കോവിഡ് യുഗം അസ്തമിക്കുന്നു; അപ്പോഴും ഇന്ത്യയിലേക്ക് വിമാനമാർഗ്ഗം യാത്ര ചെയ്യുന്നവർക്ക് അഹിതമായ എയർ സുവിധ; ഇന്ത്യയിലേക്ക് മടങ്ങാൻ മാത്രം ഈ സുവിധ പോർട്ടലിൽ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഒരു സെൽഫ് ഡിക്ളറേഷൻ വേണമത്രെ; നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു

കോവിഡ് യുഗം അസ്തമിക്കുന്നു. അപ്പോഴും ഇന്ത്യയിലേക്ക് വിമാനമാർഗ്ഗം യാത്ര ചെയ്യുന്നവർക്ക് അഹിതമായ എയർ സുവിധ. ഇന്ത്യയിലേക്ക് മടങ്ങാൻ മാത്രം ഈ സുവിധ പോർട്ടലിൽ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഒരു സെൽഫ് ഡിക്ളറേഷൻ വേണമത്രെ. നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അഹിതമായ "എയർ സുവിധ". കോവിഡ് യുഗം അസ്തമിക്കുന്നു.
അപ്പോഴും ഇന്ത്യയിലേക്ക്വിമാനമാർഗ്ഗം യാത്ര ചെയ്യുന്നവർക്ക് അഹിതമായ എയർ സുവിധ. ഇന്ത്യയിലേക്ക് മടങ്ങാൻ മാത്രം ഈ സുവിധ പോർട്ടലിൽ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഒരു സെൽഫ് ഡിക്ളറേഷൻ വേണമത്രെ ഭാരതത്തിൽ ഇനി ഇതിൻറെ ആവശ്യമുണ്ടോയെന്നുള്ളത് വളരെ പ്രസക്തമായ ചോദ്യം.
മാസ്കിന്റെ ഉപയോഗം പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ അവസരത്തിൽ, കോവിഡ് 19 ഏതാണ്ട് ഫുൾസ്റ്റോപ്പിന്റെ വക്കിൽ നിൽക്കുമ്പോൾ ഇങ്ങനെ ഒരു സംവിധാനം അഹിതം! പകരം സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളും കൂടുതൽ നിർബന്ധമാക്കാം. അഹിതമായ എയർ സുവിത !
https://www.facebook.com/Malayalivartha


























