ആനയെ മാറ്റിക്കെട്ടിയതിലെ തര്‍ക്കം അക്രമാസക്തമായി; മൂന്നാര്‍ ആനസവാരി കേന്ദ്രത്തില്‍ യുവാവ് കൊല്ലപ്പെട്ടു

മൂന്നാറിൽ ആനസവാരി കേന്ദ്രത്തിലെ യുവാവ് മരിച്ച നിലയിൽ. ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ തൃശൂര്‍ സ്വദേശി ബിമല്‍ ആണ് കൊല്ലപ്പെട്ടത്. ആനയെ മാറ്റിക്കെട്ടിയതിലെ തര്‍ക്കമാണ് 32 ക്കാരന്റെ കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ മണികണ്ഠനെ അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് ബിമലിനെ മരിച്ച നിലയില്‍ ഇവിടെ കണ്ടെത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനയെ പരിപാലിക്കുന്നതിനെ ചൊല്ലി ഇരുവരും തര്‍ക്കം നിലനിന്നിരുന്നതായി പറയുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു.
എന്നാൽ വഴക്ക് അക്രമാസക്തമായതോടെ ബിമലിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് മണികണ്ഠന്‍ പൊലീസില്‍ മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്താന്‍ മണികണ്ഠനെ ആരെങ്കിലും സഹായിച്ചുട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























