Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സതീശന്റെ തട്ടകത്തിലും... സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചനകള്‍ വന്നതോടെ ശശി തരൂരിനെ പൊതു പരിപാടികള്‍ക്ക് ക്ഷണിച്ച് കൂടുതല്‍ പേര്‍; പരമാവധി വേദികളിലെത്തി തരൂര്‍; പ്രൊഫഷണല്‍ കോണ്‍ഗ്രസുകാര്‍ക്കും തരൂരിനെ മതി; വെട്ടിലായി സതീശനും ചെന്നിത്തലയും

26 NOVEMBER 2022 08:24 AM IST
മലയാളി വാര്‍ത്ത

ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത് ശശി തരൂര്‍ മലബാറില്‍ വന്നിറങ്ങുമ്പോള്‍ കേരളം ഇങ്ങനെ മാറുമെന്ന് സതീശനും ചെന്നിത്തലയും കെസി വേണുഗോപാലും കരുതിയില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും തരൂരിനെ മതി. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചനകള്‍ വന്നതോടെ ശശി തരൂരിനെ പൊതു പരിപാടികള്‍ക്ക് ക്ഷണിച്ച് കൂടുതല്‍പേര്‍. പൊതു പരിപാടികള്‍ക്കൊപ്പം വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ക്കുമാണു ക്ഷണം.

കോര്‍പറേഷനിലെ നിയമന വിവാദത്തില്‍ സമരം നടത്തി ജയിലിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയിലിലെത്തി സന്ദര്‍ശിച്ച തരൂര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടി പങ്കാളിത്തം വഹിക്കാനുള്ള നിശ്ചയത്തിലാണ്. പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനും ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് പരിപാടിക്കുമായി ഇന്നലെ മുംബൈയിലെത്തിയ തരൂര്‍ ഇന്നു കൊച്ചിക്കു മടങ്ങും. നാളെ കൊച്ചിയില്‍ പ്രഫഷനല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സ്റ്റേറ്റ് കോണ്‍ക്ലേവ് നടക്കുന്നുണ്ട്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പങ്കെടുക്കുന്ന കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷകനാണു തരൂര്‍. കൊച്ചിയില്‍ ചില പ്രമുഖ വ്യക്തികള്‍ തരൂരിനെ കാണാനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഇവരുമായി കൂടിക്കാഴ്ച നടത്തും. വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരില്‍ ഒരു ഡെന്റല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനവും നാളെ നിര്‍വഹിക്കും.

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ഡിസംബര്‍ 3നു പാലായില്‍ കെ.എം. ചാണ്ടി സ്മാരക പ്രഭാഷണം നിര്‍വഹിക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് ഉദ്ഘാടകന്‍. വൈകിട്ട് ഈരാറ്റുപേട്ടയില്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ ഉദ്ഘാടകനാകും. വിവാദമുയര്‍ന്നെങ്കിലും തരൂരിനെ പങ്കെടുപ്പിച്ചു പരിപാടിയുമായി മുന്നോട്ടുപോകാന്‍ ഇന്നലെ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.

കോഴിക്കോട്ടെ അനുഭവമുള്ളതിനാല്‍ വിലക്കു വേണ്ടെന്നു കോണ്‍ഗ്രസ് നേതൃത്വവും തീരുമാനിച്ചു. അന്നു രാത്രി കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിനൊപ്പം അത്താഴം. നാലിനു ചങ്ങനാശേരി അതിരൂപതയുടെ യൂത്ത് കോണ്‍ക്ലേവില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനൊപ്പം പങ്കെടുക്കും.

പന്തളം കൊട്ടാരത്തിലേക്കും തരൂരിനു ക്ഷണമുണ്ട്. വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണ ദര്‍ശനവും നടത്തും. ജെ.എസ്.അടൂരിന്റെ ബോധിഗ്രാമിന്റെ ചടങ്ങിലും പങ്കെടുത്താണു തിരുവനന്തപുരത്തേക്കുള്ള മടക്കം. അതേസമയം ശശി തരൂരിനെ കേന്ദ്രീകരിച്ചു കോണ്‍ഗ്രസില്‍ ഉയര്‍ന്ന വിവാദം ചര്‍ച്ച ചെയ്ത് കെപിസിസി അച്ചടക്ക സമിതി. പാര്‍ട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും ഏതു നേതാവിനും പങ്കെടുക്കാമെന്ന അഭിപ്രായത്തിലാണു സമിതിയെത്തിയത്. എന്നാല്‍, പാര്‍ട്ടിയുടെ ചട്ടക്കൂടു പൊളിക്കാതെയും സൗഹൃദാന്തരീക്ഷം കളയാതെയും അച്ചടക്കം ലംഘിക്കാതെയും വേണം ഇതെല്ലാം.

ഇക്കാര്യം അച്ചടക്ക സമിതിയുടെ നിര്‍ദേശമായി നേതാക്കള്‍ക്കു നല്‍കും. ഭിന്നിപ്പില്‍ നില്‍ക്കുന്ന നേതാക്കളുമായി അച്ചടക്ക സമിതിയെന്ന നിലയില്‍ ബന്ധപ്പെടുകയും ചെയ്യും. ശശി തരൂരിന് എവിടെയും പരിപാടികള്‍ പങ്കെടുക്കാമെന്നും എന്നാല്‍ ബന്ധപ്പെട്ട ഡിസിസിയുടെ അനുമതി ആവശ്യമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. താന്‍ അങ്ങനെയാണ് പരിപാടികളില്‍ പങ്കെടുക്കാറുള്ളത്. എം.കെ.രാഘവന്റെ പരാതി എഐസിസിക്കു ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

അതേസമയം ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ ശശി തരൂര്‍ എംപിയെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം. തരൂരിനെ ഉള്‍പ്പെടുത്തുന്ന പരിപാടി ഡിസിസിയെ അറിയിക്കാത്തത് തെറ്റെന്ന് ഒരു വിഭാഗം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വാട്‌സാപ് ഗ്രൂപ്പ് വഴി തീരുമാനമെടുത്തത് അംഗീകരിക്കാനാകില്ല. ഉമ്മന്‍ചാണ്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഡിസംബര്‍ 3നാണ് യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനം. പരിപാടിയുടെ പോസ്റ്ററില്‍നിന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചിത്രം ആദ്യം ഒഴിവാക്കിയതും വിവാദത്തിലായിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends