ആറു മാസം മുൻപ് 17കാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി; ജാമ്യത്തിൽ ഇറങ്ങി 14കാരിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി നിരന്തരം പീഡനവും പണം തട്ടലും; പ്രതി അറസ്റ്റിൽ; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ടയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പതിനാലുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ഏനാദിമംഗലം ചാങ്കൂർ സ്വദേശി പുനലൂർ കരവാളൂർ മാത്രനിരപ്പത്ത് ഹൗസിയ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന അജിത്താണ് (21) പോക്സോ കേസിൽ അറസ്റ്റിലായത്.
അതേസമയം ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം നടന്നത്. പതിനാലുകാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നാണ് കേസ്. മാത്രമല്ല സംഭവം മൊബൈലിൽ പകർത്തിയ ശേഷം ചിത്രവും മറ്റും മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു.
എന്നാൽ 6 മാസം മുൻപാണ് ഇയാൾ മറ്റൊരു കേസിൽ പിടിയിലാകുന്നത്. നേരത്തെ പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ കൈക്കലാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പതിനാലുകാരിയെ പീഡിപ്പിച്ചത്.
https://www.facebook.com/Malayalivartha


























