Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

സംഘപരിവാർ വിരുദ്ധ സെമിനാറിൽ യൂത്ത് കോൺഗ്രസിന് വിലക്ക് ; തെളിയുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ ആർ.എസ്.എസ് അനുകൂല നിലപാട് വിമർശനവുമായി DYFI

20 NOVEMBER 2022 01:14 PM IST
മലയാളി വാര്‍ത്ത

 

യൂത്ത് കോൺഗ്രസ് കോഴിക്കോട് വച്ച് "സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലു വിളികളും" എന്ന പേരിൽ നടത്താനിരുന്ന സെമിനാർ കോൺഗ്രസ് നേതൃത്വം ഇടപെട്ട് നിർത്തി വച്ചിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥ് സാമൂഹ്യ മാധ്യമങ്ങൾ വഴി അറിയിച്ചിരിക്കുകയാണ്. ഡോ: ശശി തരൂർ മുഖ്യ പ്രഭാഷകനാണ് എന്ന കാരണത്താലാണ് കോൺഗ്രസ് നേതൃത്വം ഇടപെട്ട് പരിപാടി നിർത്തിച്ചത് എന്നാണ് അവർ പറയുന്നത്.

 

 

 

യൂത്ത് കോൺഗ്രസ് സംഘ പരിവാറിനെതിരെ ഒരു പരിപാടി സംഘടിപ്പിക്കുക എന്നത് തന്നെ അത്യപൂർവ്വമായ സംഗതിയാണ്.
നിശ്ചയിച്ച പരിപാടി പോലും സ്വന്തമായി നടത്താൻ സാധിക്കാതെ കോൺഗ്രസ് നേതൃത്വത്തിന്റെ വാലായി കഴിയുന്ന ഈ സംഘടനയ്ക്ക് എന്ത് രാഷ്ട്രീയ അസ്ഥിത്വമാണ് ഉള്ളതെന്ന് അവർ വ്യക്തമാക്കണം. കൊട്ടിഘോഷിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ കുടുംബത്തിന്റെ നോമിനിക്കെതിരെ മത്സരിച്ചു എന്നതാണ് ഡോ:തരൂർ ചെയ്ത കൊടിയ അപരാധമായി കോൺഗ്രസുകാർ കാണുന്നത്. ഡിഫിയുടെ പത്ര കുറിപ്പിലാണ് ഈ കാര്യങ്ങൾ വ്യക്തമാകുന്നത്.
ജനാധിപത്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ചാനലുകളിൽ വാഴ്ത്തുന്ന പാർടി നേതാക്കളുടെ തനി നിറമാണ് ഇതിലൂടെ പുറത്ത് വരുന്നത്.

 

 

 

 

എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകാൻ തയ്യാറായി സ്വയം വിളംബരം ചെയ്ത് കാത്ത് നിൽക്കുന്ന കെ.സുധാകരൻ നയിക്കുന്ന കോൺഗ്രസ് നേതൃത്വം സംഘ പരിവാറിനെതിരെയും മതേതരത്വത്തിന് വേണ്ടിയും സംസാരിക്കുന്ന ഒരു സെമിനാർ അനുവദിക്കാതിരിക്കുന്നത് അവരുടെ ബിജെപി പക്ഷപാതിത്വത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

 

 

 

ഗവർണറെ അനുകൂലിച്ചും കേന്ദ്ര ഏജൻസികൾക്ക് വേണ്ടി സംസ്ഥാന സർക്കാരിനെതിരെയും സമരാഭാസങ്ങൾ തുറന്ന് വിട്ട കോൺഗ്രസ് പാർടി തന്നെയാണ് ഇന്ന് സംഘ പരിവാറിനെതിരെയുള്ള സെമിനാർ വിലക്കുന്നതും. ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർ.എസ്.എസ് സെമിനാർ യൂത്ത് കോൺഗ്രസുകാരെ കൊണ്ട് കാവൽ നിർത്തിക്കുന്നത് ഇനിയെന്നാണെന്ന് മാത്രം നോക്കിയാൽ മതി.

കോൺഗ്രസ് നേതൃത്വത്തിന്റെ തിട്ടൂരം ഭയന്ന് സംഘപരിവാറിനെതിരായ പരിപാടി ഉപേക്ഷിച്ച യൂത്ത് കോൺഗ്രസ് നിലപാട് മതേതര വിശ്വാസികളായ യുവ ജനതയ്ക്ക് അപമാനകരമാണ്.
യൂത്ത് കോൺഗ്രസ് നേതൃത്വം ഇതിന് മറുപടി പറയണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രത്തിന്റെ എഫ്‌.സി.ആർ.എ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണം: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്  (5 minutes ago)

കൊച്ചി-മുസിരിസ് ബിനാലെ സമാപനം: സൗജന്യ പ്രവേശനവും പര്‍വാസിന്റെ സംഗീത വിരുന്നും...  (20 minutes ago)

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കെ. മുരളീധരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്  (24 minutes ago)

പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....  (27 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC  (34 minutes ago)

പാറശാലയില്‍ ജിം ട്രെയിനറായ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം  (35 minutes ago)

"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...  (47 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...  (54 minutes ago)

കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...  (1 hour ago)

വലിയ തുറ പാലം പണിയാത്തവർക്ക് ഇനി വോട്ടില്ല; പൊട്ടിത്തെറിച്ച് വലിയതുറയിലെ മത്സ്യതൊഴിലാളികൾ...!  (2 hours ago)

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (2 hours ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (3 hours ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (3 hours ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (4 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (4 hours ago)

Malayali Vartha Recommends