Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കമ്പനിയുടെ കളി കാണാനിരിക്കുന്നേയുള്ളൂ.... മലബാറില്‍ തരൂര്‍ തരംഗത്തിന് പിന്നാലെ അടുത്തത് കോണ്‍ഗ്രസ് തട്ടകമായിരുന്ന കോട്ടയം; ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ തരൂര്‍ താരം; യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ തള്ളി ഡിസിസി അധ്യക്ഷന്‍; ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത്

24 NOVEMBER 2022 09:27 AM IST
മലയാളി വാര്‍ത്ത

വേലിയിലിരുന്ന തരൂരിനെ എടുത്ത് മലബാറില്‍ വച്ച അവസ്ഥ പോലെയായി കോണ്‍ഗ്രസ് നേതാക്കളുടെ കാര്യം. വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ശശി തരൂരിന്റെ ജനപ്രീതി കൂടുകയാണ്.

കോണ്‍ഗ്രസില്‍ വിലക്ക് വിവാദത്തിന് പിന്നാലെ ശശി തരൂര്‍ എം.പിയ്ക്ക് വേദി ഒരുക്കാന്‍ കോട്ടയത്തെ എ ഗ്രൂപ്പ്. ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ തരൂര്‍ പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

അതേസമയം ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ തള്ളി കോട്ടയം ഡിസിസി. തരൂര്‍ മുഖ്യാതിഥിയായുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ കുറിച്ച് ഡിസിസി അറിഞ്ഞില്ലെന്നും ജില്ലാ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് ഇത്തരമൊരു പരിപാടി നടത്തുന്നതാണ് സംഘടനാ രീതിയെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.

അതേസമയം വിഭാഗീയ പ്രവര്‍ത്തനമാണു നടക്കുന്നതെന്ന ആരോപണം ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നതിനിടെ മലബാറിലെത്തിയെ ശശി തരൂര്‍ എംപിയെ ആവേശത്തോടെ വരവേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും. പാര്‍ട്ടി പരിപാടികള്‍ ഉണ്ടായിരുന്നില്ലെങ്കിലും തരൂര്‍ പങ്കെടുത്ത ചടങ്ങുകളിലെല്ലാം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സജീവ സാന്നിധ്യം പ്രകടമായി. തരൂരിന്റെ പരിപാടികളോട് എതിര്‍പ്പു പ്രകടിപ്പിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ തട്ടകത്തിലേക്കു ശശി തരൂരിനെ വരവേല്‍ക്കാന്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് തന്നെ മുന്നിട്ടിറങ്ങി. സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നില്ല.

തരൂരിന്റെ മലബാര്‍ സന്ദര്‍ശനത്തിനു ചുക്കാന്‍ പിടിക്കുന്ന കണ്ണൂര്‍ ജില്ലക്കാരന്‍ കൂടിയായ എം.കെ.രാഘവന്‍ എംപിക്കൊപ്പം ഡിസിസി പ്രസിഡന്റും തരൂരിനെ പരിപാടികളില്‍ അനുഗമിച്ചു. ഔദ്യോഗികമായി പാര്‍ട്ടി ക്ഷണിച്ചിരുന്നില്ലെങ്കിലും തരൂരിനെ കേള്‍ക്കാന്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അതിശയിപ്പിക്കുന്ന തരത്തില്‍ ആള്‍ക്കൂട്ടമുണ്ടായി.

രാവിലെ തലശ്ശേരി ബിഷപ്‌സ് ഹൗസില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയ്‌ക്കൊപ്പമായിരുന്നു പ്രഭാത ഭക്ഷണം. തരൂരിന്റെ സന്ദര്‍ശനം കോണ്‍ഗ്രസിനു ഗുണം ചെയ്യുമെന്നു പിന്നീടു വ്യക്തമാക്കിയ മാര്‍ ജോസഫ് പാംപ്ലാനി, കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം വിഷയമായില്ലെന്നും പ്രതികരിച്ചു.

താന്‍ കോണ്‍ഗ്രസില്‍ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ തരൂര്‍ തലശ്ശേരിയില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ആരോപണം വിഷമമുണ്ടാക്കുന്നതാണെന്നു പറഞ്ഞ അദ്ദേഹം രണ്ടു കോണ്‍ഗ്രസ് എംപിമാര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ആര്‍ക്കാണു വിഷമമെന്ന ചോദ്യവുമുയര്‍ത്തി. ഊതി വീര്‍പ്പിച്ച ബലൂണെന്ന വി.ഡി.സതീശന്റെ പ്രതികരണത്തിനെതിരെ എം.കെ.രാഘവനും തലശ്ശേരിയില്‍ പ്രതികരിച്ചു.

കുത്തിയാല്‍ പൊട്ടുന്ന ബലൂണിനെയും സൂചിയെയും അതു കുത്താന്‍ ഉപയോഗിക്കുന്ന കൈകളെയും ഒരു പോലെ ബഹുമാനിക്കുന്നുവെന്നായിരുന്നു രാഘവന്റെ പ്രതികരണം. ഡിസിസി ഓഫിസില്‍ തരൂരിനെ സ്വീകരിക്കാന്‍ ഗ്രൂപ്പിനതീതമായി നേതാക്കളെത്തി. അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ വീടും തരൂര്‍ സന്ദര്‍ശിച്ചു.

സംസ്ഥാന കോണ്‍ഗ്രസിലെ ചേരി തിരിവിനും ശീതപ്പോരുകള്‍ക്കുമിടെ ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. എംപി എന്ന നിലയിലെ പൊതു പരിപാടികള്‍ക്ക് പുറമെ കത്ത് വിവാദത്തില്‍ കോര്‍പറേഷന് മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയിലും തരൂര്‍ എത്തും. രാവിലെ പത്ത് മണിക്കാണ് തരൂര്‍ കോര്‍പറേഷന് മുന്നിലെ സമരവേദിയിലെത്തുക. ഇത്രവലിയ സമരപരിപാടികള്‍ തലസ്ഥാനത്ത് നടന്നിട്ടും ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രതികരണമോ പങ്കാളിത്തമോ തരൂരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം പ്രതിപക്ഷ നേതാവ് തന്നെ പരോക്ഷമായി സൂചിപ്പിച്ച സാഹചര്യത്തില്‍ കൂടിയാണ് തരൂര്‍ സമര വേദിയിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്. മാസങ്ങളായി തുടരുന്ന വിഴിഞ്ഞം സമരത്തിലും നേതൃത്വത്തില്‍ നിന്ന് ഭിന്നമായ നിലപാടാണ് തരൂരിനുള്ളത്. ഇക്കാര്യങ്ങളെല്ലാം ഇന്ന് ചര്‍ച്ചയിലേക്ക് വരാനാണ് സാധ്യത.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (18 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (36 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (44 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (48 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends