Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

താരിഖ് അന്‍വര്‍ ഇന്നെത്തും... ലോകകപ്പ് ആവേശത്തിനിടെ കോണ്‍ഗ്രസില്‍ നടക്കുന്ന കേരളകപ്പും ആവേശമായി; മലബാറിനെ ഇളക്കി മറിച്ചതിന് പിന്നാലെ ശശി തരൂരിന് തലസ്ഥാനത്തും വന്‍ സ്വീകാര്യത; ഗോളടിക്കാനാകാതെ കുറ്റം പറഞ്ഞ് ചെന്നിത്തലയും സതീശനും

25 NOVEMBER 2022 09:23 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ആവേശത്തിലാണ് മലയാളികള്‍. അതിനിടെയാണ് സ്ഥിരം ഡല്‍ഹിയിലുള്ള ശശി തരൂര്‍ മലബാറില്‍ വന്നിറങ്ങിയത്. ഒരു സെമിനാറില്‍ പങ്കെടുത്ത് ആരാരുമറിയാതെ തരൂര്‍ ഡല്‍ഹിക്ക് വിട്ടേനെ. എന്നാല്‍ അതിനെ കോണ്‍ഗ്രസിന്റെ കേരള കപ്പ് ആക്കി മാറ്റുകയായിരുന്നു. രമേശ് ചെന്നിത്തലയും വിഡി സതീശനും കെസി വേണുഗോപാലും ഉള്‍പ്പെട്ട ത്രിമെന്‍ ആര്‍മി തകരുന്ന കാഴ്ചയാണ് കണ്ടത്.

മലബാറിന് തലസ്ഥാന നഗരിയില്‍ വന്‍ സ്വീകരണമാണ് തരൂരിന് ലഭിക്കുന്നത്. പ്രവര്‍ത്തകര്‍ ജാഥയായി എത്തി തരൂരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പരിപാടിയില്‍ കെ.എസ്. ശബരീനാഥന്‍, പാലോട് രവി, എന്‍ ശക്തന്‍, ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി എ അസീസ് തുടങ്ങിയ നേതാക്കളുടെ വന്‍നിരയും ഉണ്ടായിരുന്നു.

അതേസമയം മുന്നണി ഘടകകക്ഷികള്‍ ആശങ്ക വ്യക്തമാക്കുകയും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്നു കേരളത്തിലെത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ അന്തരീക്ഷം അല്‍പം മയപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ശശി തരൂരിനെയും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ബന്ധപ്പെട്ടു. മഞ്ഞുരുക്കാനും ശ്രമിച്ചു.

ഇതിന്റെ ഭാഗമായാണു ചെന്നിത്തല ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി പാര്‍ട്ടിയാണു മുഖ്യമെന്ന് ഓര്‍മിപ്പിച്ചത്. പക്ഷം പിടിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധ വച്ചു. തരൂരിന്റെ പര്യടനത്തിനു മാധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യമാണു വിവാദത്തിലേക്കു നയിച്ചതെന്ന് ആരോപിച്ച് ഒഴിയാനാണു പുറമേ നേതാക്കള്‍ ശ്രമിക്കുന്നത്. എന്നാല്‍ തരൂരിന്റെ പര്യടനം അത്ര നിഷ്‌കളങ്കമായിരുന്നെന്നു പാര്‍ട്ടിയിലെ പ്രബലവിഭാഗം വിശ്വസിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടിയോ, പാര്‍ട്ടിയോട് അടുത്തു നില്‍ക്കുന്നവരോ നടത്തിയ പരിപാടികളില്‍ തരൂര്‍ പങ്കെടുത്തതു വിഭാഗീയ പ്രവര്‍ത്തനമായി കരുതാനുമാകില്ല.

