ഇടുക്കി ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിക്കുന്നു.... കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മൃഗസംരക്ഷണ വകുപ്പ്

ഇടുക്കി ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിക്കുന്നു.... കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മൃഗസംരക്ഷണ വകുപ്പ് . കരിമണ്ണൂര്‍, വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെയാണ് നിലവില്‍ കൊല്ലുന്നത്. കൂടുതല്‍ പ്രദേശങ്ങളിലെ പന്നികളെ കൊല്ലേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. കരിമണ്ണൂര്‍ പഞ്ചായത്തില്‍ ഇതുവരെ 300 പന്നികളെയാണ് കൊന്നത്. പലപ്പോഴും ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പ്രശ്‌നങ്ങളുണ്ട്. രോഗം ബാധിച്ച പന്നികളെ വില്‍ക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി മൃഗസംരക്ഷണ വകുപ്പ്.
"
https://www.facebook.com/Malayalivartha

























