Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കുട്ടി മാമാ ഞെട്ടി മാമാ; കൊട്ടാരക്കരയിലെ വീട്ടുകാരുടെ ഉറക്കം കെടുത്തിയ കുട്ടിച്ചാത്തൻ ബന്ധുവായ 13 കാരൻ; സജിതയുടെ ഭർത്താവിന് ഗൂഗിൾപേ പോലും ഉപയോഗിക്കാൻ അറിയില്ലെന്ന് പോലീസ്

26 NOVEMBER 2022 06:48 AM IST
മലയാളി വാര്‍ത്ത

നെല്ലിക്കുന്നം കാക്കത്താനത്തെ രാജന്റെ വീട്ടിൽ വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിന് അനുസരിച്ച് കാര്യങ്ങൾ സംഭവിച്ചിരുന്നു . ഇത് സംബന്ധിച്ച വാർത്തകളും സൈബറിടത്തിൽ വൈറലായിരുന്നു. ഈ സംഭവത്തിൽ പൊലീസും സൈബർ സെല്ലും സംഭവം അന്വേഷിച്ചിട്ടും തുമ്പ് ലഭിച്ചിരുന്നില്ലെന്നുമായിരുന്നു സൈബറിടത്തിലെ പ്രചാരണം. ഇതിന്റെ പിന്നിലെ ചുരുളഴിഞ്ഞു. വീട്ടിലെ ഉറക്കം കെടുത്തിയ ആ വിരുതൻ ബന്ധുവായ 13 കാരൻ എന്ന് കൊട്ടാരക്കര പൊലീസും, സൈബർസെല്ലും നടത്തിയ അന്വേഷണത്തിൽ കണ്ടത്തി.

വീട്ടിൽ മെസ്സേജ് കിട്ടിക്കൊണ്ടിരുന്ന സജിതയുടെ അടക്കം മൂന്ന് പേരുടെ ഫോൺ ഹാക്ക് ചെയ്യുകയായിരുന്നു. ആദ്യം ഫോണിന്റെ കൺട്രോൾ എറ്റെടുക്കുകയും ഫോണിലേക്ക് മെസേജ് അയക്കുകയും ചെയ്തു. മെസേജ് അയച്ചശേഷം വീട്ടിലെ സ്വിച്ച്‌ബോഡിൽ വയർ ഉപയോഗിച്ച് ഷോട്ട് ചെയ്യുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്ത വരികയും, ഏറെ വിവാദവുമായതോടെ ഹെഡ്‌ഫോണിൽ കാണുന്ന ഒരു ഇലക്ട്രാണിക് ബോർഡ് എയർഹോളിൽ ഒളിപ്പിച്ച് ശ്രദ്ധ തിരിച്ച് വിടാനും ശ്രമിച്ചു. ഇതോടെ വീട്ടുകാരി സജിത ആരോപിച്ചപോലെ ഐ ടി ടെക്‌നീഷ്യനായ അവരുടെ ഭർത്താവല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.

ആറു മാസങ്ങൾക്ക് മുൻപ് സജിതയും ഭർത്താവും തമ്മിൽ പിണങ്ങുകയും പ്രത്യേകം താമസമാകുകയുമായിരുന്നു. ഇയാളെ പറ്റി കൊട്ടാരക്കര പൊലീസിൽ യുവതി പരാതി നൽകിയിരുന്നെങ്കിലും യുവതിയുടെ ഭർത്താവ് കൊട്ടാരക്കരയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരനായതിനാൽ പൊലീസ് അന്വേഷണം നടത്താത്തതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനു പകപോക്കലാണോ ഇങ്ങനെ സംഭവിച്ചതും ആരോപണം ഉയർത്തിയത് എന്നും
സംശയം ഉണ്ട്. പൊലീസ് പറയുന്നത് ഗൂഗിൾപേ പൊലും ഉപയോഗിക്കാൻ അറിയാത്തയാളാണ് സജിതയുടെ ഭർത്താവ് എന്നാണ്.

യുവതിയും ഭർത്താവും തമ്മിൽ പിരിഞ്ഞു താമസിക്കുകയാണെങ്കിലും ഇടയ്ക്കിടെ കുട്ടിയെ കാണാൻ ഇയാൾ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും സജിത പറഞ്ഞിരുന്നു. വാട്‌സ്ആപ്പ് മെസേജുകൾ സ്ഥിരം സംഭവമായതിനെ തുടർന്ന് ഒരു മാസം മൻപ് യുവതിയും ബന്ധുക്കളും വീട്ടിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ക്യാമറകളും ചിപ്പ് പോലുള്ള സംഭവങ്ങളും കണ്ടെടുത്തിരുന്നുവെന്നും യുവതി ഒരു പ്രാദേശിക മാധ്യമത്തോട് വ്യക്തമാക്കി. തനിക്കും ഭർത്താവിനും മാത്രം അറിയാവുന്ന ചില കാര്യങ്ങളും വാട്സ് ആപ്പ് സന്ദേശത്തിൽ വന്നുവെന്നായിരുന്നു യുവതിയുടെ ആരോപണം.

ഫോൺ ഹാക്ക് ചെയ്യുകയും അതിനുശേഷം അതുവഴി മെസേജുകൾ അയക്കുകയായിരുന്നു എന്നുമാണ് സൈബർ സെൽ ആദ്യമേ വിലയിരുത്തിയത്.രാജന്റെ ഭാര്യ വിലാസിനിയുടെ നമ്പറിൽ നിന്ന് അവരറിയാതെ മകൾ സജിതയുടെ ഫോണിലെ വാട്‌സാപ്പിലേക്ക് സന്ദേശം എത്തിയിരുന്നു. സന്ദേശത്തിൽ എന്താണോ പറയുന്നത് അത് ഉടൻ ആ വീട്ടിൽ സംഭവിക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിക്കാൻ തുടങ്ങി. എന്നാൽ ഇലക്ട്രീഷ്യനായിട്ടൂകൂടി തന്റെ വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നാണ് ഗൃഹനാഥനായ രാജൻ പറഞ്ഞത്.

ഈ സംഭവങ്ങളെ തുടർന്ന് ഇവരുടെ വീട്ടിൽ വയറിങ് എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്. ഭയപ്പാടോടെയാണ് ഇവർ കഴിഞ്ഞിരുന്നതും. കഴിഞ്ഞ ഏഴ് മാസമായി വീട്ടുകാർ ഈ പ്രതിസന്ധി നേരുകയായിരുന്നു. കഴിഞ്ഞ ഏഴ് മാസമായി വീട്ടുകാർ ഈ പ്രതിസന്ധി നേരിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends