Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ശരീരങ്ങള്‍ വില്‍പനയ്ക്കു വയ്ക്കുന്ന സോഷ്യല്‍ മീഡിയ കമ്പോളം

25 NOVEMBER 2022 05:01 PM IST
മലയാളി വാര്‍ത്ത



സോഷ്യല്‍ മീഡിയയിലെ സുന്ദരിമാരുടെ പിന്നാലെ പോകുന്നവരെല്ലാം സുനാമി തിരകളില്‍ പെട്ട് തകര്‍ന്നടിഞ്ഞ് പോകുന്ന കാഴ്ചയാണുള്ളത്.
സോഷ്യല്‍ മീഡിയ യുഗത്തില്‍ എന്തിനും ഏതിനും എവിടെയും പോകേണ്ട് .
ശരീരങ്ങള്‍ വില്‍പനയ്ക്കു വയ്ക്കുന്നത് എല്ലാക്കാലത്തും എല്ലായിടങ്ങളിലുമുണ്ട്. എന്നാല്‍ ഓണ്‍ലൈനില്‍ അതിനു പുതു വഴികളുണ്ട് എന്നതാണ് പ്രത്യേകത. സ്ത്രീശരീരങ്ങള്‍ അന്വേഷിച്ചു നടക്കുന്നവര്‍ അത്തരത്തിലുള്ളവരെ കണ്ടെത്തുകയും പണം കൊടുത്ത് ആസ്വദിക്കുകയും ചെയ്യുന്നു, ശരീരം വിറ്റു ജീവിക്കുന്നത് ഒരു ജോലിയായി കോടതി പോലും അടയാളപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇതേ ശരീരം വച്ച് മറ്റുള്ളവരെ പറ്റിക്കുന്നവരുണ്ടാവുന്നത് ഒരു ശരികേടാണ്. ഓണ്‍ലൈനില്‍ ഇത്തരം ഹണി ട്രാപ്പുകള്‍ നിരന്തരം നടക്കുന്നുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് അറുപത്തിയെട്ടുകാരനെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികളുടെ കഥ.


പാലക്കാട് ഹണി ട്രാപ്പ് കേസില്‍ പിടിയിലായ ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ ദമ്പതികളായ ദേവുവും ഗോകുല്‍ ദീപും പ്രവര്‍ത്തിച്ചത് ഇടനിലക്കാരായിട്ടാണ്. ്. ആര്‍ഭാട ജീവിതം നയിച്ചിരുന്ന ഇവര്‍ പിന്നീട് കടം കയറിയതോടെയാണ് പണത്തിനായി ഹണി ട്രാപ്പിലേക്ക് തിരിഞ്ഞത്.
കൊച്ചിയില്‍ ഹണിട്രാപ്പിലൂടെ യുവാവില്‍ നിന്ന് പണം തട്ടിയതാകട്ടെ സഹോദരങ്ങളാണ്.. 46 ലക്ഷം രൂപയാണ് 2 പേര്‍ ചേര്‍ന്ന് തട്ടി എടുത്തത്.
 മലപ്പുറംത്ത്  68 കാരനെ ഹണിട്രാപില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ 28 കാരിയായ വ്‌ളോഗര്‍ക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു. റാശിദ, ഭര്‍ത്താവ് നിഷാദ് എന്നിവര്‍ക്കെതിരെയാണ് കേസ്.

ഒരു വര്‍ഷം മുന്‍പ് പൊലീസുകാരെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയ സംഭവം ഏറെ വിവാദമായിരുന്നു. പോലീസുകാരുമായി സൗഹൃദം സ്ഥാപിച്ച് ശരീരം വില്പന നടത്തിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി വിലപേശല്‍ നടത്തിയ കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെയാണ് അന്ന്  പാങ്ങോട് പൊലീസ് കേസെടുത്തത്.
ശരീരം വില്‍ക്കുന്ന സ്ത്രീകള്‍ക്ക് പണ്ടൊക്കെ പല ന്യായങ്ങളും പറയാനുണ്ടായിരുന്നു. ദാരിദ്ര്യം, കുുടംബത്തിലെ സാഹചര്യങ്ങള്‍, ചതിക്കുഴികള്‍ , പുരുഷ പീഡനം അങ്ങനെ നിരവധി കാരണങ്ങള്‍ .വിശപ്പകറ്റാന്‍ ശരീരം വിറ്റിരുന്നവരില്‍ നിന്ന് ആഡംബര ജീവിതത്തിന് ശരീരം വില്ക്കുന്നവരിലേയ്ക്ക് കേരള സമൂഹവും മാറി. സോഷ്യല്‍ മീഡിയയിലൂടെ സ്വയം ആര്‍ജ്ജിച്ചെടുക്കുന്ന പബ്ലിസിറ്റിയുടെ മറവില്‍ കെയ്തു കൂട്ടുന്നത് ലക്ഷങ്ങളാണ്. പിടിക്കപ്പെടുന്ന കേസുകള്‍ മാത്രമാണ് പുറത്തു വരുന്നത്.

