ആ നിലപാട് വ്യക്തമാക്കിയ പിന്നാലെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കുതിക്കാൻ ഗവർണർ, എന്ത് ചെയ്യണമെന്ന് അറിയാതെ മുഖ്യനും മന്ത്രിമാരും പരക്കം പാച്ചിലിൽ, പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ. കാരണം മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടേയും നെഞ്ചിൽ തീകൊരി ഇട്ടപോലെയായിരുന്നു കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രതികരണം. എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ ഒരു പരക്കം പാച്ചിലിലാണ് എല്ലാവരും. കാര്യം വേറെയൊന്നുമല്ല ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ആണെന്നു അദ്ദേഹത്തിന്റെ പ്രഖ്യാപമമാണ് മുഖ്യന്റെ മന്ത്രിമാരുടേയും പരക്കം പാച്ചിലിന് പിന്നിൽ.
ഡൽഹി സന്ദർശനം കഴിഞ്ഞ് ഗവർണർ ഇന്ന് കേരളത്തിൽ തിരിച്ചെത്തുമ്പോൾ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ നീക്കങ്ങൾ എന്താകും എന്നാണ് വീക്ഷിക്കുന്നത്. ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ചിന് ശേഷം ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് തിരിച്ചെത്തുന്നത്. കുഫോസ് വിസിക്കും പ്രിയാ വർഗീസിനും എതിരായ കോടതി വിധികളുടെ പശ്ചാത്തലത്തിൽ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത് നീക്കം എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമന വിഷയം ദേശീയ തലത്തിൽ അടക്കം ഉയർത്തുമെന്നാണ് ഗവർണർ വ്യക്തമാക്കിയത്. കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മുതിർന്ന അഭിഭാഷകരുമായി സംസാരിച്ചെന്ന് ഉപദേശത്തിന് 45 ലക്ഷം നൽകേണ്ടതില്ലെന്ന് സർക്കാരിനെ പരിഹസിക്കുകയും ചെയ്തു.
മൈനസ് 40 ഡിഗ്രിയിൽ സേവനം ചെയ്യുന്ന സൈനികർക്ക് പെൻഷൻ ലഭിക്കാൻ 10 വർഷം കാത്തിരിക്കേണ്ടപ്പോൾ കേരളത്തിൽ മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ രണ്ടുവർഷം മതിയെന്നും ഇതു കൊള്ളയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.പേഴ്‌സണല്‍ സ്റ്റാഫാകുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്നു അദ്ദേഹം ചോദിച്ചു. കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫില്‍ 25-ഓളം ആളുകളെ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്തം പെന്‍ഷന്‍ ലഭിക്കുന്നു. ഇത് തട്ടിപ്പാണെന്നും കുറ്റപ്പെടുത്തി.അതിനിടെ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫുകളെ നിയമനം സംബന്ധിച്ച് ഇടതുപക്ഷം ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്നാണ് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്. അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫിനെ പോലും താൻ നിയോഗിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.
മുൻകാലങ്ങളിൽ ഉള്ള അതേ സ്റ്റാഫുകളുടെ എണ്ണമാണ് ഇപ്പോഴും ഉള്ളത്. കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല. റോഡിൽ ഓടിക്കാൻ കൊള്ളില്ലെന്ന് വിധിയെഴുതിയ കാർ പോലും മാറ്റിത്തരാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഗവര്‍ണര്‍ ഈ ആരോപണങ്ങൾക്ക് തിരിച്ച് മറുപടി നൽകിയത്.അതേസമയം, ഇന്ന് കേരളത്തിൽ എത്തുന്ന ആരിഫ് മുഹമ്മദ് ഖാൻ 26ന് ഗോവയിലേക്ക് പോകും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ ഗോവ സന്പൂർണ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കും.
https://www.facebook.com/Malayalivartha


























