Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഉറഞ്ഞുതുള്ളി ബ്രസീല്‍! ഇരട്ടഗോളിൽ കിരീടവേട്ട!സെര്‍ബിയ പകച്ചുപോയി!ഇത് ദൈവത്തിന്റെ കയ്യൊപ്പ് സാംബക്കാര്‍ ആണ് താരം! മെസിയുടെ ദു:ഖം റൊണാള്‍ഡോയിലൂടെ തീര്‍ത്തു ചരിത്രപുരുഷനായി

25 NOVEMBER 2022 10:15 AM IST
മലയാളി വാര്‍ത്ത

 

അർജന്റീനയും ജർമനിയും ആദ്യകളിയിൽ തലകുനിച്ച ഖത്തറിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ബ്രസീലിന് കെങ്കേമമായ തുടക്കം. സെർബിയൻ പ്രതിരോധത്തിനു മുന്നിൽ ഒരു മണിക്കൂറിലേറെ പകച്ചെങ്കിലും റിച്ചാർലിസന്റെ ഇരട്ടഗോളിൽ കാനറിപ്പട കിരീടവേട്ട തുടങ്ങി.

വിനീഷ്യസ് ജൂണിയറാണ് രണ്ടവസരങ്ങളും ഒരുക്കിക്കൊടുത്തത്.

ബ്രസീൽ തുടക്കംമുതൽ സെർബിയൻ ബോക്സിലേക്ക് ആക്രമിച്ച് കയറി. എന്നാൽ പരസ്പര ധാരണയോടെ കളിച്ച സെർബിയൻ ഡിഫൻസിനു മുന്നിൽ എല്ലാം വിഫലമാകുന്നതാണു കണ്ടത്.

62-ാം മിനിറ്റിൽ റിച്ചാർലിസനാണ് ബ്രസീലിനായി ആദ്യ ഗോളടിച്ചത്. നെയ്മറുടെ മുന്നേറ്റം ഗോളിന് വഴിയൊരുക്കി. പന്ത് ലഭിച്ച വിനീഷ്യസിന്റെ അടി സെർബിയൻ ഗോളി തട്ടിത്തെറിപ്പിച്ചത് നേരെ റിച്ചാർലിസന്റെ മുന്നിൽ. റീബൗണ്ട് നേരെ വലയിലെത്തിച്ചു.


ഗോൾ നേടിയതോടെ ഉഷാറായ ബ്രസീൽ വീണ്ടും വീണ്ടും അവസരങ്ങൾ കണ്ടെത്തി. 73-ാം മിനിറ്റിൽ റിച്ചാർലിസൻ തകർപ്പൻ അക്രൊബാറ്റിക് കിക്കിലൂടെ രണ്ടാമതും വലകുലുക്കി. ഇത്തവണയും ഗോളിലേക്കു വഴിവെട്ടിയത് വീനീഷ്യസായിരുന്നു. നെയ്മർക്ക് ശേഷം ലോകകപ്പ് അരങ്ങേറ്റത്തിൽ ഇരട്ടഗോൾ നേടുന്ന താരമെന്ന നേട്ടവും റിച്ചാർലിസന് സ്വന്തമായി.

ആദ്യ പകുതിയിൽ സെർബിയൻ പ്രതിരോധത്തിനു മുന്നിൽ ബ്രസീലിനു മറുപടിയില്ലായിരുന്നു. ബ്രസീലിയൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ പാവ്ലോവിച്ചും മിലോസ് വെലികോവിച്ചും നിക്കോള മിലെൻകോവിച്ചും മികച്ചുനിന്നു.


26-ാം മിനിറ്റിൽ ടാഡിക്കിലൂടെ ഒരു സെർബിയൻ മുന്നേറ്റം കണ്ടു. എന്നാൽ ക്രോസ് ബോക്സിൽ അലക്സാണ്ടർ മിട്രോവിച്ചിന് ലഭിക്കും മുമ്പ് ആലിസൺ കൈപ്പിടിയിലൊതുക്കി.

28-ാം മിനിറ്റിൽ തിയാഗോ സിൽവ വിനീഷ്യസിന് നൽകിയ നൽകിയ മികച്ചൊരു ത്രൂബോൾ സെർബിയൻ ബോക്സിൽ ആശങ്കയുണർത്തി. മിലിൻകോവിച്ച് സാവിച്ച് അതു വിഫലമാക്കി.

34-ാം മിനിറ്റിൽ പക്വേറ്റയും റഫീന്യയും ചേർന്ന മുന്നേറ്റം സെർബിയയുടെ പ്രതിരോധം തകർത്തെങ്കിലും റഫീന്യയുടെ മോശം ഫിനിഷിങ് ചതിച്ചു.

55-ാം മിനിറ്റിൽ ബോക്സിൽ ലഭിച്ച അവസരം നെയ്മർ പുറത്തേക്കടിച്ചുകളഞ്ഞു. വിനീഷ്യസിന്റെ ക്രോസിൽ നിന്നായിരുന്നു ശ്രമം. പിന്നാലെ സെർബിയയെ ഞെട്ടിച്ച് അലക്സ് സാൻഡ്രോയുടെ ബുള്ളറ്റ് ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി.

ജയത്തോടെ ജി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തെത്തി. കാമറൂണിനെതിരായ ആദ്യ മത്സരം വിജയിച്ച സ്വിറ്റ്സർലൻഡ് മൂന്നു പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. സെർബിയയ്ക്കെതിരെ 59 ശതമാനം പന്തടക്കവുമായി കളി പൂർത്തിയാക്കിയ ബ്രസീൽ തൊടുത്തുവിട്ടത് 22 ഷോട്ടുകളാണ്. അതില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്കു തന്നെയായിരുന്നു.

അഞ്ച് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യതാരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുയും കൂട്ടരും ഘാനയുടെ പോരാട്ടവീര്യത്തെ 3-2ന് നിഷ്പ്രഭമാക്കി. രണ്ടാം പകുതിയിലായിരുന്നു അഞ്ച് ഗോളും വീണത്.

എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണകൊറിയയും ഉറുഗ്വെയും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ തിളങ്ങിയ ഉറുഗ്വെ പന്തടക്കത്തിൽ മികച്ചു നിന്നു. ഇരുടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല.

ഗ്രൂപ്പ് ജിയിൽ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ സ്വിറ്റ്സർലൻഡിനു കാലിടറിയില്ല. വീറോടെ പൊരുതിയ കാമറൂണിനെ ഒരു ഗോളിനു കീഴടക്കി വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കി.

ഫ്രഞ്ച് ലീഗ് വൺ ക്ലബ് സ്ട്രൈക്കറും സ്വിസ് ആരാധകരുടെ ഇഷ്ടതാരവുമായ ബ്രീൽ എംബോളോയുടെ വകയാണു വിജയഗോള്‍. ദേശീയ ടീമിനായി തുടർച്ചയായ 3–ാം മത്സരത്തിലും ഗോളടിക്കുന്ന താരം എന്ന നേട്ടവും എംബോളോ സ്വന്തമാക്കി. ബ്രസീൽ, സെർബിയ എന്നിവരാണ് ജി ഗ്രൂപ്പിലെ മറ്റു ടീമുകൾ.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (15 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (33 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (41 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (45 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends