നാഗാലാന്‍ഡിലെ മോണ്‍ ജില്ലാ ജയിലില്‍ നിന്ന് ഒമ്പത് തടവുകാര്‍ രക്ഷപ്പെട്ടു... ഇന്ന് പുലര്‍ച്ചെയാണ് റിമാന്‍ഡ് തടവുകാരും കൊലപാതക കേസ് പ്രതികളും ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ ചാടിയത്

നാഗാലാന്‍ഡിലെ മോണ്‍ ജില്ലാ ജയിലില്‍ നിന്ന് ഒമ്പത് തടവുകാര്‍ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് റിമാന്‍ഡ് തടവുകാരും കൊലപാതക കേസ് പ്രതികളും ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ ചാടിയത്.ജയിലിലെ ഒന്നാം വാര്‍ഡിലെ ഒരു സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ഒമ്പത് പേരാണ് രക്ഷപ്പെട്ടത്.
29 പേര്‍ വസിച്ചിരുന്ന സെല്ലിലെ മറ്റുള്ളവര്‍ ഉറങ്ങുന്ന വേളയിലാണ് ഇവര്‍ രക്ഷപ്പെട്ടത്. സെല്ലില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ തുണികള്‍ കൂട്ടിക്കെട്ടി ജയില്‍ മതില്‍ ചാടിക്കടക്കുകയായിരുന്നു.
സെല്ലുകളുടെ പൂട്ട് തകര്‍ത്താണ് പ്രതികള്‍ ജയില്‍ ചാടിയതെന്ന് അറിയിച്ച പോലീസ്, ഇവര്‍ക്കായി സമീപ ഗ്രാമങ്ങളില്‍ വ്യാപക തെരച്ചില്‍ ആരംഭിച്ചെന്നും ഏവരെയും ഉടന്‍ പിടികൂടുമെന്നും അറിയിച്ചു.
സംശയകരമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ വിവരമറിയിക്കാന്‍ ഗ്രാമവാസികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.
" f
https://www.facebook.com/Malayalivartha


