കാരണം ഇത്തരത്തില്‍ സ്ത്രീകളുടെ പ്രൊഫൈല്‍ പേരുകളില്‍ സൗഹൃദ അഭ്യര്‍ഥനകള്‍ അയക്കുകയും വിഡിയോ ചാറ്റിനു തയാറാവുകയും അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഭീഷണിപ്പെടുത്തി കാശ് വാങ്ങുകയും ചെയ്യുന്നവര്‍ ധാരാളമാണ്. അവര്‍ക്കു പണം നല്‍കേണ്ടി വന്നവര്‍, പറ്റിക്കപ്പെട്ടവര്‍, അവരില്‍ എത്ര പേര്‍ അത് തുറന്നു പറയാന്‍ തയ്യാറാകും? സ്വയം പറ്റിക്കപ്പെട്ടതിന്റെ ജാള്യം, നാട്ടുകാരും വീട്ടുകാരും അറിഞ്ഞാലുണ്ടാകുന്ന അപമാനം എന്നിങ്ങനെ ഒരുപാട് കാരണങ്ങള്‍ കൊണ്ടും ഇത്തരക്കാര്‍ നിശബ്ദത പാലിക്കുന്നു. അതുകൊണ്ടു തന്നെ കൂടുതല്‍ ആളുകള്‍ ഈ വലയില്‍ കുടുങ്ങുകയും പണം നല്കിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഈ ഭയവും അപമാനവുമാണ് ഹണി ട്രാപ്പ് നടത്തുന്നവരുടെ പ്രധാന ആയുധം.

പുതിയ വാര്‍ത്തകളില്‍, സംഗതി ഓണ്‍ലൈനില്‍ നിന്നു ഓഫ് ലൈനിലേക്ക് കൂടി വല നീട്ടിയിട്ടുണ്ട്. ഭര്‍ത്താവ് കൂടി അറിഞ്ഞു കൊണ്ട് ചാറ്റ് ചെയ്തു ആളെ വീട്ടിലേക്കു വിളിക്കുകയും സെക്സിന് തയാറാവുകയും പിന്നീട് അതിന്റെ തെളിവുകള്‍ നിരത്തി പണം ആവശ്യപ്പെടുകയും ചെയ്യുന്ന നിലയില്‍ കാര്യങ്ങള്‍ വളരുമ്പോള്‍ സംഗതിയുടെ ഗൗരവം വര്‍ധിക്കുകയാണ്. ഇതും ആദ്യത്തെ അനുഭവമല്ല, സ്ത്രീകളുടെ പ്രൊഫൈലും ശരീരവും ഉപയോഗിച്ച് ഇത്തരത്തില്‍ ഹണി ട്രാപ്പ് നടത്തുന്നതിന് കൂട്ടു നില്ക്കുന്ന പുരുഷന്‍മാര്‍ ഭാര്യയെ വില്പന ചരക്കാക്കി മാറ്റുകയാണ്. അവിടെ സ്ത്രീകളും പരാതിപെടുന്നില്ലെന്നാണ് പുറത്ത് വന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. അവരും ആസ്വദിക്കുകയായിരുന്നു ജീവിത സൗഭാഗ്യങ്ങള്‍ എന്നു വേണം കരുതാന്‍.

പരസ്പര സമ്മതത്തോടെയുണ്ടാകുന്ന രതിയല്ല വിഷയം, ഒരിക്കല്‍ സമ്മതം നല്‍കുകയും അതിന്റെ തെളിവുകള്‍ ശേഖരിച്ചു വച്ച് പിന്നീട് അപരന്റെ ജീവിതവും ബന്ധങ്ങളും തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി കാശ് പിടുങ്ങുകയും ചെയ്യുന്ന സ്ത്രീകളുടെ കപടതയാണ് വിഷയം.  
പരസ്പരം പ്രണയത്തിലാകുമ്പോള്‍ പുരുഷന്‍ ആയാലും സ്ത്രീ ആയാലും പങ്കാളിയുടെ വിശ്വാസ്യത പരിശോധിക്കുന്നത് നന്നായിരിക്കും. പക്ഷേ പലപ്പോഴും സമൂഹത്തില്‍ അറിയപ്പെടുന്നവരുടെ സുഹൃത്തുക്കളായും സ്വയം അറിയപ്പെടുന്നവരായും മാന്യരായും നില്‍ക്കുമ്പോള്‍ വിശ്വാസ്യതയും ഒരു പ്രശ്‌നമായേക്കാം. അതുകൊണ്ട് ബന്ധങ്ങളില്‍ മനുഷ്യര്‍ വളരെ സൂക്ഷിക്കേണ്ടതുണ്ട്. നഷ്ടം അവനവന്റെ അഭിമാനവും സമ്പത്തുമായിരിക്കും. മാനസികമായും ശാരീരികമായും ചിലര്‍ ഇല്ലാതാക്കിക്കളയും. മധുരം പുരട്ടി വരുന്ന തേന്‍ ചിരികളെ സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (1 hour ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends