Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സിപിഎം പാര്‍ട്ടി ഓഫീസുകള്‍ സര്‍ക്കാരിനായി ജാമ്യം .

25 NOVEMBER 2022 05:19 PM IST
മലയാളി വാര്‍ത്ത



ജനിച്ചു വീഴ്ന്നു കുട്ടികളുടെ തലയില്‍ പോലും കടത്തിന്റെ മാറാപ്പ് കെട്ടി വെയ്ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതാണ്. കടമെടുത്ത് മുടിഞ്ഞ പഴയ തറവാടുകള്‍ പോലെയാണ് കേരളത്തിന്റെ അവസ്ഥ . കടമെടുത്ത് ആഡംബര്‍ വാഹനങ്ങള്‍ വാങ്ങിയും ബംഗ്ലാവുകള്‍ മോടിപിടിപ്പിച്ചും ബന്ധുക്കള്‍ക്ക് ജോലിനല്കിയും സുഖിക്കുന്ന പിണറായി സര്‍ക്കാര്‍ കേരളത്തെ കട്ട് മുടിക്കുകയും കൂടി ചെയ്യുകയാണ്.
   

ഈ മാസം കേരളം രണ്ടായിരം കോടി കൂടെ കടമെടുക്കുന്നുവെന്ന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. കടമെടുക്കുന്നത് പുതിയ സംഭവമല്ല. പക്ഷേ മാസന്തോറും ഇങ്ങനെ കടമെടുത്ത് മുന്നേറിയാല്‍ എവിടെ ചെന്നാണ് അവസാനിക്കുകയെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു വൃക്തതയുമില്ല. രണ്ടായിരം കോടി കൂടി കടമെടുക്കുമ്പോള്‍ ഈ വര്‍ഷത്തെ മൊത്തം കടമെടുപ്പ്  പതിനയ്യായിരത്തി നാനൂറ്റി ഇരുപത്തിയാറ് കോടി രൂപയാകും.ഡിസംബര്‍ വരെ പതിനേഴായിരത്തി തൊള്ളായിരിത്തി മുപ്പത്തിയാറ് രൂപയാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദി  നല്കിയിട്ടുള്ളത്.കേന്ദ്ര അനുമതിയില്‍ ഇനി രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയാണ് കടമെടുക്കാനുള്ള അനുമതി.

ഇപ്പോള്‍ രണ്ടായിരം കോടി കൂടി എടുത്താല്‍ ഇനി അഞ്ഞൂറ് കോടി രൂപ മാത്രമാണ് കേരളത്തിന് കടമെടുക്കാനുള്ള അനുവാദമുള്ളത്. നവംബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും നല്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ കടമെടുക്കുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷനും, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകളും മാസങ്ങളായി വിതരണം നനടക്കുന്നില്ല.സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ ഇപ്പോള്‍ തന്നെ പല പദ്ധതികളും മരവിപ്പിച്ചിരിക്കുകയാണ്.

ജി എസ് ടി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും അത് സംസ്ഥാനത്തിന്റെ വരുമാനക്കുറവ് പരിഹരിക്കാന്‍ ഉതകുന്നതല്ല.ഡിസംബര്‍ മുതല്‍ കടമെടുക്കാനുള്ള അനുമതി നിഷേധിച്ചാല്‍ ശമ്പളം, പെന്‍ഷന്‍ എന്നിവ പൂര്‍ണ്ണമായും മുടങ്ങുന്ന അവസ്ഥയാണുള്ളത്. ഇതൊഴിവാക്കാനായി ജിഎസ് കുടിസിക നല്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ജിഎസ്ടി കുടിശികയാി ആയിരത്തി അഞ്ഞൂറ്റി നാല്പത്തെട്ട് രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്. ആ തുക ലഭിച്ചാലും ഒരുമാസത്തെ ശമ്പളത്തിന് പോലും തികയാതെ വരും. കടമെടുപ്പിന്റെ പരിധി കൂട്ടാന്‍ കേന്ദ്രത്തിനോട് കേരളം നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതും ഈ അവസ്ഥ മുന്നില്‍ കണ്ടു കൊണ്ടാണ്.

