. തന്റെ അസാന്നിധ്യത്തില്‍ തന്റെ ലറ്റര്‍പാഡ് ഉപയോഗിച്ച് വ്യാജ കത്ത് തയ്യാറാക്കി അത് സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്ത ആളിനെയും സ്ഥലത്തേയും സമയത്തെയും ഒക്കെ മേയര്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും പൊട്ടന്‍ കളിക്കുകയാണ് ക്രൈംബ്രാഞ്ച്

.
തന്റെ അസാന്നിധ്യത്തില്‍ തന്റെ ലറ്റര്‍പാഡ് ഉപയോഗിച്ച് വ്യാജ കത്ത് തയ്യാറാക്കി അത് സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്ത ആളിനെയും സ്ഥലത്തേയും സമയത്തെയും ഒക്കെ മേയര്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും പൊട്ടന്‍ കളിക്കുകയാണ് ക്രൈംബ്രാഞ്ച്. കത്ത് വിവാദ്ത്തില്‍ അറസ്റ്റി ചെയ്യുകയാണെങ്കില്‍ സിപിഎം ന്റെ വന്‍ നിരതന്നെയുണ്ടാകും. കത്തുണ്ടാക്കാന്‍ മേയര്‍ സ്വാതന്ത്ര്യം കൊടുത്ത വ്യക്തി തന്നെയാണ് കത്ത് എഴുതിയ ജില്ല സെക്രട്ടറിയ്ക്ക് നല്കിയതെന്നത് വസ്തുതയാണ്. എന്നാല്‍ കത്തിന്റെ പകര്‍പ്പ് എങ്ങനെ പുറത്തായി എന്നുള്ളത് പാര്‍ട്ടി അതീവ രഹസ്യമായി അന്വേഷിക്കുന്നുണ്ട്.കൂടെ വിവദ ഏജന്‍സികളും ഗവര്‍ണറും അന്വേഷിക്കുന്നുണ്ട്.
കോര്‍പ്പറേഷനിലെ നിയമനശുപാര്‍ശ കത്ത് വിവാദത്തിലും ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്കിയിട്ടുണ്ട്. പരാതിയിന്‍മേല്‍ ഗവര്‍ണര്‍ക്ക് എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ക്രൈംബ്രാഞ്ചും, വിജിലന്‍സും രണ്ട് തട്ടില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയിലാണ്. കത്ത് വിവാദം അന്വേഷിച്ചാല്‍ ആനാവൂര്‍ നാഗപ്പനും, മേയര്‍ ആര്യ രാജേന്ദ്രനുമായിരിക്കും പ്രതികളാവുകയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവനയും വിവാദമായിരിക്കുകയാണ്. ഇേപ്പോഴും കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന തരത്തില്‍ സമരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നിട്ടും അന്വേഷണത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന കൃത്രിമത്വം ഓരോന്നായി പൊളിഞ്ഞു താഴെ വീഴുകയാണ്.ആരോ ആര്‍ക്കോ എഴുതിയ കത്ത് എവിടെ നിന്നോ പുറത്തായി ആരൊക്കെയോ അത് പ്രചരിപ്പിച്ചു. ഇങ്ങനെ തികച്ചും അപ്രസക്തമായ രീതിയിലാണ് രണ്ട് വിഭാഗവും കേസ് അന്വേഷിക്കുന്നത്. കത്ത എഴുതിയ ആളിനെയും അത് കൈപറ്റിയാളിനെയും വ്യക്തമായി പോലീസിനും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മനസിലായിട്ടും കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മാത്രം ആരോ എവിടെയോ എന്നൊക്കെയുള്ള മട്ടിലാണ് കാര്യങ്ങള്‍ തള്ളി നീക്കുന്നത്.
കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ച് കണ്ടെത്തിയ കേസുകളെല്ലാം പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമുയരുന്നുണ്ട്. കുണ്ടാംകടവിലെ സാളഗ്രാമം ആശ്രമം ആക്രമിച്ച കേസില്‍ പെട്ടൊന്നൊരു ദിവസം പരേതനെ പ്രതിയാക്കി കണ്ടെത്തിയതും, എ.കെ.ജി സെന്റര്‍ പടക്കമേറ് കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ ചറപറാന്ന് ജാമ്യം നേടി പോകുന്നതും അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. അതു കൊണ്ട് സിബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് ഗവര്‍ണറും ഉറച്ചു നില്ക്കുന്നത്. രാജ്ഭവന്‍ വളയാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരെ ഓരോത്തരെയായി കോടതി പുറത്താക്കി കൊണ്ടിരുന്നു. ഗവര്‍ണറുടെ അനധികൃത നിയമന വിവാദത്തിന് ശക്തി പകരുന്നതാണ് കോടതി വിധികള്‍. വൈസ് ചാന്‍സിലര്‍മാരില്ലാത്ത സര്‍വ്വകലാശാലകളിലേയ്ക്ക് ആക്ടിംഗ ്‌വൈസ് ചാന്‍സിലര്‍മാരെ നിയമിക്കാനുള്ള അധികാരം ചാന്‍സിലറായ ഗവര്‍ണര്‍ക്ക് കോടതി നല്കുകയും ചെയ്തതോടെ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തിനുള്ള സര്‍ക്കാര്‍ അധികാരം ഏറെ കുറെ ഇല്ലാതായി.
സര്‍ക്കാരിനെ എല്ലാതരത്തിലും വെട്ടിലാക്കുന്ന ഗവര്‍ണറും മാന്യനല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായാണ് ഇരുപത് പേരെ സ്ഥിരപ്പെടുത്താനുള്ള ഗവര്‍ണറുടെ കത്ത് പുറത്ത് വിട്ടത്. പിന്നാലെ അതിഥി സല്‍ക്കാരത്തിന് സര്‍ക്കാര്‍ വാഹനം ആവശ്യപ്പെട്ടു കൊണ്ട് ഗവര്‍ണര്‍ അയച്ച കത്തും പുറത്ത് വിട്ടിരിക്കുകയാണ്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അതിഥികളായി എത്തുവര്‍ക്ക് സഞ്ചരിക്കാന്‍ ടൂറിസം വകുപ്പിന്റെ വാഹനങ്ങള്‍ വിട്ടുുനല്‍കാന്‍ ആവശ്യപ്പെട്ട'് രാജ്ഭവനില്‍ നി്ന്നും പൊതുഭരണവകുപ്പിനയച്ച കത്ത് പുറത്തായതോടെ ഗവര്‍ണര്‍ സര്‍ക്കാര്‍ വിവദം ശക്തിയായി. രാജ്ഭവനില്‍ അഥിതികള്‍ വന്നാല്‍ അവര്‍ക്ക് സഞ്ചിരിക്കാനുള്ള വാഹനം സര്‍ക്കാരിനോട് ഇനിയും ആവശ്യപ്പെടുമെന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ച് പറഞ്ഞത്.
സര്‍വ്വകലാശാലകളില്‍ സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും നടത്താനാണ് സര്‍ക്കാര്‍ ഇത്തരം അധികാരങ്ങളിലൂടെ ശ്രമിക്കുതെ പ്രതിപക്ഷത്തിന്റെ ഭാഷയിലാണ് ഗവര്‍ണര്‍ സംസാരിക്കുത്. എന്തായാലും സര്‍ക്കാര്‍ ഗവര്‍ണര്‍ പോരില്‍ സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ജോലിയെ ബാധിക്കുതിനടുത്ത് വരെ എത്തി നില്ക്കുകയാണ്. ഇങ്ങനെ എല്ലാം കൊണ്ടും തകിടം മറിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha