വീണ്ടും ഇ-പോസ് സെര്‍വര്‍ പണിമുടക്കി... സംസ്ഥാനത്ത് ഇന്നു മുതല്‍ റേഷന്‍ വിതരണം ഷിഫ്റ്റ് അടിസ്ഥാനത്തില്‍...

വീണ്ടും ഇ-പോസ് സെര്‍വര്‍ പണിമുടക്കി.... സംസ്ഥാനത്ത് ഇന്നു മുതല്‍ റേഷന്‍ വിതരണം ഷിഫ്റ്റ് അടിസ്ഥാനത്തില്‍... ഏഴു ജില്ലകളില്‍ രാവിലെയും ഏഴിടത്ത് ഉച്ചയ്ക്കും എന്ന രീതിയിലായിരിക്കും വിതരണം. 30 വരെയാണ് ഈ രീതി നടപ്പാക്കുക.
ആദ്യദിവസം രാവിലെ വിതരണമുള്ള ജില്ലകളില്‍ പിറ്റേന്ന് ഉച്ചയ്ക്കുശേഷമായിരിക്കും. സര്‍വറിന്റെ ശേഷിയില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ ഇതിലൂടെയാവും.
ഫിഫ്റ്റുകളിങ്ങനെ
മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ 25,28,30 തിയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നുവരെ. 26, 29 തിയതികളില്‍ ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ ഏഴു വരെ.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ 26, 29 തിയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നുവരെ. 25,28,30 തിയതികളില്‍ ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ ഏഴു വരെ.
അതേസമയം വ്യാഴാഴ്ച രാവിലെ മുതലാണ് ബയോമെട്രിക് വെച്ചുള്ള റേഷന്‍ വിതരണം മുടങ്ങിയത്. 26 മുതല്‍ വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ പേര്‍ റേഷന്‍ വാങ്ങാന്‍ എത്തിയിരുന്നതോടെയാണ് സര്‍വര്‍ തകരാറിലായിപ്പോയത്.
"
https://www.facebook.com/Malayalivartha


























