Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പ്രമുഖ ടെക് കമ്പനിയായ എച്ച്പിയും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു

24 NOVEMBER 2022 11:58 AM IST
മലയാളി വാര്‍ത്ത




കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയ, ഇലക്ട്രോണിക്‌സ് രംഗത്തുണ്ടായ കുതിച്ചു ചാട്ടം കണക്കിലെടുത്ത് കമ്പനികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തരിച്ചടിയാകുന്നു. കൂടുതല്‍ ശമ്പളത്തില്‍ വിദഗ്ദ്ധരെയാണ് പല കമ്പനികളും തിരഞ്ഞ് പിടിച്ച് നിയമിച്ചത്. കോവിഡ് കാലത്തെ വളര്‍ച്ച തുടര്‍ന്നുമുണ്ടാകാത്തതിനാല്‍ കമ്പനികളില്‍ നിന്ന് ജീവനക്കാരെ ഒഴിവാക്കുന്ന നടപടിയാണ് ലോകെ മുഴുവന്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഇലോണ്‍ മാസ്‌ക് തുടക്കമിട്ട പദ്ധതി ഗൂഗിള്‍ വഴി ഇപ്പോള്‍ എച്ചപിയിലും എത്തി നില്ക്കുന്നു. വന്‍കിട കമ്പനികള്‍ ജീവനക്കാരെ ഒഴിവാക്കി തുടങ്ങിയതിന്റെ ചുവട് പിടിച്ച് ഇടത്തരം കമ്പനികളും ഒവിവാക്കല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ പ്രമുഖ ടെക് കമ്പനിയായ എച്ച്പിയും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. ലാപ്ടോപ്പ്, ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ എച്ച്പി ഏകദേശം 6000 ജീവനക്കാരെ പുറത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 വരെ പിരിച്ചുവിടലുകള്‍ തുടരാനാണ് കമ്പനിയുടെ തീരുമാനം. എച്ച്പിയില്‍ ആഗോള തലത്തില്‍ ജോലി ചെയ്യുന്ന ആകെ ജീവനക്കരുടെ പന്ത്രണ്ട് ശതമാനത്തോളം പേര്‍ക്ക് ജോലി നഷ്ടമാവുമെന്നാണ് വിലയിരുത്തല്‍. കൂട്ട പിരിച്ചു വിടലുകള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക അവസ്ഥയില്‍ വലിയ മാറ്റമാണ് വരാന്‍ പോകുന്നത്.

 

 

 

 

നിലവില്‍ ഏകദേശം 50,000 പേര്‍ എച്ച് പി കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഏകദേശം 4000 മുതല്‍ 6000 വരെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് എച്ച്പി അറിയിച്ചു. 2022ലെ ഫുള്‍ ഇയര്‍ റിപ്പോര്‍ട്ടിലാണ് എച്ച്പി ഇക്കാര്യം പ്രഖ്യാപിച്ചത്.
കോവിഡ് കാലത്തെ കുതിച്ചുചാട്ടത്തിന് ശേഷം പിസി, ലാപ്ടോപ്പ് വിഭാഗത്തിലെ വില്‍പ്പന കുറഞ്ഞ സാഹചര്യത്തിലാണ് ജോലി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം. ലോക്ക്ഡൗണ്‍ മാറിയതോടെ ലാപ്‌ടോപ്പ്, പിസികള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. സാമ്പത്തിക മാന്ദ്യവും കമ്പനിയെ പിന്നോട്ടടിച്ചു. ഇത് വിചാരിച്ചതിലും കുറഞ്ഞ വരുമാനതകര്‍ച്ചയിലേക്കാണ്  എച്ച് പിയെ നയിച്ചത്.
ടെക് ഭീമന്‍ ഗൂഗിളിലും പിരിച്ചുവിടലിന് കളമൊരുങ്ങുന്നു. അധികം വൈകാതെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആല്‍ഫബെറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കുണ്ടായ ഇടിവ് നികത്താനാണ് പുതിയ നീക്കം.

ഇതിന്റെ ഭാഗമായി 'മോശം പ്രകടനം നടത്തുന്ന' ജീവനക്കാരെ കണ്ടെത്തി റാങ്ക് ചെയ്യാന്‍ ഗൂഗിള്‍ മാനേജര്‍മാരോട് ആവശ്യപ്പെട്ടതായി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ആറ് ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ഒരുങ്ങുകയാണ്, ഏതാണ്ട് പതിനായിരത്തോളം ജീവനക്കാരെ ഈ തീരുമാനം ബാധിക്കും.
നിലവില്‍, ഗൂഗിളില്‍ ജീവനക്കാരുടെ ഏകദേശം എണ്ണം 1,87,000 ആണ്. ഇത് ടെക് വ്യവസായത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒരാളായി ഗൂഗിളിനെ  മാറ്റുന്നു. ഒരു ഗൂഗിള്‍ ജീവനക്കാരന്റെ ശരാശരി വാര്‍ഷിക ശമ്പളം ഏകദേശം ഏകദേശം 2.41 കോടി രൂപ ആണെന്ന് യുഎസ് എസ്ഇസി ഫയലിംഗ് വെളിപ്പെടുത്തി.

 

 

മെറ്റാ, ട്വിറ്റര്‍, ആമസോണ്‍ എന്നിവയും യുഎസിലെ മറ്റ് പ്രമുഖ ടെക് കമ്പനികളും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ദൗത്യത്തിലാണ് ഇപ്പോള്‍. ഈ പട്ടികയിലേക്കാണ് ഗൂഗിളും എത്തിയിരിക്കുന്നത്.  മെറ്റാ 11,000-ലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ട്വിറ്ററില്‍ ഇപ്പോള്‍ മൂന്നിലൊന്നില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് അവശേഷിക്കുന്നത്, കൂടാതെ ആമസോണ്‍ 2023 വരെ പിരിച്ചുവിടല്‍ തുടരുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.  
ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാരെ ട്വിറ്ററില്‍ നിയമിക്കാന്‍ ഇലോണ്‍ മസ്‌ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പിരിച്ചു വിടലുകള്‍ക്കിടയില്‍ ആശ്വാസം പകരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (20 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (38 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (46 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (50 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends