മേയർ അടിതെറ്റി വീഴും! കണ്ണുരുട്ടി ഹൈക്കോടതി! ആര്യ ഓട്ടം തുടങ്ങി! സർക്കാരിന് വമ്പൻ തിരിച്ചടി!മലർന്ന് കിടന്ന് തുപ്പല്ലേ മേയറെ! കത്തെഴുതാൻ നിർദേശിച്ചിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ; ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി ഇങ്ങനെ

സംസ്ഥാനത്ത് കത്ത് വിവാദം വീണ്ടും കത്തുന്നു. കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചിന് മേയർ ആര്യ രാജേന്ദ്രൻ മൊഴി നൽകി. നിലവിൽ കത്തെഴുതാൻ നിർദേശിച്ചിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. മാത്രമല്ല ലെറ്റർ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ജലീൽ തോട്ടത്തിലിന് ആര്യ മൊഴി നൽകി.
അതേസമയം പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. പിന്നാലെ മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. എന്നാൽ ഇത്തരത്തിൽ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരും മൊഴിയിൽ പറയുന്നത്.
എന്നാൽ ഇനിയും ക്രൈംബ്രാഞ്ചിന് കത്ത് തയ്യാറാക്കിയ കമ്പ്യൂട്ടറും വാട്സാപ്പിലൂടെ പ്രചരിപ്പിച്ച ഫോണുകളും കണ്ടെത്തേണ്ടതുണ്ട്. ഇതേതുടർന്ന് അന്വേഷണത്തിൻറെ രണ്ടാംഘട്ടത്തിൽ ഇവ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha



























