ട്രാന്‍സ്‌ജെന്‍ഡർ യുവതിയുമായി ഭർത്താവിന് ബന്ധം: ഭാര്യ നാട്ടിൽ എത്തി: ഭർത്താവിന് തർക്കത്തിനിടെ കുത്തേറ്റു...

ട്രാന്‍സ്‌ജെന്‍ഡറുമായുള്ള ഭർത്താവിന്റെ ബന്ധം ചോദ്യം ചെയ്ത ഭാര്യയ്ക്ക് മുമ്പിൽ ഭർത്താവിന് കുത്തേറ്റു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രികച്ചവടക്കാരനായ മുരുകേശനാണ് കുത്തേറ്റത്.
സംഭവത്തെത്തുടര്‍ന്ന് ചെന്നൈ സ്വദേശി രേഷ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറച്ചു നാളുകളായി ട്രാന്‍സ്‌ജെന്‍ഡർ യുവതിയും മുരുകേശനും പങ്കാളികളായി ജീവിക്കുകയായിരുന്നു.
ഇതിനിടയില്‍ മുരുകേശന്റെ ഭാര്യ കൊച്ചിയിലെത്തുകയും ഇവരുടെ ബന്ധം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്നലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ച് മുരുകേശനും രേഷ്മയും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് രേഷ്മ തന്റെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാളെ കുത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























