Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മറുകളിക്കൊരുങ്ങി സച്ചിന്‍... ഗലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കി റമ്പര്‍ സ്റ്റാമ്പാക്കി രാജസ്ഥാന്‍ സച്ചിന് നേടാമെന്നുള്ള ശ്രമം പൊളിച്ചതിന് പിന്നാലെ വീണ്ടും; സച്ചിന്‍ പൈലറ്റ് ബിജെപിയില്‍നിന്ന് 10 കോടി വാങ്ങിയെന്ന ഗുരുതര ആരോപണവുമായി ഗെലോട്ട്

25 NOVEMBER 2022 11:17 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഭരണം ഇല്ലാത്തതിന്റെ അടിയാണെങ്കില്‍ രാജസ്ഥാനില്‍ ഭരണം കയ്യാളാനുള്ള അടിയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഡല്‍ഹിയില്‍ കെട്ടിയെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കാനായിരുന്നു ശ്രമം. അതിനെ ഗെലോട്ട് തന്നെ പൊളിച്ചു. ഇപ്പോഴിതാ സച്ചിന്‍ പൈലറ്റിനെതിരെ പ്രതിപക്ഷം പോലും ആരോപിക്കാത്ത വെളിപ്പെടുത്തലുകളാണ് നടത്തിയത്. സച്ചിന്‍ പൈലറ്റ് വഞ്ചകനാണെന്നും സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അദ്ദേഹവും ഏതാനും എംഎല്‍എമാരും ബിജെപിയില്‍നിന്നു 10 കോടി രൂപ വീതം വാങ്ങിയെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു.

ഗെലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റുന്ന കാര്യത്തില്‍ ഉടനെ തീരുമാനം വേണമെന്നു സച്ചിന്‍ പക്ഷം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കെയാണ് ഗുരുതരമായ ആരോപണവുമായി ഗെലോട്ട് രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന സച്ചിന്‍ ആരോപണത്തോടു പ്രതികരിക്കാന്‍ തയാറായില്ല.

എന്നാല്‍, യാത്രയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ച സച്ചിന്‍, രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുള്ള ഓരോ ചുവടും അനുകൂല മാറ്റമാണ് സൂചിപ്പിക്കുന്നതെന്നും അടിക്കുറിപ്പെഴുതി. തന്നെ മാറ്റി, വഞ്ചകനും 2020 ല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവനുമായ സച്ചിനെ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഗെലോട്ട് പറഞ്ഞു. അഭിമുഖത്തില്‍ 6 തവണയാണ് സച്ചിനെ വഞ്ചകനെന്ന് ഗെലോട്ട് വിളിച്ചത്.

സച്ചിന്റെ അട്ടിമറി നീക്കത്തിനു പിന്നില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെട്ടിട്ടുണ്ട്. സച്ചിനൊപ്പമുള്ള വിമത എംഎല്‍എമാര്‍ ഒരു മാസം ഹരിയാനയിലെ ഗുരുഗ്രാമില്‍ ഹോട്ടലില്‍ താമസിച്ചപ്പോള്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പലതവണ അവരെ സന്ദര്‍ശിച്ചിരുന്നു. സച്ചിന്‍ ഉള്‍പ്പെടെ ഓരോ എംഎല്‍എയ്ക്കും 10 കോടി രൂപ വീതം നല്‍കിയെന്നതിനു തെളിവുണ്ട് ഗെലോട്ട് അവകാശപ്പെട്ടു. എന്നാല്‍, എംഎല്‍എമാര്‍ക്കു പാര്‍ട്ടി പണം നല്‍കിയിട്ടില്ലെന്ന് രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പുനിയ പറഞ്ഞു.

അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നുണ്ടെങ്കില്‍ സച്ചിന്‍ ഒഴികെ 102 എംഎല്‍എമാരില്‍ ആരെ വേണമെങ്കിലും മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതൃത്വത്തിനു തീരുമാനിക്കാമെന്ന് ഗെലോട്ട് പറഞ്ഞു. അട്ടിമറി ശ്രമം നടത്തിയ, വഞ്ചകനെന്നു വിളിക്കപ്പെടുന്നയാളെ എംഎല്‍എമാര്‍ അംഗീകരിക്കില്ല. സച്ചിന്‍ എംഎല്‍എമാരോടു മാപ്പു പറഞ്ഞിരുന്നെങ്കില്‍ സ്ഥിതി മാറുമായിരുന്നു.

സച്ചിന്‍ മാപ്പു പറയാഞ്ഞതിനാലാണ് താന്‍ സോണിയ ഗാന്ധിയോടു മാപ്പു പറയേണ്ടി വന്നത് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നടത്താനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം തന്റെ പക്ഷത്തുള്ള എംഎല്‍എമാര്‍ തടസ്സപ്പെടുത്തിയതിന് മാപ്പു പറഞ്ഞതു സൂചിപ്പിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. എംഎല്‍എമാരുടെ നടപടി സച്ചിനെതിരെയുള്ള നീക്കമായിരുന്നുവെന്നും ഗെലോട്ട് പറഞ്ഞു. ഭാരത് ജോഡോ യാത്ര അടുത്ത മാസം അഞ്ചിനാണു രാജസ്ഥാനില്‍ പ്രവേശിക്കുന്നത്. അതിനു മുന്‍പ് ഗെലോട്ടിനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് സച്ചിന്‍ പക്ഷ നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ രാജസ്ഥാന്‍ കോണ്‍ഗ്രസിലുള്ളൂവെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേശ് പറഞ്ഞു. അശോക് ഗലോട്ട് അനുഭവ സമ്പത്തുള്ള നേതാവാണെന്നും സച്ചിന്‍ പൈലറ്റുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന് കരുതുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു. അതേസമയം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയോ മറ്റ് നേതാക്കളോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് ഗലോട്ടും, അവസാന ഒരു വര്‍ഷം പദവി വേണമെന്ന നിലപാടില്‍ സച്ചിന്‍ പൈലറ്റും നില്‍ക്കുകയാണ്.

അശോക് ഗെലോട്ടിനാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചുമതലയെന്ന് ഓര്‍മ്മിപ്പിച്ച സച്ചിന്‍ പൈലറ്റ്, അവിടെ തെരഞ്ഞെടുപ്പ് വിജയത്തിനായി ശ്രമിക്കുകയാണ് ഗെലോട്ട് ചെയ്യേണ്ടതെന്നും പറഞ്ഞു. ആര്‍ക്കെതിരെയും ചെളിവാരിയെറിയാനില്ല. തന്നെ ഉപദ്രവിക്കാന്‍ ആരാണ് ഉപദേശം നല്‍കുന്നതെന്ന് മനസിലാകുന്നില്ലെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (16 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (34 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (42 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (46 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends