അരൂര്‍ കെല്‍ട്രോണ്‍ കവലയില്‍ ഒരേ ദിശയില്‍ നിന്നെത്തിയ മൂന്ന് വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇടിച്ചു... യു-ടേണ്‍ എടുത്ത കെ.എസ്.ആര്‍.ടി.സി. ബസാണ് അപകടത്തിന് വഴിവെച്ചതെന്ന് മറ്റ് ഡ്രെവര്‍മാര്‍

അരൂര്‍ കെല്‍ട്രോണ്‍ കവലയില്‍ ഒരേ ദിശയില്‍ നിന്നെത്തിയ മൂന്ന് വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കെല്‍ട്രോണ്‍ കവലയില്‍ യു-ടേണ്‍ എടുത്ത കെ.എസ്.ആര്‍.ടി.സി. ബസാണ് അപകടത്തിന് വഴിവെച്ചതെന്ന് മറ്റ് ഡ്രെവര്‍മാര്‍ പറഞ്ഞു. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്.
പൊടുന്നനെ തിരിച്ച കെ.എസ്.ആര്‍.ടി.സി. ബസിന് പിന്നില്‍ വന്ന കാര്‍ ഉടന്‍തന്നെ ബ്രേക്ക് ചെയ്തു. എന്നാല്‍, ഇതിന് പിന്നാലെയെത്തിയ രണ്ട് ലോറികള്‍ അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്ത കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
കൊച്ചി എയര്‍പോര്‍ട്ടില്‍ ആളെ ഇറക്കിയശേഷം ആലപ്പുഴയ്ക്ക് മടങ്ങുകയായിരുന്നു കാര്‍ എന്ന് ഉടമ അഖില്‍ പറഞ്ഞു.കര്‍ണാടകയിലെ കോറമാന്‍ഡലില്‍നിന്ന് മാവേലിക്കര സപ്ലൈകോയിലേക്ക് പഞ്ചസാര കയറ്റിക്കൊണ്ടുവന്ന ലോറിയാണ് കാറിന്റെ പിന്നില്‍ ഇടിച്ചത്. തൊട്ടുപിന്നാലെ വന്ന മറ്റൊരു ലോറി അപകടത്തില്‍പ്പെട്ട ലോറിക്ക് പിന്നില്‍ ഇടിച്ചു.
https://www.facebook.com/Malayalivartha























