Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

തലശ്ശേരി ഇരട്ടക്കൊല; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും; പ്രതി പാറായി ബാബു ആർ എസ് എസുകാരെ വെട്ടിയപ്പോൾ മാന്യൻ സഖാക്കളെ ചാമ്പിയപ്പോൾ മയക്കുമരുന്ന് മാഫിയ; സി.പി.എം നേതാക്കൾക്ക് എതിരെ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ

25 NOVEMBER 2022 08:16 AM IST
മലയാളി വാര്‍ത്ത

തലശ്ശേരി ഇരട്ട കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഏഴ് പേരാണ് പോലീസിന്റെ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയവരുമടക്കം ഏഴ് പേരാണ് പോലീസിന്റെ പിടിയിലായത്. സിപിഎം പ്രവർത്തകരായ ഖാലിദ്, ഷമീർ എന്നിവരെ സിപിഎം പ്രവർത്തകരായ പാറായി ബാബു, ജാക്‌സൺ എന്നിവർ ചേർന്ന് ലഹരി ഇടപാടിന്റെ പേരിൽ വെട്ടി കൊന്നുവെന്നാണ് കേസ്.

കൊലപാതകത്തിന് ശേഷം കർണാടകയിലേക്ക് കടന്ന മുഖ്യപ്രതി പാറായി ബാബുവിനെ ഇരിട്ടിയിൽ വച്ചാണ് പോലീസ് പിടികൂടിയത്. കർണാടകയിലും പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ പാറായി ബാബു തിരികെ മടങ്ങിയിരുന്നു. ഇതിനിടെയാണ് കസ്റ്റഡിയിലായത്.

വൈകിട്ടാണ് തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപം വെച്ച് സിപിഎം അംഗവും നിട്ടൂർ സ്വദേശിയുമായ ഷമീർ ബന്ധു ഖാലിദ് എന്നിവർ കുത്തേറ്റ് മരിച്ചത്. പ്രദേശത്ത് കുറച്ച് കാലങ്ങളായുള്ള ലഹരി വിൽപ്പന ഷമീറിന്‍റെ മകൻ ഷബീൽ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം എന്ന് പൊലീസ് പറയുന്നു. ലഹരി മാഫിയയുടെ മർദ്ദനമേറ്റ ഷബീൽ ചികിത്സയിലാണ്. ഈ വിഷയം സംസാരിച്ച് ഒത്തു തീർക്കാനെന്ന പേരിലാണ് പ്രതികൾ ഷമീറിനെ വിളിച്ച് വരുത്തിയത്. പിന്നീടുണ്ടായ സംഘർഷം കൊലപാതകത്തിലേക്ക് നയിച്ചു.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പാറായി ബാബു, സുജിത് എന്നിവരെയും ഇവർക്ക് ഒളിവിൽ പോകാൻ സഹായം ഒരുക്കിയ അരുൺ കുമാർ, സന്ദീപ് എന്നിവരെയുമാണ് വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്വദേശികളായ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവർ കേസിന്റെ തുടക്കത്തിൽ തന്നെ പോലീസ് പിടിയിലായിരുന്നു. മരിച്ചവരും കൊലപാതകം നടത്തിയവരും സജീവ സിപിഎം പ്രവർത്തകരാണ്.

അതിനിടയിൽ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്‍യുടെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ചിത്രം പുറത്തായി. ഇതോടൊപ്പം വൻ വിമർശനമാണ് തലശ്ശേരിയിലെ സി.പി.എം നേതാക്കൾക്ക് എതിരെ ബി ജെ പി സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിൽ ഉയർന്നത്. അവയിൽ വൈറലായ ആക്ഷേപം ഇങ്ങനെ
"മുൻപ് നിരവധി ആർ എസ് എസ് - ബിജെപി പ്രവർത്തകരെ ആക്രമിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സിപിഎം ക്രിമിനൽ ആയ സഖാവ് പാറായി ബാബുവാണ് ഇന്ന് രണ്ട് സഖാക്കളെ ചാമ്പിയത് . ആർ എസ് എസുകാരെ വെട്ടിയപ്പോൾ ഇവൻ മാന്യനായ സിപിഎം പ്രവർത്തകനായിരുന്നു. ഇവൻ ഇന്ന് സഖാക്കളെത്തന്നെ ചാമ്പിയപ്പോൾ ഇവനെ തലമൂത്ത സഖാക്കൾ മയക്കുമരുന്ന് മാഫിയക്കാരൻ ആക്കി മാറ്റി സഖാക്കൾ തമ്മിൽ തല്ലി ചത്തെന്ന് പറയാൻ ചമ്മലുള്ള തലശ്ശേരിയിലെ സി.പി.എം നേതാക്കൾക്ക് ബലാൽസലാം. "

സിപിഎം നേതാക്കളുടെ ഒത്താശയോടെ ജില്ലയിൽ ലഹരി മാഫിയ സംഘങ്ങൾ പിടിമുറുക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുന്ന സിപിഎം ലഹരി വിൽപനയുടെ മൊത്ത കച്ചവടക്കാരായി മാറിയെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു. ലഹരി സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ജില്ലയിൽ പ്രത്യേക സംഘത്തെ നിയോഗിക്കാൻ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (13 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (21 minutes ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (29 minutes ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (39 minutes ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (48 minutes ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (1 hour ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (1 hour ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (1 hour ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (1 hour ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (2 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (2 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (2 hours ago)

രാജാവിനെ വിറപ്പിച്ചവനെ തീർത്തേക്കാൻ ഉത്തരവ്...! റിപ്പോര്‍ട്ടര്‍ ജയശങ്കറിന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്  (2 hours ago)

Malayali Vartha Recommends