കടല്‍ കൊലക്കേസില്‍ ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം... ബോട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പടെ ഒന്‍പത് മല്‍സ്യത്തൊഴിലാളികള്‍ക്കാണ് തുക ലഭിക്കുക; ബോട്ടുടമ ഫ്രഡിക്ക് നഷ്ടപരിഹാരമായി ലഭിച്ച രണ്ട് കോടിയില്‍നിന്നാണ് ഈ തുക നല്‍കേണ്ടത്

കടല്‍ കൊലക്കേസില്‍ ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ബോട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പടെ ഒന്‍പത് മല്‍സ്യത്തൊഴിലാളികള്‍ക്കാണ് തുക ലഭിക്കുക. ബോട്ടുടമ ഫ്രഡിക്ക് നഷ്ടപരിഹാരമായി ലഭിച്ച രണ്ട് കോടിയില്‍നിന്നാണ് ഈ തുക നല്‍കേണ്ടത്.
ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട കടല്‍ കൊലക്കേസില്‍ ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. ബോട്ടുടമ ഫ്രഡിക്ക് നഷ്ടപരിഹാരമായി ലഭിച്ച രണ്ട് കോടിയില്‍നിന്നാണ് ഈ തുക നല്‍കേണ്ടത്.
ബോട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പടെ ഒന്‍പത് മല്‍സ്യത്തൊഴിലാളികള്‍ക്കാണ് തുക ലഭിക്കുക. സെന്റ്.ആന്റണീസ് ബോട്ടിലുണ്ടായിരുന്ന 9 മല്‍സ്യത്തൊഴിലാളികള്‍ക്കും 5 ലക്ഷം രൂപ വീതം നല്‍കാനാണ് ജസ്റ്റിസുമാരായ എം.ആര്‍.ഷാ, എം.എം.സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ണ്ടുകോടി രൂപയില്‍ 1.55 കോടി രൂപ ഫ്രഡിക്കും ബാക്കി തുക തുല്യമായി ഒന്‍പത് മല്‍സ്യത്തൊഴിലാളികള്‍ക്കും നല്‍കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ഇറ്റാലിയന്‍ എണ്ണ ടാങ്കറായിരുന്ന എന്റിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റ് മരിച്ച രണ്ടുപേര്‍ക്ക് നാലുകോടി രൂപ വീതം നഷ്ടപരിഹാരം ലഭിച്ചിരുന്നു. ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനും രാജ്യാന്തര ട്രൈബ്യുണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറ്റലി നടപടി സ്വീകരിച്ചിരുന്നു.
എന്നാല്‍ ഫ്രഡിക്ക് ലഭിക്കുന്ന തുക തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന് വ്യക്തമാക്കിയാണ് മല്‍സ്യതൊഴിലാളികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. രണ്ട് കോടി തുല്യമായി വീതിച്ച് ഓരോത്തര്‍ക്കും ഇരുപത് ലക്ഷം രൂപ വീതം ലഭിക്കണം എന്നതായിരുന്നു മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം.
https://www.facebook.com/Malayalivartha


