തരൂരിന്റെ സന്ദര്‍ശനം പ്രത്യേക ഉദ്ദേശ്യത്തോടെ പര്യടന പരിപാടിയാക്കി മാറ്റിയതിനു പിന്നിലെ ആസൂത്രണത്തെയാണു വിഭാഗീയ പ്രവര്‍ത്തനമായി നേതൃത്വം കാണുന്നത്. കെ.മുരളീധരന്റെ 'മന്ത്രിക്കുപ്പായം' പരാമര്‍ശം ഇതിനു മറ്റൊരു മാനം നല്‍കുകയും ചെയ്തു. എന്തായാലും തല്‍ക്കാലം വെടിനിര്‍ത്തല്‍ എന്ന സൂചനകളാണു ലഭിക്കുന്നത്. മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിക്കുന്നവരെക്കുറിച്ചു തങ്ങള്‍ക്കു പരാതിയില്ലെന്നാണ് ആര്‍എസ്പി നേതാവ് എ.എ.അസീസ് പ്രതികരിച്ചത്.

ഇപ്പോള്‍ ആരും മുഖ്യമന്ത്രിക്കുപ്പായം തയ്പിക്കേണ്ട, ആരും ഭയക്കുകയും വേണ്ടെന്നു ഷിബു ബേബിജോണ്‍ പറഞ്ഞു. തരൂര്‍ യുഡിഎഫിന്റെ എംപിയായിരിക്കുന്നിടത്തോളം അദ്ദേഹത്തെയും ചേര്‍ത്തു നിര്‍ത്തി മുന്നോട്ടു പോകുമെന്നു പറഞ്ഞ കേരള കോണ്‍ഗ്രസ് (ജോസഫ്) നേതാവ് മോന്‍സ് ജോസഫ്, വിവാദം വേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്നലെ തലസ്ഥാനത്തെ സ്വകാര്യ ചടങ്ങില്‍ രണ്ടു മണിക്കൂറോളം ഒരുമിച്ചിരുന്നിട്ടും വി.ഡി.സതീശന്റെയും ശശി തരൂരിന്റെയും ശരീരഭാഷ സൗഹാര്‍ദത്തിന്റേതായിരുന്നില്ല. നേതാക്കള്‍ തമ്മില്‍ വ്യക്തിപരമായുണ്ടായ അകല്‍ച്ച മാറാന്‍ സമയമെടുക്കുമെന്നാണ് ഇതു നല്‍കുന്ന സൂചന. പരസ്യപ്രസ്താവനാ വിലക്ക് ചില നേതാക്കള്‍ ലംഘിച്ചതില്‍ കെ. സുധാകരന് അമര്‍ഷമുണ്ടെങ്കിലും നടപടിയെടുത്തു വിവാദം വളര്‍ത്തേണ്ടെന്നാണു തീരുമാനം. കോഴിക്കോട് ഡിസിസി ഓഫിസിന്റെ തറക്കല്ലിടല്‍ ചടങ്ങിനാണു താരിഖ് അന്‍വര്‍ എത്തുന്നത്. നാളെ നടക്കുന്ന ചടങ്ങില്‍ സുധാകരനും എം.കെ.രാഘവനും പങ്കെടുക്കുന്നുണ്ട്.

അതേസമയം സമര പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെ തലസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോര്‍പ്പറേഷന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമര വേദിയിലാണ് തരൂര്‍ എത്തിയത്. സമര പരിപാടികളില്‍ എന്തുകൊണ്ട് വൈകി എത്തി എന്ന ചോദ്യത്തിനും അദ്ദേഹം വേദിയില്‍ വെച്ചുതന്നെ ഉത്തരം നല്‍കി.

എല്ലാ കാര്യത്തിലും ആലോചിച്ച് വിഷയം മനസ്സിലാക്കിയിട്ടാണ് തീരുമാനം എടുക്കുന്നത്. തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ സമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മേയറുടെ രാജി ആവശ്യപ്പെട്ടിരുന്നു. തിരക്ക് കാരണമാണ് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കാത്തത് എന്നും അദ്ദേഹം വ്യക്തമാക്കി. നഗരസഭ വിഷയത്തില്‍ ഏറ്റവും ആദ്യം ഇടപെട്ടത് താനാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സമരവേദിയില്‍ പ്രസംഗം ആരംഭിച്ചത്. ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളെ എല്ലാം വേദിയിലേക്ക് എത്തിക്കാനും ശശി തരൂരിന് സാധിച്ചു.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (15 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (33 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (41 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (45 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends