Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20ന് നിയുക്തി 2022 ജോബ്‌ഫെസ്റ്റ്; നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ജോബ് ഫെസ്റ്റ്

20 NOVEMBER 2022 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ‘നിയുക്തി 2022 ജോബ്‌ഫെസ്റ്റ്’ നടത്തുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20 നാണ് ജോബ് ഫെസ്റ്റ്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ടെക്‌നിക്കല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നൂറിലധികം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. അയ്യായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370179, 0495 2370176.

പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയിൽ മാനേജർ

ഫിഷറീസ് ഡയറക്ടറേറ്റിൽ, പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന (PMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റ് (SPU) ലേക്കായി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റാ കം എം. ഐ.എസ് തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (SPM) - ഒഴിവുകളുടെ എണ്ണം : 1, പ്രതിമാസ വേതനം 70,000 രൂപ. യോഗ്യത (നിർബന്ധം) - ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം /എം.എസ്.സി. സുവോളജി/ എം.എസ്.സി. മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് എക്ണോമിക്‌സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം / ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം.

അഭിലക്ഷണീയ യോഗ്യതകൾ : (i) മേൽ പറഞ്ഞ യോഗ്യതകളിൽ ഡോക്ടറേറ്റ് (ii) മാനേജ്‌മെന്റിൽ ബിരുദം. അഗ്രി ബിസിനസ് മാനേജ്‌മെന്റിനു മുൻഗണന (iii) ഇൻഫർമേഷൻ ടെക്‌നോളജി (IT)/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ പരിജ്ഞാനം.

പ്രവൃത്തി പരിചയം (നിർബന്ധം) - ഫിഷറീസ്, അക്വാകൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് ഏഴു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 45 കവിയാൻ പാടില്ല.

സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ്. മാനേജർ - ഒഴിവുകളുടെ എണ്ണം 1. പ്രതിമാസ വേതനം 40,000 രൂപ.

യോഗ്യത (നിർബന്ധം) – (1) സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് എക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം (2) ഇൻഫർമേഷൻ ടെക്‌നോളജി / (IT) /കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ എന്നിവയിൽ കുറഞ്ഞത് ഡിപ്ലോമ എങ്കിലും.

പ്രവൃത്തിപരിചയം (നിർബന്ധം) : ലാർജ് സെയിൽ ഡേറ്റ പ്രോസസ്സിങ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 45 കഴിയാൻ പാടില്ല.

അപേക്ഷ സമർപ്പിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തേണ്ടതും, അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 'Director of Fisheries, Directorate of Fisheries, IV Floor, Vikas Bhavan, Thiruvananthapuram – 695 033, എന്ന വിലാസത്തിൽ നവംബർ 25ന് മുമ്പ് തപാലിൽ ലഭ്യമാക്കണം.

 

ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 ന് രാവിലെ 10.30 ന് തൃശ്ശൂർ രാമവർമപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

എം.എസ്.ഡബ്ല്യൂ/ സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിലെ പി.ജി എന്നിവയാണ് യോഗ്യത. 25 നും 45 നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം - 22500. കൂടുതൽവിവരങ്ങൾക്ക് : www.keralasamakhya.org, ഇ-മെയിൽ:  keralasamakhya@gmail.com,  ഫോൺ: 0471- 2348666.


ഡെമോൺസ്‌ട്രേറ്റർ നിയമനം
 
കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ വിഭാഗത്തിൽ താൽക്കാലിക ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം നവംബർ 21ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ. ഫോൺ: 0497 2706904, 9995025076.


ഫിഷറി ഗാർഡ് നിയമനം
 
അഞ്ചരക്കണ്ടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യസംരക്ഷണം പദ്ധതി 2022-25 ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി താൽക്കാലികാടിസ്ഥാനത്തിൽ ഫിഷറി ഗാർഡുകളെ നിയമിക്കുന്നു. വി എച്ച് എസ് ഇ ഫിഷറീസ് സയൻസ്/എച്ച് എസ് ഇ, സ്രാങ്ക് ലൈസൻസ് എന്നിവയാണ് യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ള ഉദ്യോഗാർഥികൾ  ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാപ്പിള ബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നവംബർ 23ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2731081.

സഖി വൺസ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ

വനിത ശിശുവികസന വകുപ്പിനു കീഴിൽ ഇടുക്കി പൈനാവിൽ പ്രവർത്തിക്കുന്ന സഖി വൺസ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ ഒരു വർഷത്തേക്ക് താത്കാലിക നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കേസ് വർക്കർ തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. യോഗ്യത – സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക് എന്നിവയിലെ ബിരുദാനന്തര ബിരുദം/ നിയമ ബിരുദം. പ്രവൃത്തിപരിചയം അഭിലഷണീയം. സൗജന്യ താമസസൗകര്യം ഉണ്ടായിരിക്കും. ഹോണറേറിയം 15,000 രൂപ.

ഐ.ടി. സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ/ബിരുദം/ഡാറ്റാ മാനേജ്‌മെന്റ്, ഡസ്‌ക് ടോപ്പ് പ്രോസസ്സിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോൺഫറൻസിംഗ് എന്നീ മേഖലകളിൽ സർക്കാർ അർധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുണ്ടാകണം. ഹോണറേറിയം- 12,000 രൂപ.

മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. എഴുത്തും വായനയും അറിയുന്ന ഹോസ്റ്റൽ/ അംഗീകൃത സ്ഥാപനങ്ങളിൽ കൂക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നിവയിലെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും. ഹോണറേറിയം 8,000 രൂപ.

ഈ മൂന്നു തസ്തികകളിലും പ്രായം 01.01.2022ന് 25 വയസ് പൂർത്തിയായിരിക്കണം. 40 വയസ് കവിയരുത്.

സെക്യൂരിറ്റി ഒഴിവിലേക്ക് 30നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2 ഒഴിവുകളുണ്ട്. യോഗ്യത - സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരായി ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഹോണറേറിയം. 8,000 രൂപ.

യോഗ്യതയുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ അപേക്ഷകൾ 23ന് വൈകിട്ട് അഞ്ചിന് മുമ്പ് വനിത സംരക്ഷണ ഓഫിസർ, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ എന്ന വിലാസത്തിൽ ലഭ്യമാക്കണം. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതണം. കൂടുതൽ വിവരങ്ങൾക്ക്: 04862 221722, 8281999056.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (13 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (46 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (54 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (10 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (10 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

Malayali Vartha Recommends