കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗ്രസിനിടെ ഗവർണറെ ആക്രമിക്കാൻ ശ്രമം നടന്നിരുന്നു; ഈ പരാതിയിൽ കീഴ്‌ക്കോടതിയുടെ തുടർ നടപടികൾ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി; ഇന്ത്യൻ ലായേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.വി. മനോജ് കുമാറാണ് പരാതിക്കാരൻ

കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗ്രസിനിടെ ഗവർണറെ ആക്രമിക്കാൻ ശ്രമം നടന്നിരുന്നു. അതിന്റെ ദൃശ്യങ്ങൾ സഹിതം അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചതാണ്. ഈ കേസിൽ നിർണായകമായ ഇടപെടൽ നടത്തിയിരിക്കുകയാണ് ഹൈക്കോടതി. പരാതിയിൽ കീഴ്‌ക്കോടതിയുടെ തുടർ നടപടികൾ താത്കാലികമായി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ് ഗവർണറുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ ലായേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.വി. മനോജ് കുമാർ ആണ് പരാതി നൽകിയത്.
ഈ ഹർജിയിൽ തീർപ്പുണ്ടാകും വരെയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത് . ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ് .അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പരാതി നൽകി. പക്ഷേ പരാതിക്കാരന്റെ മൊഴിയെടുക്കാനായി ഹർജി മാറ്റുകയാണുണ്ടായത്. ഈ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
ആക്രമണത്തിന് കണ്ണൂർ സർവകലാശാല വി.സി അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തൽ ഭരണഘടനാ പദവിയിലിരിക്കുന്നയാളിൽ നിന്നുണ്ടായിട്ടു പോലും നടപടിയുണ്ടായില്ലെന്നാ ആരോപണവും ശക്തമായിരിക്കുകയാണ് .അതേസമയം നേരത്തെയും കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു .
അഭിഭാഷകനും ബിജെപി ഇന്‍റലക്ച്വല്‍ സെല്ലിൻ്റെ മുന്‍ കണ്‍വീനറുമായ ടി ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് ആരാഞ്ഞ കോടതിയോട് അറിയില്ലെന്നായിരുന്നു ഹര്‍ജിക്കാരൻ്റെ മറുപടി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടി ഇതല്ലെന്നും കോടതി അന്ന് വ്യക്തമാക്കി.
2019 ഡിസംബര്‍ 28ന് നടന്ന സംഭവത്തില്‍ ഇതുവരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരനായ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നായിരുന്നു ഹര്‍ജിയിലെ വാദം.3 വര്‍ഷം മുന്‍പു കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെ നടന്ന വധശ്രമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കുറ്റപ്പെടുത്തിയ ഗവര്‍ണര്‍, അതില്‍ കേരളത്തിലെ അധികാരകേന്ദ്രവും ഉൾപ്പെടുന്നുണ്ട് എന്ന് പരോക്ഷമായി പറഞ്ഞു.ചരിത്ര കോണ്‍ഗ്രസിലെ സംഘര്‍ഷത്തിന് പിന്നിലെ ഗൂഡാലോചനയില്‍ മുഖ്യമന്ത്രിയെ സംശയ നിഴലില്‍ നിര്‍ത്തി.
അക്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടാണ്. ചരിത്ര കോണ്‍ഗ്രസ്സില്‍ തനിക്കെതിരായ അക്രമത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സമയമായെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു 2019 ല്‍ കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെ ഇര്‍ഫാന്‍് ഹബീബ് തനിക്കെതിരെ പ്രതിഷേധിച്ചത് അദ്ദേഹത്തിന്റെ മണ്ടത്തരമെന്നാണ് ആദ്യം കരുതിയത്. പക്ഷേ നോക്കിനിന്ന പൊലീസ് ഇടപെടാത്തതിന് പിന്നിലെ ഗൂഡാലോചന പിന്നീടാണ് മനസ്സിലായതെന്നാണ് ഗവര്‍ണർ കൊടുത്ത വിശദീകരണം.
https://www.facebook.com/Malayalivartha



























