വദേശി പുനലൂര്‍ കരവാളൂര്‍ മാത്രനിരപ്പത്ത് ഹൗസിയ മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന അജിത്താണ് (21) അറസ്റ്റിലായത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. പതിനാലുകാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പീഡിപ്പിച്ചത്. ഇതു മൊബൈലില്‍ പകര്‍ത്തിയ ശേഷം ചിത്രവും മറ്റും മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പൊലീസ് .
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരവേ കഴിഞ്ഞ ദിവസമാണ് അജിത്തിനെ ഇന്‍സ്‌പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ആറു മാസം മുന്‍പ് പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയിരുന്നതായും പൊലീസ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പതിനാലുകാരിയോട് ക്രൂരത കാട്ടിയത്.
"
https://www.facebook.com/Malayalivartha


























