ഗ്രീഷ്മയ്ക്കെതിരെ ശക്തമായ തെളിവുകൾ...! കേസിൽ നിന്ന് ഊരിപോകാനുള്ള ഇടം കൊടുക്കാതെ പരമാവധി തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം, റിസോർട്ടിൽ താമസിച്ചിട്ടില്ലന്ന് വാദിച്ചാൽ അത് പൊളിക്കാൻ കന്യാകത്വ പരിശോധന, 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം നൽകാൻ തയ്യാറെടുത്ത് അന്വേഷണ സംഘം

ഷാരോൺ കൊലപാതക കേസിൽ മുഖ്യ പ്രതി ഗ്രീഷ്മയ്ക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം. ഒരു കാരണവശാലും കേസിൽ നിന്ന് ഊരിപോകാനുള്ള ഇടം കൊടുക്കാതെ ഗ്രീഷ്മയ്ക്കെതിരെ നിർണായക തെളിവുകൾ ശേഖരിക്കുകയാണ്. കസ്റ്റഡി കാലവധിക്കുള്ളിൽ തന്നെ പരമാവധി തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
ഇതിനെ പുറമേ ഗ്രീഷ്മ പോലും വിചാരിക്കാത്ത നേരത്താണ് കഴിഞ്ഞ ദിവസം കന്യാകത്വ പരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നത്. ഇതും ഗ്രീഷ്മയ്ക്കുള്ള കുരുക്ക് മുറുക്കാൻ തന്നെയുള്ള നീക്കമായിരുന്നു. ഷാരോണിനൊപ്പം തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റൽ റിസോർട്ടിൽ താമസിച്ചിട്ടില്ലന്ന് വാദിച്ചാൽ അത് പൊളിക്കാനുള്ള അറ്റകൈ പ്രയോഗമായാണ് കന്യാകത്വ പരിശോധന നടത്തിയത് എന്നാണ് സൂചന.
പരമാവധി ശിക്ഷ ലഭിക്കാൻ തെളിവുകളുടെ ഒരു നീണ്ടനിര തന്നെയാണ് അന്വേഷണ സംഘം തയ്യാറാക്കുന്നത്. അതിനാൽ അതീവ രഹസ്യമായാണ് തൈയ്ക്കാട് ആശുപത്രിയിൽ എത്തിച്ച് ഗ്രീഷ്മയെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കിയത്. പതിവ് മെഡിക്കൽ പരിശോധനയുടെ ഭാഗമായി എല്ലാ ദിവസവും ആശുപത്രിയിൽ എത്തിക്കാറുണ്ടായിരുന്നു. അത്തരം പരിശോധനയായിരിക്കുമെന്നാണ് ഗ്രീഷ്മ കരുതിയത്.
ഗ്രീഷ്മയെ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരുന്ന സമയത്താണ് ഗ്രീഷ്മയെ തമിഴ്‌നാട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ തൈയ്ക്കാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചത്. ഇതിന്റെ പരിശോധന ഫലവും പൊലീസിന് കിട്ടിയിട്ടുണ്ട്.
റിസോർട്ടിൽ ഷാരോണിനൊപ്പം താമസിച്ചിട്ടില്ല എന്ന് പറഞ്ഞാൽ ഇതിനെ പൊളിക്കാനാണ് പരിശോധന നടത്തിയതെന്നു വേണം കരുതുവാൻ. ഇക്കാര്യം വീട്ടുകാരെയും അഭിഭാഷകനെയും പോലും ഗ്രീഷ്മയാണ് അറിയിച്ചത്. കേസിൽ നിന്ന് ഊരിപോകാനുള്ള എല്ലാ വാദങ്ങളേയും ശക്തമായ തെളിവുകളിലൂടെ വെട്ടിനിരത്താൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീവ്ര ശ്രമം. കേസിൽ 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം നൽകാൻ തയ്യാറെടുത്ത് അന്വേഷണ സംഘം. ഇതിനൊപ്പം മാത്രമേ ഗ്രീഷ്മയുടെ കന്യാകത്വ പരിശോധന ഫലം പുറത്തു വിടൂ എന്നാണ് സൂചന.
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലാണ്. പ്രധാന തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഗ്രീഷ്മയ്ക്ക് കുരുക്ക് മുറുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫോറൻസിക് പരിശോധനാഫലം ഈ കേസിൽ ഏറെ നിർണായകമാണ്. സംഭവ ദിവസം ഗ്രീഷ്മയും ഷാരോണും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഫോറൻസിക് പരിശോധനാഫലവും ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ശേഖരിച്ച കഷായ പാത്രം, കീടനാശിനിക്കുപ്പി എന്നിവയുടെ പരിശോധനാഫലങ്ങളും പുറത്തുവരുന്നതോടെ ഗ്രീഷ്മയ്ക്കെതിരെയുള്ള തെളിവുകൾക്ക് കൂടുതൽ കരുത്ത് പകരും.
ഫോറൻസിക് തെളിവുകളും മറ്റ് ശാസ്ത്രീയ പരിശോധനാഫലങ്ങളും സമാഹരിക്കലും സൈബർ തെളിവുകൾ ശേഖരിക്കലും കൂടുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തലുമാണ് ഇനി ശേഷിക്കുന്നത്. വരുന്ന രണ്ടാഴ്ചയ്ക്കകം ഇത്തരം തെളിവുകൾ കൂടി ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻറെ നീക്കം. റിമാൻഡ് തടവുകാരിയായി അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന ഗ്രീഷ്മയെ ജയിൽ ഉദ്യോഗസ്ഥരും അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. എന്നാൽ ജയിലിലും കാര്യമായ പശ്ചാത്താപമോ, ദുഃഖമോ ഗ്രീഷ്മയ്ക്ക് ഇല്ലെന്നാണ് റിപ്പോർട്ടുകൾ.
തെളിവെടുപ്പിന് ശേഷം അട്ടക്കുളങ്ങര ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗ്രീഷ്മ മറ്റ് തടവ് പുള്ളികൾക്കൊപ്പം കൂസലില്ലാതെയാണ് കഴിയുന്നതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. മറ്റ് തടവുകാർക്കൊപ്പം ജയിൽ ഭക്ഷണം കഴിച്ച് ജയിൽ ജീവിതവും ഗ്രീഷ്മ കുറ്റബോധമില്ലാതെ തള്ളിനീക്കുന്നത് ജയിൽ ഉദ്യോഗസ്ഥരെയും അമ്പരപ്പിക്കുകയാണ്. തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ പോലീസുകാർക്കൊപ്പം ചിരിച്ചുല്ലസിച്ച് നടന്ന ഗ്രീഷ്മ ജയിലിൽ കയറിയപ്പോഴും അതിനൊരു മാറ്റവും വരുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha


