നിലവില്‍ ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനമാണ് കടമെടുക്കാന്‍ അനുമതിയുള്ളത്. ജി എസ് ടി വരുമാനം നിലച്ചതിനാല്‍ കടമെടുപ്പ് പരിധി നാല് ശതമാനമാക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് മാസമായി മദ്യത്തില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. മദ്യവും ലോട്ടറിയുമാണ് സംസ്ഥാനത്തെ പ്രധാന വരുമാന സ്രോതസ്സായി കരുതുന്നത്. ഇതിനിടയില്‍ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസകിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ബാലഗോപാലിന്റെ ധനകാര്യത്തെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചത് ഏറെ വിവാദമായിരുന്നു.

കടെമെടുത്ത് മുടുഞ്ഞ് കൊണ്ടിരിക്കുമ്പോഴും ധൂര്‍ത്തിന് കുറവില്ല. മന്ത്രിമാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിന് കോടികളാണ് സര്‍ക്കാര്‍ പൊടിച്ചു കളയുന്നത്.

തോമസ് ഐസകിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാര്‍ മുകുന്ദനാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ നിശിതമായി വിമര്‍ശിച്ച് പോസ്റ്റിട്ടിരുന്നത്. തോസ് ഐസക്കിന്റെയും ബാലഗോപാലിന്റെയും നയങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആ വ്യത്യാസമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സിപിഎം ന് കനത്ത നഷ്ടത്തിനിടയാക്കിയത്.

എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ വാരികേരി നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാണ് ഖജനാവിലെ തുക ചിലവഴിക്കുന്നതെന്ന് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്.മൂന്നോ നാലോ മാസത്തില്‍ നല്കികൊണ്ടിരുന്ന ക്ഷേമപെന്‍ഷന്‍ മാസംതോറും കൊടുക്കേണ്ടി വന്നത് വലിയ ബാധ്യതയാണ് വരുത്തിയിട്ടുള്ളത്.
 

പിണറായി വിജയന്റെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിന്റെ പൊതുകടം 33 ശതമാണ് ഉയര്‍ന്നത്. വേറൊരു കാര്യത്തിലും ഉയര്‍ച്ചയില്ലെങ്കിലും കടത്തിന്റെ കാര്യത്തില്‍ കേരളം കുതിക്കുകയാണ്. ശമ്പളവും പെന്‍ഷനും നല്കാനായി മാസം മൂവായിരം കോടി വീതം കടംവാങ്ങിയ്ക്കുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യ ചരിത്രത്തില്‍ നാളിതുവരെയുണ്ടായിട്ടില്ല.

എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ് കടം കിട്ടാവുന്ന ഇടങ്ങളില്‍ നിന്നൊക്കെ കടം വാങ്ങിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ കേന്ദ്രസര്‍ക്കാരും അവസാന താക്കീത് നല്കി. ഇനി കടമെടുക്കാന്‍ അനുവാദം തരില്ലെന്ന് .
കേരള സര്‍ക്കാരിന്റെയും കിഫ്ബിയുടെയും റേറ്റിംങ് രാജ്യന്തര ഏജന്‍സിയായ ഫിച്ച് കുറച്ചിരിക്കുകയാണ്. ഫിച്ച് റേറ്റിംങ് ഏജന്‍സി കിഫ്ബിയ്ക്കും കേരള സര്‍ക്കാരനും ബി നെഗറ്റീവ് റേറ്റീംഗ് നല്കിയതോടെ സംസ്ഥാനത്തിന് കടമെടുക്കണമെങ്കില്‍ കൂടിയ പലിശ നല്‌കേണ്ടി വരും.
വികസന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ കേരളം പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നതുും കടപത്രമിറക്കി സമാഹരിക്കുന്നതും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.

കേരളത്തിന്റെ കടം 3.52 ലക്ഷം കോടിയിലേയ്ക്കുയര്‍ന്നു.
ഈ മാസത്തെ ക്ഷേമപെന്‍ഷനുകള്‍ക്ക് വേണ്ടി മാത്രം 870 കോടി രൂപ ആവശ്യമാണ്. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്ന കമ്പനിയ്ക്ക് സര്‍ക്കാര്‍ വന്‍ബാധ്യത വരുത്തി വെച്ചിട്ടുണ്ട്. . പുതിയ വായ്പകളെടുക്കാന്‍ കേന്ദ്രം അനുവദിച്ചില്ലെങ്കില്‍ ഡിസംബറിന് ശേഷം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായും തകരും. ഇപ്പോള്‍ തന്നെ കേരളം മൂന്നര ലക്ഷം കോടി രൂപയുടെ കടത്തിലേയ്ക്ക് കേരളം എത്തിയിരിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends