Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഇനി ആവേശ പോരാട്ടം... ഖത്തര്‍ ലോകകപ്പില്‍ എഷ്യന്‍ ടീമുകള്‍ കുതിയ്ക്കുന്നു; ഗോളി ചുവപ്പുകാര്‍ഡ് കിട്ടി പുറത്തായതോടെ ഇറാന്‍ ഇടിച്ചുകയറി; ഇന്‍ജറി ടൈമില്‍ ഇരട്ട ഗോള്‍; വെയ്ല്‍സിന്റെ തകര്‍ത്ത് ഇറാന്‍; ഗോളടിക്കാന്‍ മറന്ന ഇംഗ്ലണ്ടും യുഎസ്എയും സമനിലയില്‍

26 NOVEMBER 2022 08:46 AM IST
മലയാളി വാര്‍ത്ത

ഖത്തര്‍ ലോകകപ്പ് ആവേശമായി മാറുകയാണ്. സൗദി അറേബ്യയ്ക്കും ജപ്പാനും പിന്നാലെ ഇറാനും ആവേശമായി. ഇറാന്‍. വീഴ്ത്തിയത് കരുത്തരായ വെയ്ല്‍സിനെ(2-0). ഇന്‍ജറി ടൈമില്‍ റൂസ്‌ബെ ചെഷ്മി, റമീന്‍ റസായേന്‍ എന്നിവരാണ് ഗോള്‍ നേടിയത്. വെയ്ല്‍സിന്റെ ഗോളി ഹെന്‍സെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് മത്സരത്തിലെ വഴിത്തിരിവായി. യുഎസ്എയുമായുള്ള സമനിലയ്ക്കു പിന്നാലെ തോല്‍വി വഴങ്ങിയതോടെ വെയ്ല്‍സിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചപ്പോള്‍ ഇറാന്‍ പ്രതീക്ഷ നിലനിര്‍ത്തി.

അതേസമയം ലോകകപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ട് യുഎസ് പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ബി ഗ്രൂപ്പില്‍ ഇരു ടീമുകളും ഓരോ പോയിന്റു വീതം പങ്കിട്ടെടുത്തു. ഇംഗ്ലണ്ട്, യുഎസ് താരങ്ങള്‍ ഗോളവസരങ്ങള്‍ പലതു സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ആദ്യ മത്സരത്തില്‍ ഇറാനെ തകര്‍ത്തുവിട്ട അതേ ടീമുമായാണ് ഇംഗ്ലണ്ട് യുഎസിനെയും നേരിടാനിറങ്ങിയത്. പക്ഷേ ഇറാനെതിരെ പുറത്തെടുത്തപോലെ ഗോളടി മേളം തീര്‍ക്കാന്‍ യുഎസ് ഇംഗ്ലണ്ടിനെ അനുവദിച്ചില്ല.

ഇറാന്‍ വെയ്ല്‍സ് മത്സരം വലിയ ആവേശമായി. ഇന്‍ജറി ടൈമിന്റെ എട്ട്, പതിനൊന്നു മിനിറ്റുകളിലായിരുന്നു ഇറാന്റെ ഗോളുകള്‍. ഇറാന്റെ മുന്നേറ്റതാരം തരേമിയെ ബോക്സിനു പുറത്തേക്ക് ഓടിയിറങ്ങി മുട്ടുകൊണ്ട് മുഖത്തടിച്ചു വീഴ്ത്തിയതിനാണു വെയ്ല്‍സ് ഗോളിക്കു ചുവപ്പുകാര്‍ഡ്.

പത്തുപേരായി ചുരുങ്ങിപ്പോയ വെയ്ല്‍സിന് ഇറാന്റെ ചടുലമായ ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. മികച്ച മുന്നേറ്റങ്ങളുമായി തുടക്കം മുതല്‍ ഇറാന്‍ കളം നിറഞ്ഞതോടെ വെയ്ല്‍സ് ആദ്യ പകുതിയില്‍ തന്നെ സമ്മര്‍ദത്തിലായി. 15ാം മിനിറ്റില്‍ തന്നെ ഇറാന്‍ വെയ്ല്‍സിന്റെ വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്സൈഡാണെന്നു തെളിഞ്ഞതോടെ ഗോള്‍ അനുവദിച്ചില്ല.

വെയ്ല്‍സിന്റെ പ്രതിരോധതാരം ജോ റോഡോണിനു മഞ്ഞകാര്‍ഡ് ലഭിച്ചതും അവരെ പ്രതിരോധത്തിലാക്കി. കഴിഞ്ഞ ദിവസം യുഎസ്എയെ സമനിലയില്‍ കുരുക്കിയ കളിയുടെ തുടര്‍ച്ചയാണ് വെയ്ല്‍സ് ഇന്നും കെട്ടഴിച്ചത്. 3-4-31 ശൈലിയിലാണ് ഇന്ന് വെയ്ല്‍സ് കളത്തിലിറങ്ങിയെങ്കില്‍ 4331 എന്ന ശൈലിയാണ് ഇറാന്‍ അവലംബിച്ചത്. തുടക്കം മുതല്‍ വെയ്ല്‍സ് സൂപ്പര്‍ താരം ഗാരെത് ബെയ്ലിനെ പൂട്ടാനായിരുന്നു ഇറാന്റെ ശ്രമം.

പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ വെയ്സിനു ജയം അനിവാര്യമായിരുന്നു. ഏഷ്യന്‍ ശക്തികളാണെങ്കിലും ലോകകപ്പില്‍ ഇതുവരെ ആദ്യറൗണ്ട് കടന്നിട്ടില്ലെന്ന നാണക്കേട് ഇത്തവണയെങ്കിലും മറികടക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇറാന്‍ ഖത്തര്‍ ലോകകപ്പിന് എത്തിയത്. ഫിഫ റാങ്കിങ്ങില്‍ ഇറാന് തൊട്ടുമുന്‍പില്‍ പത്തൊന്‍പതാം സ്ഥാനത്തുള്ള വെയ്സ്, 1958 ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതാണ് ഇതുവരെയുള്ള മികച്ച പ്രകടനം.

സൂപ്പര്‍താരം ഗാരെത് ബെയ്ലിന്റെ ചിറകിലേറിയാണ് വെയ്ല്‍സിന്റെ ലോകകപ്പ് പ്രവേശനം. ലോകകപ്പ് ക്വാളിഫയര്‍ പ്ലേ ഓഫ് കളിച്ചാണ് യോഗ്യത നേടിയത്. ഇരു മത്സരങ്ങളിലും നേടിയ 3 ഗോളും ബെയ്ലിന്റെ വകയായിരുന്നു. അതിനാല്‍ തന്നെ വെയ്ല്‍സിനെ തോല്‍പിക്കാന്‍ ഗാരെത് ബെയ്ലിനെ പൂട്ടണമെന്ന സ്ട്രാറ്റജിയാണ് ഇറാന്‍ പുറത്തെടുത്തതും.

അതേസമയം ലോകകപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ട് യുഎസ് പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ നേടാന്‍ യുഎസ്എ നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. ഇംഗ്ലിഷ് മുന്നേറ്റത്തോടെയാണു മത്സരം തുടങ്ങിയത്. 11ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം കീറന്‍ ട്രിപ്പിയറിന്റെ കോര്‍ണറില്‍ മേസണ്‍ മൗണ്ട് ബോക്‌സിനു പുറത്തുനിന്ന് എടുത്ത ഷോട്ട് യുഎസ് പോസ്റ്റില്‍ ഭീഷണിയാകാതെ പുറത്തുപോയി. ബുകായോ സാകയെ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നല്‍കിയ പാസ് യുഎസ് പ്രതിരോധിച്ചു.

16ാം മിനിറ്റില്‍ ലൂക്ക് ഷോയുടെ ഇടം കാല്‍ ഷോട്ട് യുഎസ് ഗോളി മാറ്റ് ടേണര്‍ അനായാസം പിടിച്ചെടുത്തു. 17ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ബോക്‌സില്‍ യുഎസിന് ആദ്യ അവസരം ലഭിക്കുന്നത്. വെസ്റ്റന്‍ മക്കെന്നിയുടെ ക്രോസില്‍ ഹജി റൈറ്റിന്റെ ശ്രമം. ഇംഗ്ലിഷ് താരം ഹാരി മഗ്വയര്‍ ഹെഡ് ചെയ്തു രക്ഷപെടുത്തി. ആദ്യപകുതിയില്‍ തന്നെ സാവധാനം യുഎസ് താളം കണ്ടെത്തി. 30ാം മിനിറ്റിനു ശേഷം ഇംഗ്ലണ്ടിനു സമാനമായി തുടര്‍ മുന്നേറ്റങ്ങള്‍ യുഎസില്‍നിന്നും ഉണ്ടായി. എന്നിട്ടും ഫലം കണ്ടില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (15 minutes ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (25 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (3 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (3 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (5 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (5 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (5 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (5 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (6 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (6 hours ago)

Malayali Vartha Recommends