മ്യൂസിയം സംഭവത്തിനുശേഷം സമാനരീതിയില്‍ തലസ്ഥാനത്ത് വഞ്ചിയൂരില്‍ യുവതിയ്ക്കു നേരെ യുവാവിന്റെ പരാക്രമം..... പ്രഭാത സവാരിക്കിറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ യുവതിയെ സ്‌കൂട്ടറിലെത്തിയ യുവാവ് തടഞ്ഞു നിറുത്തി കടന്നുപിടിച്ചു, മണിക്കൂറുകള്‍ക്കകം യുവാവിനെ പിടികൂടി പോലീസ്

മ്യൂസിയം സംഭവത്തിനുശേഷം സമാനരീതിയില്‍ തലസ്ഥാനത്ത് വഞ്ചിയൂരില്‍ യുവതിയ്ക്കു നേരെ യുവാവിന്റെ പരാക്രമം..... പ്രഭാത സവാരിക്കിറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ യുവതിയെ സ്‌കൂട്ടറിലെത്തിയ യുവാവ് തടഞ്ഞു നിറുത്തി കടന്നുപിടിച്ചു, മണിക്കൂറുകള്‍ക്കകം യുവാവിനെ പിടികൂടി പോലീസ്.
മ്യൂസിയത്ത് വനിതാ ഡോക്ടര്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിനുമുമ്പെ, സമാന രീതിയില്‍ തലസ്ഥാനത്ത് വഞ്ചിയൂരില്‍ യുവതിയുടെ നേരെ യുവാവിന്റെ പരാക്രമം. പ്രതി കരുമം ഇടഗ്രാമം പണയില്‍ വീട്ടില്‍ വിനോദിന്റെ മകന്‍ ശ്രീജിത്തിനെ (22) മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി.
വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനു സമീപത്തായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ മാസം അവസാനം മ്യൂസിയത്തെ സംഭവവും പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് നടന്നത്. ഇന്നലെ രാവിലെ ആറരയോടെ വഞ്ചിയൂര്‍ കോടതിക്ക് പിന്‍വശത്തെ പഴയ കളക്ടറേറ്റ് റോഡില്‍ പ്രഭാത സവാരി നടത്തുന്നതിനിടെയാണ് വഞ്ചിയൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശിയായ യുവതിക്ക് ദുരനുഭവമുണ്ടായത്.
തിരക്കൊഴിഞ്ഞ ഭാഗത്തുകൂടി നടക്കുകയായിരുന്ന യുവതിയോട് സ്‌കൂട്ടര്‍ സൈഡില്‍ ഒതുക്കിവച്ച് എത്തിയ പ്രതി കോടതിയിലേക്ക് പോകുന്ന വഴി ചോദിച്ചു. തുടര്‍ന്നായിരുന്നു അതിക്രമം.
കുതറി മാറിയ യുവതിയെ തള്ളിയിട്ടു. യുവതിയുടെ ബഹളം കേട്ട് ചിലര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. വഞ്ചിയൂര്‍ പൊലീസ് സമീപത്തെ റോഡിലെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സ്‌കൂട്ടറിന്റെ നമ്പര്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഉച്ചയോടെ വീട്ടിലെത്തി പിടികൂടി. അമ്മയെ ജോലിക്ക് വിട്ട് തിരികെ വരുന്നതിനിടയിലാണ് പ്രതി യുവതിയെ ആക്രമിച്ചത്.അമ്മയുടെ പ്രായമെന്നോ സഹോദരങ്ങളാണെന്നോ എന്ന ഒരു പരിഗണനയുമില്ലാതെയാണ് സ്ത്രീകളെ അവര്‍ ഉപദ്രവിക്കുന്നത്. പകല്‍ പോലും സ്ത്രീകള്‍ക്ക് സമാധാനമായി റോഡില്‍ കൂടി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നത്. രാത്രി നടത്തമടക്കം നിരവധി പദ്ധതികള്‍ സ്ത്രീസുരക്ഷയ്ക്കായി ഒരുങ്ങുമ്പോഴും ആക്രമണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
"
https://www.facebook.com/Malayalivartha



























