മുസ്ലീം ലീഗിനെ ഒപ്പം കൂട്ടി തരൂരിന്റെ വൻ പദ്ധതി... സുധാകരനെ പുറം കാലിനടിച്ചു... ഒഴിവാക്കിയതിൽ അന്വേഷണം വേണം

ശശി തരൂര്‍ സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ സജീവമാകുന്നതിനോട് എന്‍.എസ്.എസിനും ലീഗിനും അനുകൂലനിലപാടാണ്. മലബാര്‍ മേഖലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന തരൂര്‍, മുസ്ലിംലീഗ് നേതാക്കളുമായും ബിഷപ്പുമായും നടത്തുന്ന കൂടിക്കാഴ്ചകളില്‍ നേതൃത്വത്തിന് ആശങ്കയുണ്ട്.
22-ന് അദ്ദേഹം കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുമായി കൂടിക്കാഴ്‌ച നടത്തും. മുസ്ലിം ലീഗ് മുന്‍ അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ സ്‌മാരകമായ പെരിന്തല്‍മണ്ണയിലെ സിവില്‍ സര്‍വീസ് അക്കാഡമിയിലെ പരിപാടിയിലും തരൂര്‍ പങ്കെടുക്കും. എന്നാല്‍, തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടതില്ലെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് നേതൃത്വം ഡി.സി.സിക്കു നല്‍കിയിരിക്കുന്നത്.
കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ ആര്‍.എസ്.എസ്. അനുകൂലപ്രസ്‌താവനകളോട് അമര്‍ഷമുള്ള ലീഗ് നേതൃത്വം, തരൂരിന്റെ മലബാര്‍ സന്ദര്‍ശനത്തെ പ്രാധാന്യത്തോടെയാണു കണ്ടിരുന്നത്. അധ്യക്ഷസ്‌ഥാനത്തേക്കുള്ള മത്സരത്തില്‍ തരൂരിനു പരസ്യപിന്തുണ പ്രഖ്യാപിച്ച എം.കെ. രാഘവന്‍ എം.പിയുടെ നേതൃത്വത്തിലാണു മലബാര്‍ പര്യടനം ആസൂത്രണം ചെയ്‌തത്. യൂത്ത് കോണ്‍ഗ്രസും ഡി.സി.സികളും പരിപാടികള്‍ ഏകോപിപ്പിക്കാന്‍ മുന്നിട്ടിറങ്ങി. അതിനിടെയാണ് ഇന്നലെ വൈകി തരൂരിന് അപ്രഖ്യാപിതവിലക്കേര്‍പ്പെടുത്തി നേതൃത്വത്തിന്റെ തിട്ടൂരമെത്തിയത്.
അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി പ്രതിരോധിക്കുമ്പോഴും തരൂരിന് ലഭിക്കുന്ന പിന്തുണ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ കെപിസിസി നേതൃത്വം ശശി തരൂര്‍ എംപിയെ തടഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. തരൂരിന് കേരളത്തില്‍ എവിടെയും രാഷ്ട്രീയ പരിപാടികള്‍ നല്‍കാന്‍ കെപിസിസി നേതൃത്വം പൂര്‍ണ്ണമനസ്സോടെ തയ്യാറാണ്.
https://www.facebook.com/Malayalivartha


























