Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഗ്രീഷ്മയുടെ ജയിൽ ജീവിതം സൂപ്രണ്ടിന്റെ കണ്മുന്നിൽ ; വാർഡന്മാരുടെ പ്രത്യേക ശ്രദ്ധയും; ഒരേ ജയിലിലെങ്കിലും അമ്മ സിന്ധുവിനോട് സംസാരിക്കാൻ പോലും കഴിയാറില്ല; കൂസലില്ലാതെ ആഹ്ളാദവതിയായി ജയിലിൽ എത്തിയ ഗ്രീഷ്മ ഒരാഴ്ചത്തെ കസ്റ്റഡി കഴിഞ്ഞപ്പോൾ മൂകയായി; 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ ഉറച്ച് കേരള പോലീസും

24 NOVEMBER 2022 08:29 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തെ അട്ടകുളങ്ങര വനിത ജയിലിലാണ് ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയും അമ്മ സിന്ധുവും. ഒരേ ജയിലിലാണെങ്കിലും ഗ്രീഷ്മ പത്താം നമ്പർ സെല്ലിലും അമ്മ സിന്ധു ഇരുപത്തിരണ്ടാം നമ്പർ സെല്ലിലാണ് ലോക്കപ്പ് ചെയ്തിരിക്കുന്നത്. ഗ്രീഷ്മ , നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരിക്കവെ ലൈസോൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതു കൊണ്ട് ജയിലിൽ പാർപ്പിച്ചിരിക്കുന്നത് പ്രത്യേക സുരക്ഷയിലാണ്. അതുകൊണ്ടാണ് സൂപ്രണ്ടന് എപ്പോഴു നേരിട്ടു കാണാവുന്ന പത്താം നമ്പർ സെല്ലിൽ ഗ്രീഷ്മയെ താമസിപ്പിച്ചിരിക്കുന്നതു. വാർഡന്മാരുടെ പ്രത്യേക ശ്രദ്ധയും ഗ്രീഷ്മയ്ക്ക്‌മേലുണ്ട്.

രാവിലെ ആറു മണിക്ക് പ്രഭാത കൃത്യത്തിനായി സെല്ലുകൾ തുറക്കുമ്പോൾ ഗ്രീഷ്മയും സിന്ധുവും ചുരുങ്ങിയ സമയം പരസ്പരം കാണും. എന്നാൽ വാർഡന്മാർ അടുത്ത് തന്നെയുള്ളതിനാൽ സംസാരിക്കാൻ കഴിയാറില്ല. ആദ്യഎം ഒരു കൂസലുമില്ലാതെ തലകുനിക്കാതെയാണ് ഗ്രീഷ്മ ജയിലിൽ എത്തിയത്. വാര്ഡന്മാരും സഹ തടവുകാരും ചോദിച്ചതിനൊക്കെ മണി മണിയായി ഉത്തരവും നൽകി. എന്നാൽ ഒരാഴ്ചത്തെ കസ്റ്റഡി കഴിഞ്ഞ് എത്തിയപ്പോൾ സ്വാഭാവത്തിൽ മാറ്റം വന്നു. ഗ്രീഷ്മ മൂകയായി മാറി. ഇപ്പോഴും അതിൽ മാറ്റം വന്നിട്ടില്ല. ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം. വന്നപ്പോൾ ചില സഹതടവുകാർ ചങ്ങാത്തത്തിന് മുതിർന്നുവെങ്കിലും ഗ്രീഷ്മ അതിനു നിന്നില്ല. ഒറ്റയ്ക്കരുന്ന് ആഴ്ചപ്പതിപ്പുകളും നോവലുകളും വായനയാണ് ഇപ്പോൾ. ടി വി കാണാൻ അനുവാദം ഉണ്ടെങ്കിലും ഗ്രീഷ്മ പോകാറില്ല.

എന്നാൽ ഗ്രീഷ്മയുടെ അമ്മ തടവുകാരോടു സംസാരക്കുകയും ദുഃഖങ്ങൾ പറയുകയും ചെയ്യുന്നുണ്ട്. ഇവർ മാധ്യമങ്ങളിൽ വന്നത് പോലെയല്ല സംഭവം എന്ന് വരുത്തി തീർക്കാനും ശ്രമിക്കുന്നുണ്ട്. മധുര ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ് ഗ്രീഷ്മയുടെയും മറ്റ് ബന്ധുക്കളുടെയും കേസ് ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ കോടതി കാര്യങ്ങളിൽ സഹായിക്കാൻ ഇദ്ദേഹം നെയ്യാറ്റിൻകര ബാറിലെ ഒരു അഭിഭാഷകനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.ഈ അഭിഭാഷകനിൽ സിന്ധു വളരെയേറെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഉടൻ പുറത്തിറങ്ങുമെന്നും അവർ സഹതടവുകാരോടു പറയുന്നുണ്ട്.

