ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് ഗിഫ്റ്റ് അയക്കാമെന്ന് വാഗ്‌ദാനം: 19കാരന്റെ 'തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ

ഉത്തര്‍പ്രദേശിലെ മുഹമ്മദ് ശാരികി(19)നെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് പണം അടങ്ങിയ ഗിഫ്റ്റ് അയച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തവണകളായി 7,00,500 രൂപ തട്ടിയെടുത്തതായാണ് പരാതി. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിര്‍ദേശപ്രകാരം സൈബര്‍ പൊലീസ് ഉത്തര്‍പ്രദേശിലെ സിങ്ഹായിലെത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കാസര്‍കോട് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
സൈബര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കെ പ്രേംസദന്‍, എഎസ്ഐ എ വി പ്രേമരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പി വി സവാദ് അശ്റഫ്, സിവില്‍ പൊലീസ് ഓഫീസര്‍ കെ വി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്തര്‍പ്രദേശിലേക്ക് അന്വേഷണത്തിനായി പോയതും പ്രതിയെ പിടികൂടിയതും. 2022 സെപ്റ്റംബര്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് ഇന്‍സ്റ്റാഗ്രാം വഴിയും പിന്നീട് വാട്സ്ആപ് വഴിയും ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ചാണ് ഗിഫ്റ്റ് അയച്ചു നല്‍കാമെന്ന് പറഞ്ഞ് ഏഴ് ലക്ഷം രൂപ തട്ടിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 25നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
യുവതിയെ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടാണ് യുവാവ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസം ഇന്‍സ്റ്റഗ്രാം വഴി യുവതി യുപി സ്വദേശിയെ പരിചയപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും ഇന്‍സ്റ്റാഗ്രാം വഴിയും പിന്നീട് വാട്സ്ആപ് വഴിയും ചാറ്റ് ചെയ്തതോടെ കൂടുതൽ അടുത്തു. യുവതിയുമായി നല്ല ബന്ധം സ്ഥാപിച്ചതോടെ യുവാവ് ഗിഫ്റ്റ് അയച്ചു നല്‍കാമെന്ന് പറഞ്ഞ് ഏഴ് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം അടങ്ങിയ ഗിഫ്റ്റ് അയച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തവണകളായി 7,00,500 രൂപ യുവാവ് സമർത്ഥമായി തട്ടിയെടുത്തു.
പിന്നീട് യുവാവിന്റെ ഒരു മറുപടിയും ലഭിച്ചില്ല. താൻ കബളിക്കപെട്ടു എന്ന് മനസ്സിലായതോടെ യുവതി ഒക്ടോബര്‍ 25നു കാസർകോട് ടൗൺ പോലീസിനെ സമീപിക്കുക യായിരുന്നു. തുടർന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിര്‍ദേശപ്രകാരം സൈബര്‍ പോലീസ് ഉത്തര്‍പ്രദേശിൽ പോയി.
യുപിയിലെ സിങ്ഹായിലെത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയതെന്ന് സൈബര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കെ പ്രേംസദന്‍ പറഞ്ഞു. കാസര്‍കോട് എത്തിച്ച പ്രതിയെ വ്യാഴാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാസർകോട് സൈബർ പോലീസ് എഎസ്ഐ എ വി പ്രേമരാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പി വി സവാദ് അശ്റഫ്, സിവില്‍ പോലീസ് ഓഫീസര്‍ കെ വി ഹരിപ്രസാദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























