Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുരന്ത നിവാരണ ഘട്ടങ്ങളിൽ നമ്മൾ പ്രകടിപ്പിക്കുന്ന അർപ്പണ ബോധത്തിന്റെ ഉത്തമ ഉദാഹരണമാണ് പത്തനംതിട്ടയിൽ കണ്ടത്; അപകട ഘട്ടത്തിൽ ചടുലമായി ഇടപെട്ടുകൊണ്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും മെച്ചപ്പെട്ട ചികിത്സ നൽകാനും സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞു; 44 ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം പത്തനംതിട്ട ളാഹയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യ ജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

20 NOVEMBER 2022 10:28 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

വിജയവാഡയിലെ ഏലൂര് സ്വദേശികളായ 44 ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം പത്തനംതിട്ട ളാഹയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യ ജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വിജയവാഡയിലെ ഏലൂര് സ്വദേശികളായ 44 ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം പത്തനംതിട്ട ളാഹയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യ ജനകമാണ്.

സർക്കാർ വകുപ്പുകളുടെ സമയോചിതമായ ഇടപെടലിലും കൃത്യതയോടെയുള്ള രക്ഷാപ്രവർത്തനവും ഉണ്ടായി. അപകടം നടന്ന് നിമിഷങ്ങൾക്കകം തന്നെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കഴിയുകയുണ്ടായി. സമീപത്തുണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് മിനിറ്റുകൾക്കുള്ളിൽ തന്നെ സംഭവസ്ഥലത്തെത്തുകയും ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി അതിനിടയിൽപ്പെട്ടവരെ രക്ഷിക്കുകയും ചെയ്തു. ജില്ലാകലക്ടറും പൊലീസും മോട്ടോർ വാഹന വകുപ്പും വനം, അഗ്നിരക്ഷാ സേന പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

സംഭവം അറിഞ്ഞ ഉടൻ തന്നെ പെരുനാട്ടെ സാമൂഹ്യാരോ​ഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ സർക്കാർ നിർദ്ദേശം നൽകി. ആരോഗ്യമന്ത്രിയുടെ മേൽനോട്ടം ഇതിനെല്ലാമുണ്ടായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ദൗത്യം വഴി ഒരു മണിക്കൂറിനുള്ളിൽ തന്നെ രക്ഷാപ്രവർത്തനം പൂർത്തിയാക്കുവാനും രണ്ടര മണിക്കൂറിനുള്ളിൽ സ്‌ഥലത്തെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കുവാനും കഴിഞ്ഞു.

പരിക്കേറ്റ 37 യാത്രക്കാരെയും സംഭവസ്ഥലത്ത് നിന്നും പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലാണ് ആദ്യം എത്തിച്ചത്. പ്രഥമ ശുശ്രൂഷയ്ക്കുശേഷം തീർത്ഥാടകരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റ 5 പേരെ കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചുകൊണ്ട് ആവശ്യമായ ചികിത്സ നൽകി. കോന്നി മെഡിക്കൽ കോളേജിൽ നിന്ന് സുപ്രണ്ടിന്റെ നേതൃത്വത്തിൽ 17 ഡോക്ടർമാരും 22 സ്റ്റാഫ് നഴ്സുമാരും പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ചികിത്സയ്ക്ക് നേതൃത്വം നൽകി.

ചടുലമായ രക്ഷാപ്രവർത്തനവും മികച്ച ചികിത്സാ സൗകര്യങ്ങളും ഉറപ്പുവരുത്തിയതിന് ആന്ധ്രാ പ്രദേശിലെ ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ നന്ദിയറിയിച്ചു. ആന്ധ്രാ പ്രദേശിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കേരളത്തിലെ ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെട്ടിരുന്നു. ചികിത്സയ്ക്ക് ശേഷം തീർഥാടകരെ സ്വന്തം നാടായ വിജയവാഡയിലെത്തിക്കാൻ വേണ്ട സംവിധാനം ഒരുക്കുമെന്നും സർക്കാർ അവർക്ക് ഉറപ്പുനൽകി.

ദുരന്ത നിവാരണ ഘട്ടങ്ങളിൽ നമ്മൾ പ്രകടിപ്പിക്കുന്ന അർപ്പണ ബോധത്തിന്റെ ഉത്തമ ഉദാഹരണമാണ് പത്തനംതിട്ടയിൽ കണ്ടത്. അപകട ഘട്ടത്തിൽ ചടുലമായി ഇടപെട്ടുകൊണ്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും മെച്ചപ്പെട്ട ചികിത്സ നൽകാനും സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞു. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി മുന്നിൽ നിന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും പൊലീസ്, മോട്ടോർ വാഹന വകുപ്പ്, വനം വകുപ്പ്, ഫയർ ഫോഴ്സ് ജീവനക്കാർക്കും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നാട്ടുകാർക്കും ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കിയ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ വകുപ്പ് ജീവനക്കാർക്കും അഭിനന്ദനങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (10 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (26 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

Malayali Vartha Recommends