കെ.എസ്.യു നേതാവിനെതിരായ പീഡന കേസ് ... നേതാവിന് സോപാധിക മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ലോ അക്കാദമി ലോ കോളേജിലെ മുന്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെതിരായ ലൈംഗിക പീഡന കേസില്‍ നേതാവിന് സോപാധിക മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഇപ്പോള്‍ പരാതിയില്ലെന്ന് 19 കാരിയായ നിയമ വിദ്യാര്‍ത്ഥിനി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് കേസ് കാര്യം പരസ്പരം സംസാരിച്ച് രാജിയായി എല്ലാം ഒത്തു തീര്‍പ്പായെന്നും കേസ് തുടര്‍ന്ന് നടത്താന്‍ താല്‍പര്യമില്ലെന്നും പ്രതിക്കെതിരെ മേല്‍ പരാതിയില്ലെന്നും കാണിച്ച് സത്യവാങ്മൂലം അഡീ. ജില്ലാ ജഡ്ജി പ്രസുന്‍ മോഹന്‍ മുമ്പാകെ സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ചോദ്യം ചെയ്യലിന് പ്രതി ഹാജരാകണം.
ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിക്കുന്ന മൊബെല്‍ ഫോണും മെമ്മറി കാര്‍ഡും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം. അന്വേഷണവുമായി സഹകരിക്കണം. പരാതിക്കാരിയടക്കമുള്ള സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ പാടില്ല. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടി വക്കണം.
കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്. അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കണം എന്നീ ഉപാധികളോടെയാണ് ' തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്.
" fr
https://www.facebook.com/Malayalivartha



























