കണ്ണൂരിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു; ഇടുക്കി ജില്ലയിൽ ആഫ്രിക്കന്‍ പന്നിപ്പനി ; ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും

കണ്ണൂരിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് പന്നിപ്പനി കണ്ടെത്തിയത്. നിലവിൽ കാഞ്ഞിരപ്പുഴയിലെ ഒരു ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഫാമിലെ നൂറോളം പന്നികളെ കൊന്നൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
മാത്രമല്ല സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിക്കുന്നത് ജൂലൈ 22നാണ്. കൂടാതെ അന്ന് മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതേതുടർന്ന് ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം തന്നെ ഇടുക്കി ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതായാണ് വിവരം. വണ്ണപ്പുറം കഞ്ഞിക്കുഴി ഭാഗത്താണ് പന്നിപ്പനി രോഗവ്യാപനം. രോഗവ്യാപനത്തെ തുടര്‍ന്ന് പതിനൊന്ന് ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കുമെന്ന് അറിയിച്ചു. കഴിഞ്ഞാഴ്ചയും ജില്ലയിലെ പല പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. 200ലധികം പന്നിക്കളെ കൊന്നൊടുക്കിയിരുന്നു.
https://www.facebook.com/Malayalivartha


























