ജോലി വാഗ്ദാനം ചെയ്ത് പീഡനം; 7 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ വളഞ്ഞ് കോളനിവാസികൾ; സാഹസികമായി പിടികൂടി പൊലീസ് സ്പെഷ്യൽ ടീം

മലപ്പുറം വാഴക്കാടുവെച്ച് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളി നടരാജൻ അറസ്റ്റിലായി. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റിലാവുന്നത്. 2015ല്‍ തമിഴ്നാട്ടില്‍ നിന്നും എടവണ്ണപ്പാറ ഇരുപ്പന്‍ തൊടിയിലെ ലോഡ്ജിലെത്തിച്ച് ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു എന്നതാണ് കേസ്. അന്ന് മുങ്ങിയ പ്രതിയെ സാഹസികമായാണ് വഴിക്കാട് പോലീസ് സ്പെഷ്യല്‍ ടീം അറസ്റ്റ് ചെയ്തത്.
മൊബൈൽ ഉപയോഗിക്കുക പോലും ചെയ്യാത്ത ഇയാളെ കണ്ടെത്താൻ കഠിന ശ്രമം നടത്തേണ്ടി വന്നു. അല്ലിമേട് കോളനിയില്‍ താമസിച്ച പ്രതിയെ പിടിക്കാന്‍ ചെന്ന സമയം കോളനിവാസികളുടെ വലിയ എതിര്‍പ്പുണ്ടായി. തുടര്‍ന്ന് തമിഴ്നാട് പോലീസിന്റെ സഹായം തേടുകയായിരുന്നു. കൊണ്ടോട്ടി എഎസ്പി വിജയ് ഭരത് റെഡിയുടെ നിര്‍ദ്ധേശ പ്രകാരം വാഴക്കാട് എസ്ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ലോങ്ങ് പെന്റിംങ്ങ് ഡിറ്റക്ഷന്‍ സ്‌ക്വാഡിലെ കെ.ടി റാഷിദ് ,മുഹമ്മദ് അജ്നാസ്, എന്നിവരാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























