പൊലീസ് ക്വാർട്ടേഴ്സിൽ പടക്കം പൊട്ടിത്തെറിച്ച് അപകടം, കാലിന് പരുക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ

തൃശ്ശൂരിൽ പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്ക്. ചേർത്തല പൊലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പരുക്കേറ്റ പൊലീസുകാരൻ സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരുക്കേറ്റ സുനിൽ കുമാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ നിലത്തുവീണ് സ്പാർക്കിങ്ങ് ഉണ്ടായി പൊട്ടിത്തെറിച്ചതാണെന്നാണ് പൊലീസ് വിശദീകരണം. ഫോറെൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാൽ മാത്രമേ അപകട കാരണത്തെപ്പറ്റി വ്യക്തത വരുത്താൻ കഴിയൂ എന്നും എസ് പി വ്യക്തമാക്കുന്നു.
സുനിൽ കുമാറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിക്കുന്നത്.
https://www.facebook.com/Malayalivartha


