സിന്ധുവും ഗ്രീഷ്മയും റിമാന്റ് പ്രതികൾ ആയതു കൊണ്ടു തന്നെ ജയിലിലെ മറ്റു പണികൾ ഒന്നും ഏൽപ്പിച്ചിട്ടില്ല.ജയിലിൽ നിന്നും നല്കുന്ന മീൻ കറിയും പുളിശ്ശേരിയും ഒക്കെ ഗ്രീഷ്മ ആസ്വദിച്ചു കഴിക്കുന്നുണ്ട്. ഇഷ്ടഭക്ഷണങ്ങളായ ചപ്പാത്തിയും കടലക്കറിയും വിളമ്പുമ്പോൾ രണ്ടാമതും കിട്ടുമെങ്കിൽ വാങ്ങി കഴിക്കാനും മടിയില്ല . ഗ്രീഷ്മയെ കാണാൻ എത്തിയ അച്ഛനോടും അഭിഭാഷകനോടും അധികം സംസാരിച്ചില്ലന്നാണ് അറിയുന്നത്

ഗ്രീഷ്മയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലയിരുന്നപ്പോൾ തമിഴ്‌നാട്ടിലെ തെളിവെടുപ്പിന് ശേഷം ശേഷം തിരുവനന്തപുരത്തെ തൈയ്ക്കാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച് കന്യാകത്വാ പരിശോധന നടത്തിയിരുന്നു. റൂട്ടീൺ മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായി എല്ലാ ദിവസവും ആശുപത്രിയിൽ എത്തിക്കാറുണ്ടായിരുന്നു. അത്തരം പരിശോധനയായിരിക്കുമെന്നാണ് ഗ്രീഷ്മ കരുതിയത്. എന്നാൽ ഗൈനക്കോളജിസ്റ്റ് പരിശോധിച്ച് തുടങ്ങിയപ്പോഴാണ് ഇത് സാധാരണ ഗതിയിലുള്ള മെഡിക്കൽ ചെക്കപ്പ് അല്ല എന്ന് ഗ്രീഷ്മ തിരിച്ചറിഞ്ഞത്.

കസ്റ്റഡി കാലാവധി പൂർത്തിയാക്കി അട്ടകുളങ്ങര വനിത ജയിലിൽ എത്തിയ ശേഷമാണ് അന്വേഷണ സംഘം കന്യാകത്വാ പരിശോധന നടത്തിയതും അടക്കമുള്ള കാര്യങ്ങൾ വീട്ടുകാരെയും അഭിഭാഷകനെയും അറിയിച്ചത്. തൃപ്പരപ്പിലെ ഗോൾഡൺ കാസ്റ്റൽ റിസോർട്ടിൽ ഷാരോണിനൊപ്പം ഗ്രീഷ്മ പോയിട്ടില്ലന്ന് വാദിച്ചാൽ അത് മറികടക്കാനുള്ള തെളിവായാണ് പൊലീസിന്റെ കന്യാകത്വാ പരിശോധനയെ ഗ്രീഷ്മയുടെ അഭിഭാഷകൻ കാണുന്നത്.

ഷാരോൺ രാജിനെ കൊണ്ട് താലികെട്ടിച്ച ശേഷം ഹണിമൂണിന് തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റിൽഹോട്ടലിൽ എത്തുകയായിരുന്നു. വാട്ടർ ഫാളിനോടു ചേർന്ന് ഒരു വർഷം മുൻപ് ഒരു അഭിഭാഷകൻ ആരംഭിച്ച റിസോർട്ടാണ് ഗോൾഡൺ കാസ്റ്റിൽ. ജൂണിലാണ് ഇവിടെ ആദ്യം എത്തിയത്. അന്ന് ഒരു പകൽ ചെലവഴിച്ച് ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി. ഭാര്യ ഭർത്താക്കന്മാരെ പോലെ എത്തിയതിനാൽ മറ്റു സംശയങ്ങൾ തോന്നിയില്ലെന്നും ഹോട്ടൽ ജീവനക്കാരും മൊഴി നൽകി. ഹോട്ടലിൽ താമസിച്ച ബെഡ് റൂം അടക്കം ഒരു കൂസലും കൂടാതെ ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തിരുന്നു. ഹോട്ടൽ രേഖകളിൽ ഷാരോൺ രാജിന്റെ പേരിലാണ് റൂം എടുത്തിരിക്കുന്നത്. രേഖകൾ പരിശോധിച്ച അന്വേഷണ സംഘം അതിന്റെ പകർപ്പും ശേഖരിച്ചു.

ഇതിനിടയിൽ ഷാരോൺ വധക്കേസ് കേരള പൊലീസ് തന്നെ അന്വേഷണം നടത്തും. കേസ് തമിഴ്നാടിന് കൈമാറില്ല. പബ്ലിക് പ്രോസിക്യൂട്ടറുടെയും എജിയുടെയും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കാൻ തീരുമാനിച്ചത്. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ശാസ്ത്രീയ തെളിവുകൾ ഇതിനകം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവർമ്മൻചിറ തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് ഷാരോൺ മരിച്ചതെങ്കിലും ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് കഷായം നൽകിയത്. ഷാരോണിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പാറശ്ശാല പൊലീസാണ് കേസെടുത്തത്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ കേസ് തമിഴ്നാട് പൊലീസിന് കൈമാറണമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (16 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (34 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (42 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (46 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends