വിവാഹവാഗ്ദാനം നല്‍കി വിവാഹിതയായ യുവതിയെ പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി...

വിവാഹവാഗ്ദാനം നല്‍കി വിവാഹിതയായ യുവതിയെ പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. വിദേശത്ത് ജോലിചെയ്യുന്ന മലയാളി യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് കൊല്ലം സ്വദേശിയായ യുവാവിനെതിരേ രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹിതയായ യുവതിക്ക് നിലവിലെ ബന്ധം നിലനില്‍ക്കെ മറ്റൊരാളെ വിവാഹം കഴിക്കാനാകില്ല. നിയമപരമായ വിവാഹം സാധ്യമല്ലെന്ന് അറിയാമെന്നിരിക്കെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കോടതി .
യുവതിയും യുവാവും വിദേശത്തുവെച്ചാണ് പരിചയത്തിലായത്. യുവതി ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുകയാണ്. എന്നാല്‍, വിവാഹമോചന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഇതിനിടയിലാണ് ഹര്‍ജിക്കാരനുമായി അടുപ്പത്തിലാകുന്നതും അത് ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിലേക്ക് എത്തുന്നതും. വിവാഹം കഴിക്കുമെന്ന ഉറപ്പിലായിരുന്നു ഇതെന്നായിരുന്നു യുവതിയുടെ പരാതി.
തുടര്‍ന്ന് പുനലൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവും സിംഗിള്‍ ബെഞ്ച് കണക്കിലെടുത്തിരുന്നു.
https://www.facebook.com/Malayalivartha



























