കൊച്ചിയിൽ തരൂർ പൂരം!കോൺഗ്രസ് നേതാക്കളുടെ ഒളിയമ്പ് തകർത്ത് തരൂരിന്റെ മാസ് പ്രകടനം!രമേശിന്റെ ചെണ്ട തല്ലിപൊളിക്കും! തരൂരിനെ കൊച്ചിയിൽ ഇറക്കാൻ പ്രൊഫഷണൽ കോണ്‍ഗ്രസ്, ഡിക്കോഡ് സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകനാക്കി പോസ്റ്റര്‍

കോൺഗ്രസിൽ ശശി തരൂരിനെതിരെ ഒളിയമ്പുകൾ നെയിത് കേരളാ നേതാക്കൾ. എന്നാൽ തരൂർ ആകട്ടെ ഭീരുവിനെ പോലെയല്ല നേർക്ക് നേരെയുള്ള പോരിലാണ്. നേരത്തെ ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും എന്ന രമേശ് ചെന്നിത്തലയുടെ പരാമർശമുണ്ടായിരുന്നു. എന്നാൽ പിന്നാലെ പരോഷ മറുപടിയുമായി ശശി തരൂര്‍ രംഗത്ത് എത്തി.
താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി. മാത്രമല്ല എല്ലാം ചെയ്യുന്നത് പാർട്ടിക്ക് അകത്തു നിന്നാണ്. തന്‍റെ പ്രവര്‍ത്തനം പാർട്ടി അംഗങ്ങൾക്ക് വേണ്ടിയാണെന്നും ഒരു പ്രശ്നവുമില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തിരുവനന്തപുരം നഗരസഭയിലെ സമരവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തരൂരർ സന്ദർശിച്ചിരുന്നു. ഇവർക്ക് ആവശ്യമായ നിയമസഹായം നൽകുമെന്ന് തരൂർ ഉറപ്പ് നൽകി. നേരത്തെ പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാകുന്നു എന്ന തരത്തിൽ വാർത്തകൾ വരാൻ ഇടവക്കുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























