'മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും എവിടെ ഹനിക്കപ്പെട്ടാലും പ്രതികരിക്കുക തന്നെ വേണം. ഇവിടെ ജർമ്മൻ ടീം വാ പൊത്തി ഉണ്ടാക്കിയ പ്രതിക്ഷേധ ശബ്ദം പലർക്കും ബേജാറാക്കുന്നുണ്ട്. ആരെയാണന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...' ജസ്ല മാടശ്ശേരി കുറിക്കുന്നു

ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കുക എന്നത് മനുഷ്യാവകാശമാണ്. ആണും പെണ്ണും മാത്രമല്ല മനുഷ്യന്റെ ജന്ററുകൾ. വരും കാലത്ത് എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങളും ദേശീയ ടീമുകളിൽ ഇടം പിടിക്കും. അന്ന് ജർമ്മൻ ടീമിന്റെ സ്ഥാനം ചരിത്രത്തിലും, മനുഷ്യാവകാശം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ അവരെ ട്രോളിയവരുടെ സ്ഥാനം കുപ്പക്കുഴിയിലും ആയിരിക്കും എന്ന് പറയുകയാണ് ജസ്ല മാടശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കളിയിൽ തോൽവിയും ജയവും ഒക്കെ ഉണ്ടാവും. കളിയെ സ്പോട്സ്മാൻ സ്പിരിറ്റിൽ എടുത്താൽ ജയം പോലെ തന്നെ ആസ്വാദ്യകരമാണ് തോൽവിയും. ജയിക്കണം എന്നൊക്കെയുള്ളത് കളി നടക്കുമ്പോൾ ഉള്ള ഒരു ത്രില്ലിന് വേണ്ടിയാണ്. പിന്നെ ട്രോളായി തമാശയായി, അങ്ങനെയങ്ങ് പോകും.
പക്ഷേ, ജർമ്മൻ ടീം ഇന്നത്തെ മാച്ചിന് മുൻപ് ഫോട്ടോയ്ക്ക് പോസ് ചെയ്തത് വലിയൊരു സന്ദേശമാണ്. മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും എവിടെ ഹനിക്കപ്പെട്ടാലും പ്രതികരിക്കുക തന്നെ വേണം. ഇവിടെ ജർമ്മൻ ടീം വാ പൊത്തി ഉണ്ടാക്കിയ പ്രതിക്ഷേധ ശബ്ദം പലർക്കും ബേജാറാക്കുന്നുണ്ട്. ആരെയാണന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ആ, അതേന്ന്.. നമ്മുടെ നാട്ടിലെ പ്രത്യേകതരം ഫാസിസ്റ്റ് വിരുദ്ധ മനുഷ്യാവകാശ പോരാളികൾ തന്നെ. ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കുക എന്നത് മനുഷ്യാവകാശമാണ്. ആണും പെണ്ണും മാത്രമല്ല മനുഷ്യന്റെ ജന്ററുകൾ. വരും കാലത്ത് എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങളും ദേശീയ ടീമുകളിൽ ഇടം പിടിക്കും. അന്ന് ജർമ്മൻ ടീമിന്റെ സ്ഥാനം ചരിത്രത്തിലും, മനുഷ്യാവകാശം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ അവരെ ട്രോളിയവരുടെ സ്ഥാനം കുപ്പക്കുഴിയിലും ആയിരിക്കും. ഇന്ന് അവരെ അഭിനന്ദിച്ചില്ലങ്കിൽ പിന്നെ എന്ന് അഭിനന്ദിക്കാനാണ്...
അഭിനന്ദനങ്ങൾ ജർമ്മൻ ടീം
https://www.facebook.com/Malayalivartha


























