Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

'ഷക്കീലയെ അപമാനിച്ചു പോലും!! ആര്?? വാർത്ത കേട്ടതും അതിന്റെ ശരിതെറ്റുകൾ പോലും അന്വേഷിക്കാതെ ഹൈലൈറ്റ് മാളിനെതിരെ വലിയ അട്ടഹാസവും, ഷക്കീലക്ക് ഒപ്പം എന്ന പോസ്റ്റുകളും വാർത്തകളും ഒക്കെയായി ആകെമൊത്തം ജഗപൊക...' ജോമോൾ ജോസഫ് കുറിക്കുന്നു

20 NOVEMBER 2022 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

കഴിഞ്ഞ ദിവസമാണ് ഒമർ ലുലുവിന്റെ ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ ഷക്കീല പങ്കെടുക്കുന്നത് കോഴിക്കോടിലെ ഹൈലൈറ്റ് മാൾ അധികൃതർ തടഞ്ഞതായുള്ള വാർത്തകൾ വന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തന്നെയാണ് ഉയർന്നുവന്നത്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഷക്കീലയെ അപമാനിച്ചു പോലും!! ആര്??
ഇന്നലെ മുതൽ ചാനലുകളിലും സോഷ്യൽ മീഡിയ പ്രൊഫൈലുകളിലും youtube ചാനലുകളിലും ഒക്കെ കത്തി പടർന്ന വാർത്തയാണ്, ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വരാനിരുന്ന ഷക്കീലയെ ഹൈലൈറ്റ് മാൾ അധികൃതർ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും തടഞ്ഞു എന്ന വാർത്ത..

വാർത്ത കേട്ടതും അതിന്റെ ശരിതെറ്റുകൾ പോലും അന്വേഷിക്കാതെ ഹൈലൈറ്റ് മാളിനെതിരെ വലിയ അട്ടഹാസവും, ഷക്കീലക്ക് ഒപ്പം എന്ന പോസ്റ്റുകളും വാർത്തകളും ഒക്കെയായി ആകെമൊത്തം ജഗപൊക..
(A പടത്തിൽ അഭിനയിച്ച സിനിമകൾക്ക് വിലക്കില്ല, നായികക്ക് വിലക്ക്!! സണ്ണി ലിയോൺ ന് ഇല്ലാത്ത എന്താണ് ഷക്കീലക്ക് കുറവായി ഉള്ളത്!! മലയാളികൾ ആകെമൊത്തം പൊട്ടിത്തെറിച്ചു.. ) ഹൈലൈറ്റ് മാളിൽ പ്രൊമോഷൻ നിശ്ചയിച്ചിരുന്ന ആ സിനിമയുടെ സംവിധായകൻ ഒമർ ലുലു ആണെന്ന് കേട്ടപ്പോൾ, ഈ വാർത്താ കോലാഹലം കണ്ടപ്പോൾ (ഈ എനിക്ക്) വലിയ അത്ഭുതമൊന്നും തോന്നിയില്ല.. കാരണം വിശദീകരിക്കാം,

അതിനു മുന്നേ ഒമർ ലുലുവിനോട് ചില ചോദ്യങ്ങൾ..
1. ഹൈലൈറ്റ് മാളിൽ സിനിമ പ്രൊമോഷൻ പ്ലാൻ ചെയ്തപ്പോൾ, ഷക്കീലയാണ് ചീഫ് ഗസ്റ്റ് ആയി വരുന്നത് എന്ന് ഒമർ ലുലുവോ അയാളുമായി ബന്ധപ്പെട്ട ആരെങ്കിലുമൊ മാൾ അധികൃതകരെ അറിയിച്ചിരുന്നോ?
2. കുറച്ചാഴ്ചകൾക്ക് മുന്നേ ഇതേ മാളിൽ വെച്ച് നടന്ന മറ്റൊരു സിനിമയുടെ പ്രൊമോഷൻന്റെ ഭാഗമായി തടിച്ചു കൂടിയ ആളുകൾക്കിടയിൽ യുവ നടികൾക്ക് സുരക്ഷ ഒരുക്കാൻ കഴിയാതെ വരികയും യുവനടികൾക്ക് നേരെ ശാരീരകമായ കയ്യേറ്റം വരെ ഉണ്ടാകുകയും ചെയ്തത് ഒമർ ലുലു അറിയാത്തതാണോ, അറിയാത്ത ഭാവം നടിക്കുകയാണോ?
3. അന്നത്തെ സംഭവത്തിന്‌ ശേഷം സെലിബ്രിറ്റീസ് പങ്കെടുക്കുന്ന ചടങ്ങിൽ ആവശ്യമായ സുരക്ഷാ സംവിധാനം ഉറപ്പു വരുത്തണം എന്ന് പോലീസ് അധികാരികൾ ശക്തമായ നിർദ്ദേശം മാൾ അധികൃതർക്ക് നൽകിയിട്ടുണ്ട് എന്നതും സോഷ്യൽ മീഡിയയിൽ ഉണ്ടുറങ്ങുന്ന ഒമർ ലുലു അറിയാതെ പോയതാണോ?
4. ഒമർ ലുലു സംഘടിപ്പിക്കുന്ന സിനിമയുടെ പ്രൊമോഷനിൽ ഷക്കീലയാണ് പങ്കെടുക്കുന്നത് എന്ന വിവരം മാൾ അധികൃതരെ ഒമർ ലുലു അറിയിച്ചതാണോ അതോ പുറമേ നിന്നും വിവരം അരിഞ്ഞ മാൾ അധികൃതർ ഒമർ ലുലുവിനോട് ചോദിച്ച് ഉറപ്പു വരുത്തിയതാണോ? ഷക്കീല പങ്കെടുക്കുന്നു അല്ലേൽ സെലിബ്രിറ്റി status ഉള്ള ആരൊക്കെ പങ്കെടുക്കുന്നു എന്ന് മാൾ അധികൃതരെ ഒമർ ലുലു അറിയിച്ചിരുന്നോ?
ഒരു സെലിബ്രിറ്റി പോലും പങ്കെടുക്കുന്നില്ല എന്നാണ് venue ബുക്ക്‌ ചെയ്തപ്പോൾ മുതൽ അവസാന നിമിഷം വരെ ഒമർ ലുലു മാൾ അധികൃതരോട് പറഞ്ഞിരുന്നത്. ഒമർ ലുലുവോ അയാളുമായി ബന്ധപ്പെട്ടവരോ എന്തിനാണ് ഇങ്ങനെയൊരു കളവ് മാൾ അധികൃതരോട് പറഞ്ഞത്??
5. ഷക്കീലയെ പോലെ ലക്ഷക്കണക്കിന് ആരാധകരുള്ള നടി ഒമർ ലുലു സംഘടിപ്പിക്കുന്ന സിനിമ പ്രൊമോഷനിൽ പങ്കെടുക്കുമ്പോൾ, അവർക്കാവശ്യമായ എന്ത് സുരക്ഷാ സംവിധാനമാണ് പരിപാടിയുടെ സംഘാടകനായ ഒമർ ലുലു അവിടെ ഒരുക്കിയിരുന്നത്?
6. ഏതു സ്വകാര്യ സുരക്ഷാ ഏജൻസിക്ക് ആയിരുന്നു ആ പരിപാടിയിൽ പങ്കെടുക്കുന്ന ഷക്കീലയുടെ സുരക്ഷാ ചുമതല?
7. കോഴിക്കോട് നഗരത്തിലെ പോലീസ് സംവിധാനത്തെ ഈ പരിപാടിയുടെ ഡീറ്റെയിൽസ് അറിയിക്കുകയോ, ആവശ്യമായ സുരക്ഷ പോലീസിൽ നിന്നും ആവശ്യപ്പെടുകയോ ഒമർ ലുലു ചെയ്തിരുന്നോ?

എന്റെ അറിവിൽ അവസാന നിമിഷം മാത്രമാണ് ഒമർ ലുലു നടത്തുന്ന സിനിമ പ്രൊമോഷനിൽ ഷക്കീല പങ്കെടുക്കുന്നു എന്ന വിവരം മാൾ അധികൃതർ പോലും അറിഞ്ഞതും (ഷക്കീല സിനിമ പ്രൊമോഷന് വേണ്ടി ഹൈലൈറ്റ് മാളിൽ വരുന്നു എന്ന അവരുടെ video ഇൻസ്റ്റയിൽ ആരോ ഷെയർ ചെയ്തത് മാൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടപ്പോൾ മാത്രം) ഒമർ ലുലുവിനോട്‌ അതിനെ കുറിച്ച് മാൾ അധികൃതർ ചോദിച്ചതും ഒമർ ലുലു അത് അംഗീകരിക്കുന്നതും..

എന്നിട്ടും അവസാന നിമിഷം പോലും മാൾ അധികൃതർ പോലീസിനെ ബന്ധപ്പെടുകയും, വേണ്ടത്ര സുരക്ഷ ഒരുക്കാനുള്ള സമയം ഇല്ല എന്ന് പോലീസ് പോലും അറിയിക്കുകയും ചെയ്തശേഷമാണ് ഷക്കീലയെ പങ്കെടുപ്പിച്ചാൽ ഷക്കീലക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടാണ് എന്നും, ഷക്കീലയെ പങ്കെടുപ്പിക്കുന്നു എങ്കിൽ അവർക്കായി private ഏജൻസി യുടെ സുരക്ഷ മാൾ ഒരുക്കും എന്നും അതിന്റെ expenses ഒമർ ലുലു വഹിക്കണം എന്നുമുള്ള വിവരം ഒമർ ലുലുവിനെ മാൾ അധികൃതർ അറിയിക്കുന്നത്.. അപ്പോൾ expenses വഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞു program ഡ്രോപ്പ് ചെയ്തത് നിങ്ങൾ തന്നെയല്ലേ ഒമർ ലുലു അണ്ണാ? ഇനി ഒമർ ലുലുവിന്റെ കൂടെ കൂടി, ഷക്കീലക്ക് വേണ്ടി നിലകൊണ്ട നിങ്ങൾ പറയൂ;
ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ യാതൊന്നും ഒരുക്കാതെ, പോലീസിൽ പോലും ഇൻഫോം ചെയ്യാതെ ഷക്കീലയെ പോലൊരു നടിയെ ആരാധകർക്ക് നടുവിലേക്ക് ഇട്ടുകൊടുത്ത് അവരുടെ ജീവന് പോലും ഭീഷണി വന്നേക്കാവുന്ന സാഹചര്യത്തിൽ ഒരു സിനിമയുടെ പ്രൊമോഷൻ പ്ലാൻ ചെയ്തത് ഭൂലോക ഫ്രോഡ് ആയ ഒമർ ലുലു അല്ലേ?

എന്നിട്ട് ഹൈ ലൈറ്റ് മാളിനെതിരെ ഷക്കീലയുടെ പേരുപയോഗിച്ച് ഹേറ്റ് ക്യാമ്പയിൻ ആരംഭിക്കുകയും അതിനിടയിലൂടെ തന്റെ സിനിമയുടെ പ്രൊമോഷൻ ഈസിയായി നടത്തിയെടുക്കുകയും, ഈ നാട്ടിലെ സകല news ചാനലുകളിലും വാർത്ത ആക്കുകയും ചെയ്ത ഒമർ ലുലു തന്നെയല്ലേ ഷക്കീലയെ അപമാനിച്ചത്?
അല്ലെടെ ഒമർ ലുലു, നീ ആ പാവം ഷക്കീലക്ക് വല്ല കാശും കൊടുത്തോ അതോ പരിപാടി ക്യാൻസൽ ആയല്ലോ എന്നും പറഞ്ഞു അവരെ വെറും കയ്യോടെ പറഞ്ഞയച്ചൊ? അതോ ഒരു കേക്ക് കട്ടിങ്ങിൽ തീർത്തോ ആ പാവത്തിനുള്ള പ്രതിഫലം? എന്തിനെടെ ഒമർ ലുലൂ ഇമ്മാതിരി ഫ്രാഡ് പണികള് ചെയ്തോണ്ട് ഈ നാടിന്റെ പേര് കളയാനായി കോഴിക്കോട്ടേക്ക് വെച്ച് പിടിച്ചത്?? എന്തിനാടെ ഒമർ ലുലൂ ആ പാവം ഷക്കീലയെ വെടക്കാക്കി തനിക്കാക്കുന്നത്? നിന്റെ സിനിമക്ക് A certificate കിട്ടി എന്നതിന് പഴയ A പടങ്ങളിലെ നായിക (എന്റെ ഇഷ്ട നടികളിൽ ഒരാൾ കൂടി ആയ) എന്ത് പിഴച്ചടോ ഉവ്വേ? ഫ്രാഡ് പണികള് നിർത്തി ഡീസെന്റ് ആകെടെ.. അതെങ്ങനെ, കൂടെയുള്ളതും, കൂടെ കൂടിയതും ഫ്രാഡ്കളാകുമ്പോ എങ്ങനെടെ ലുലൂ അനക്ക് ഡീസെന്റ് ആകാൻ കഴിയുന്നെ അല്ലേ.. ഇനിയെങ്കിലും ആ പാവം ഷക്കീലയെ വിറ്റു ജീവിക്കാതെ, സ്വന്തം കായ് മുടക്കി സിനിമയുടെ പ്രൊമോഷൻ ചെയ്യടെ പയലേ..

Off topic :

പാക്കിസ്ഥാൻ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ മാച്ചിൽ ഇംഗ്ലണ്ട് ജയിക്കും എന്ന് 5 ലക്ഷം രൂപക്ക് ബെറ്റ് വെച്ച് നിന്നെ തോൽപിച്ച കോഴിക്കോട് ബേപ്പൂരേ ആ പാവം പയ്യനെ വെച്ചും നീ ഗംഭീര പ്രൊമോഷൻ നടത്തിയത് കണ്ടാരുന്നു. ആ പയ്യന് 5 ലക്ഷം പോയിട്ട് 5 രൂപ നീ കൊടുത്താരുന്നോടെ? ഇല്ലെന്നാണ് എന്റെ അറിവ്.. അപ്പോൾ കോഴിക്കോട്ടുകാരെ മുഴുവനും നീയ് മണ്ടന്മാരായാണോ കണ്ടേ? അതും പോരാഞ്ഞു നീയ് ഷക്കീലേനേം പറ്റിച്ചു, ആ പേരിൽ കോഴിക്കോട്ടെ ഷക്കീല ചേച്ചി fans നെ മുഴുവനും നീയ് വിളിച്ചു വരുത്തി അപമാനിച്ചു, അവരുടെ പേരും പറഞ്ഞു മലയാളികളെ മുഴുവനും പറ്റിക്കുവാണോടെ? ഓരോരോ പയല്കള്.. ഉള്ളുപ്പില്ലെൽ പിന്നെ എന്നാ പറയാനാ.. അവന്റെയൊക്കെ ഒരു അളിഞ്ഞ സിനിമാ പ്രൊമോഷൻ..

Note ' എന്റെ ഈ പോസ്റ്റ്‌ സത്യസന്ധമാണോ എന്നറിയാൻ മാധ്യമ പ്രവർത്തകർക്കും, സാംസ്കാരിക നേതൃത്വത്തിനും മാൾ അധികൃതകരെയോ കോഴിക്കോട്ടെ ഉന്നത പോലീസ് മേധാവികളെയോ ബന്ധപ്പെട്ടാൽ മതിയാകും. ഒരു നാടിനെ ആണ് ഇവൻ ഒരു സിനിമയുടെ പ്രമോഷൻ ഓസിനു നടത്താനായി കരി വാരി തേച്ചത്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (44 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (59 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends