വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയി; കാണാതായ വയോധികന്റെ മൃതദേഹം കക്കി അണക്കെട്ടില്‍ നിന്ന് കണ്ടെത്തി

പത്തനംതിട്ടയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ആങ്ങമൂഴിയിൽ നിന്ന് കാണാതായ ആളുടെ മൃതദേഹമാണ് കക്കി അണക്കെട്ടിൽ നിന്നും കണ്ടെടുത്തത്. പാലത്തടിയാർ താമസിക്കുന്ന രാമചന്ദ്രന്റേതാണ് മൃതദേഹം.
അതേസമയം ഇക്കഴിഞ്ഞ പതിനെട്ടാം തിയതിയാണ് ഉറാനി വനത്തിലേക്ക് ഇയാൾ പോയത്. ഇയാൾ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു. എന്നാൽ ഇതിന് ശേഷം നാല് ദിവസം കഴിഞ്ഞിട്ടും കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ഇതേതുടർന്ന് ബന്ധു പൊലീസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























